• HOME
  • »
  • NEWS
  • »
  • kerala
  • »
  • Suicide | ജാതകം ചേരാത്തതിനെ തുടർന്ന് വിവാഹം മുടങ്ങി; മനംനൊന്ത് യുവതി ജീവനൊടുക്കി

Suicide | ജാതകം ചേരാത്തതിനെ തുടർന്ന് വിവാഹം മുടങ്ങി; മനംനൊന്ത് യുവതി ജീവനൊടുക്കി

യുവാവിന് ചൊവ്വാ ദോഷമുള്ളത് കൊണ്ട് വീട്ടുകാർ വിവാഹത്തിന് എതിരായി.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Last Updated :
  • Share this:
    കാസര്‍കോട്: ജാതകം ചേരാത്തതിനെ തുടർന്ന് വിവാഹം മുടങ്ങിയതില്‍ മനംനൊന്ത് യുവതി ജീവനൊടുക്കി. ചെമ്മനാട് സ്വദേശിനി മല്ലിക (22) ആണ് വിഷം കഴിച്ച് മരിച്ചത്. കുമ്പള സ്വദേശിയുമായി പ്രണയത്തിലായിരുന്നു മല്ലിക. ഇരുവരുടെയും ജാതകം നോക്കിയപ്പോൾ യുവാവിന് ചൊവ്വാ ദോഷമുള്ളത് കൊണ്ട് വീട്ടുകാർ വിവാഹത്തിന് എതിരായി. തുടര്‍ന്നാണ് മല്ലിക വിഷം കഴിച്ചത്.

    ഗുരുതരാവസ്ഥയിൽ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു മല്ലിക. യുവതിയുടെ മൊഴി മജിസ്ട്രേറ്റ് രേഖപ്പെടുത്തിയിരുന്നു. ഈ മാസം ഒന്നിനാണ് ഗുരുതരാവസ്ഥയില്‍ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

    (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ:  പ്രതീക്ഷ (കൊച്ചി ) -048-42448830,  മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )-  011-23389090,  കൂജ് (ഗോവ )- 0832- 2252525,  റോഷ്നി (ഹൈദരാബാദ്) -040-66202000)

    Also Read-കൊച്ചിയിൽ യുവാവ് നടുറോഡിൽ കഴുത്തറുത്ത് ജീവനൊടുക്കിയത് സുഹൃത്തിനെ വെട്ടി പരിക്കേൽപ്പിച്ച ശേഷം

    Found Dead | തിരുവനന്തപുരത്ത് ഡിവൈഎഫ്ഐ പ്രവർത്തകനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

    തിരുവനന്തപുരം: ഡി.വൈ.എഫ്.ഐ പ്രവർത്തകനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം ജില്ലയിലെ കിളിമാനൂർ നഗരൂർ സ്വദേശി ആകാശാണ് (28) മരിച്ചത്. ഡി.വൈ.എഫ്.ഐ വെള്ളല്ലൂർ മേഖലാ ജോയിന്‍റ് സെക്രട്ടറിയാണ് ആകാശ്. തിങ്കളാഴ്ച ഉച്ചയോടെയാണ് ആകാശിനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മരണ കാരണം വ്യക്തമല്ല.

    പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ആകാശിന്‍റെ ഫോൺ പൊലീസ് പരിശോധിക്കുന്നുണ്ട്. ബന്ധുക്കളുടെ മൊഴിയും രേഖപ്പെടുത്തി. മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
    Published by:Jayesh Krishnan
    First published: