നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • വെ​ള്ള​ച്ചാ​ട്ടം കാണാൻ എത്തിയ യുവതി വെ​ള്ള​ത്തിൽ തെന്നി വീണ് മരിച്ചു

    വെ​ള്ള​ച്ചാ​ട്ടം കാണാൻ എത്തിയ യുവതി വെ​ള്ള​ത്തിൽ തെന്നി വീണ് മരിച്ചു

    Woman falls to death at a popular waterfall | രക്ഷിക്കാനിറങ്ങിയ ബന്ധുവായ സുനിയെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

    പ്രതീകാത്മക ചിത്രം

    പ്രതീകാത്മക ചിത്രം

    • Share this:
      കൊല്ലം: അഞ്ചൽ ആർച്ചൽ ഓലിയരിക് വെ​ള്ള​ച്ചാ​ട്ടം കാണാൻ എത്തിയ യുവതി വെ​ള്ള​ക്കെ​ട്ടി​ൽ തെന്നി വീണ് മരിച്ചു. രക്ഷിക്കാനിറങ്ങിയ ബന്ധുവായ സുനിയെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

      സദാനന്ദപുരം രാജേഷ് ഭവനിൽ രാജേഷിന്റെ ഭാര്യ രാഖി (29) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈ​കു​ന്നേ​രം 3.30 ഓടെയാണ് സംഭവം.
      അയിലറായിലെ ബന്ധുവീട്ടിൽ വന്ന രാഖിയും ഭർത്താവ് രാജേഷും
      സമീപത്തുള്ള ടൂറിസ്റ്റ് കേന്ദ്രമായ ഓലിയരിക് സന്ദർശിക്കാൻ എത്തിയപ്പോഴാണ് വെള്ളച്ചാട്ടത്തിൽ രാഖി തെന്നിവീണത്.

      കൂടെയുണ്ടായിരുന്ന സുനി രക്ഷിക്കാൻ ഇറങ്ങുന്നതിനിടെ പാറകെട്ടിൽ അകപ്പെട്ടു ഗുരുതരമായി പരിക്കേറ്റു. സുനിയെ നാട്ടുകാരാണ് പുറത്തെടുത്തത്.

      രാഖിയുടെ തലയ്ക്ക് ഏറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം. ഏരൂർ പോലീസും, പുനലൂർ അഗ്നിശമന സേനയും നാട്ടുകാരുമാണ് രക്ഷാപ്രവർത്തനം നടത്തിയത്.

      First published:
      )}