നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Found dead| സ്വകാര്യ സൂപ്പർമാർക്കറ്റിലെ ജീവനക്കാരി ട്രെയിൻതട്ടി മരിച്ചനിലയിൽ

  Found dead| സ്വകാര്യ സൂപ്പർമാർക്കറ്റിലെ ജീവനക്കാരി ട്രെയിൻതട്ടി മരിച്ചനിലയിൽ

  പുനലൂരില്‍ നിന്നു വന്ന ഗുരുവായൂര്‍ പാസഞ്ചര്‍ തട്ടിയാണ് യുവതി മരണപ്പെട്ടത്.

  മിനി

  മിനി

  • Share this:
   കൊല്ലം (Kollam) കുന്നിക്കോട്ടുള്ള (Kunnikkode) സ്വകാര്യ സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരിയെ (Supermarket Employee) ട്രയിന്‍ (Train) തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. പത്തനാപുരം (Pathanapuram) പാതിരിക്കല്‍ ചരുവിളയില്‍ ജോസിന്‍റെ ഭാര്യ മിനി എന്ന സുലേഖ (35) യാണ് മരിച്ചത്.

   ആവണീശ്വരം റെയില്‍വേ സ്റ്റേഷനും ലെവല്‍ക്രോസിനും ഇടയില്‍ ഇന്നലെ വൈകിട്ട് 6.45 ഓടെയായിരുന്നു സംഭവം. പുനലൂരില്‍ നിന്നു വന്ന ഗുരുവായൂര്‍ പാസഞ്ചര്‍ തട്ടിയാണ് യുവതി മരണപ്പെട്ടത്. കുന്നിക്കോട് പൊലീസ് സ്ഥലത്തെത്തി തുടർ നടപടികള്‍ സ്വീകരിച്ചു. മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പൊലീസ് അന്വേഷിച്ചു വരുന്നു.

   കാൽ വഴുതിയപ്പോൾ പൊട്ടിവീണ വൈദ്യുത കമ്പിയിൽ പിടിച്ചു; കൊല്ലത്ത് ഷോക്കേറ്റ് രണ്ട് എഞ്ചിനിയറിങ് വിദ്യാർഥികൾ മരിച്ചു

   കൊല്ലം കൊട്ടാരക്കര നെടുമൺകാവിൽ വൈദ്യുതാഘാതമേറ്റ് (Electrocuted) രണ്ട് വിദ്യാർത്ഥികൾ മരിച്ചു. വാക്കനാട് കൽച്ചിറ പള്ളിയ്ക്ക് സമീപം പൊട്ടി വീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റാണ് രണ്ട് കോളേജ് വിദ്യാർഥികൾ മരിച്ചത്. കൊല്ലം (Kollam) കരിക്കോട് ടി കെ എം എഞ്ചിനീയറിംഗ് കോളേജ് വിദ്യാർഥികളായ കാസർകോട് കാഞ്ഞങ്ങാട് സ്വദേശി അർജുൻ, കണ്ണൂർ സ്വദേശി റിസ് വാൻ എന്നിവരാണ് മരിച്ചത്. വൈകിട്ട് നാലു മണിയോടെയായിരുന്നു സംഭവം.

   Also Read- Minister Chinchu Rani| മന്ത്രി ചിഞ്ചു റാണി സഞ്ചരിച്ച കാർ അപകടത്തിൽപെട്ടു

   അഞ്ചു പേരടങ്ങുന്ന സംഘമാണ് ഇവിടെ എത്തിയത്. ഇതിൽ രണ്ടു പേർ കടവിൽ നിന്ന് താഴേക്കിറങ്ങുന്നതിനിടെ ഒരാളുടെ കാൽ വഴുതി, കയറിപ്പിടിച്ചത് പൊട്ടി വീണ വൈദ്യുത കമ്പിയിൽ. ഒപ്പമുണ്ടായിരുന്ന വിദ്യാർത്ഥിക്കും വൈദ്യുതാഘാതമേൽക്കുകയായിരുന്നു. മറ്റുള്ളവരുടെ നിലവിളി കേട്ട് നാട്ടുകാർ ഓടിക്കൂടി. വിവരമറിഞ്ഞതിനെ തുടർന്ന് എഴുകോൺ പോലീസ് സ്ഥലത്തെത്തി. മൃതദേഹങ്ങൾ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

   Also Read-Mullaperiyar | മൂന്ന് ഷട്ടറുകള്‍ തുറന്നിട്ടും മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 138 അടിക്ക് മുകളില്‍ തന്നെ; ജാഗ്രത
   Published by:Rajesh V
   First published:
   )}