• HOME
  • »
  • NEWS
  • »
  • kerala
  • »
  • Accident | നീങ്ങിത്തുടങ്ങിയ ട്രെയിനില്‍ നിന്ന് തലയിടിച്ചുവീണ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

Accident | നീങ്ങിത്തുടങ്ങിയ ട്രെയിനില്‍ നിന്ന് തലയിടിച്ചുവീണ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

ബോഗിയില്‍ നിന്ന് പ്ലാറ്റ്‌ഫോമിലേക്കിറങ്ങാന്‍ ശ്രമിക്കുകയും വീണ് തലക്ക് പരിക്കേല്‍ക്കുകയായിരുന്നു.

  • Last Updated :
  • Share this:
    കോട്ടയം: നീങ്ങിത്തുടങ്ങിയ ട്രെയിനില്‍ നിന്ന് ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ പ്ലാറ്റ് ഫോമിലേക്ക് തലയിടിച്ചുവീണ് ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു. മേലുകാവിലെ ജിന്‍സി ജോണ്‍ ആണ് മരിച്ചത്. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച രാത്രി ഏഴ് മണിയോടുകൂടിയായിരുന്നു സംഭവം.

    തിരുവല്ല സ്റ്റേഷനില്‍ നിന്ന് ട്രെയിന്‍ കോട്ടയം ഭാഗത്തേക്ക് പുറപ്പെടുന്ന സമയത്ത് ബോഗിയില്‍ നിന്ന് പ്ലാറ്റ്‌ഫോമിലേക്കിറങ്ങാന്‍ ശ്രമിക്കുകയും വീണ് തലക്ക് പരിക്കേല്‍ക്കുകയായിരുന്നു. തിരുവല്ലയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് പുലര്‍ച്ചെയായിരുന്നു മരണം സംഭവിച്ചത്.

    അതേസമയം, വിഷയവുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങളും പരക്കുന്നുണ്ട്. ജിന്‍സി ജോണ്‍ യാത്രചെയ്ത കമ്പാര്‍ട്ട്‌മെന്റില്‍ മുഷിഞ്ഞ വസ്ത്രം ധരിച്ച ഒരാളെ കണ്ടതായി സഹയാത്രികര്‍ പറഞ്ഞതാായാണ് അഭ്യൂഹം. സംഭവത്തെക്കുറിച്ച് റെയില്‍വേ പോലീസും തിരുവല്ല പോലീസും വിശദമായി അന്വേഷണം നടത്തിവരികയാണ്.

    Also Read-Rabies | ഒരു മാസം മുന്‍പ് നായ കടിച്ച കോളേജ് വിദ്യാര്‍ത്ഥിനി പേ വിഷ ബാധയേറ്റ് മരിച്ചു

    റെയില്‍വേ സ്റ്റേഷനിലെ സിസിടിവി അടക്കം പരിശോധനയ്ക്ക് വിധേയമാക്കി. എന്നാല്‍, അപകടംനടന്ന സ്ഥലത്തെ സിസിടിവി പ്രവര്‍ത്തനരഹിതമാണെന്നാണ് വിവരം.

    Accident | ബൈക്ക് കാറുമായി കൂട്ടിയിടിച്ച് രണ്ടു യുവാക്കള്‍ മരിച്ചു; അപകടം ബൈക്കിന്റെ ലോണടച്ചു മടങ്ങവേ

    കോട്ടയം: എരുമേലിയില്‍ ബൈക്ക് അപകടത്തില്‍ രണ്ടു യുവാക്കള്‍ മരിച്ചു. പ്ലാച്ചേരി സ്വദേശി രാഹുല്‍ സുരേന്ദ്രന്‍(23), പൊന്തന്‍പുഴ വളകൊടി ചതുപ്പ് സ്വദേശി ശ്യാം സന്തോഷ് (29) എന്നിവരാണ് മരിച്ചത്. ബൈക്കിന്റെ ലോണ്‍ അടച്ച് മടങ്ങവേയായിരുന്നു അപകടം.

    ശ്യാം സന്തോഷ് സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചിരുന്നു. പരിക്കേറ്റ രാഹുലിനെ കോട്ടയം മെഡിക്കല്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ ഇന്നലെ രത്രി പതിനൊന്നു മണിയോടെ രാഹുലും മരിക്കുകയായിരുന്നു. എരുമേലി റാന്നി സംസ്ഥാനപാതയില്‍ ഇന്നലെ രാത്രി ഒന്‍പതു മണിയോടെയായിരുന്നു അപകടം.

    Also Read-Accident | കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് അപകടം; 15 പേര്‍ക്ക് പരിക്ക്

    റാന്നി നിലക്കല്‍ ഭദ്രാസനം ബിഷപ്പ് സഞ്ചരിച്ചിരുന്ന ഇന്നോവയിലേക്ക് ഇടിച്ചു കയറിയ നിലയിലായിരുന്നു ബൈക്ക്. കരിങ്കല്‍കെട്ട് പണിക്കാരായിരുന്നു മരണപ്പെട്ട യുവാക്കള്‍.  ശ്യാമിന്റെ മൃതദേഹം കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലും രാഹുലിന്റേത് കോട്ടയം മെഡിക്കല്‍ കോളേജിലും. എരുമേലി പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.
    Published by:Jayesh Krishnan
    First published: