പത്തനംതിട്ട: ടിക്കറ്റിന് നല്കിയ 10 രൂപ കള്ളനോട്ടെന്ന് പറഞ്ഞ് അപമാനിച്ച സംഭവത്തില്‍ കണ്ടക്ടര്‍ക്കെതിരെ പരാതി നല്കി യുവതി കെ എസ് ആർ ടി സി (Ksrtc) സൂപ്പര്‍ഫാസ്റ്റ് ബസില്‍ യാത്ര ചെയ്ത കൃഷി അസി. ഡയറക്ടറായ പഴയേരൂര്‍ അമാനിയ മന്‍സില്‍ അന്‍സി എം.സലിമാണ് കണ്ടക്ടര്‍ അപമാനിച്ചതായി പരാതി നല്‍കിയത്. പി. എസ്. സുപാല്‍ എംഎല്‍എ വഴി ഗതാഗത മന്ത്രിയ്ക്കാണ് പരാതി നല്‍കിയിരിക്കുന്നത്.
ഇന്നലെ രാവിലെ 8.10 ന് പത്തനംതിട്ട കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍നിന്ന് പുറപ്പെട്ട കോയമ്പത്തൂര്‍ സൂപ്പര്‍ഫാസ്റ്റില്‍ കയറിയ യുവതി ഏറ്റുമാനൂരിലേക്ക് 83 രൂപയുടെ ടിക്കറ്റ് എടുത്തു. നല്കിയ നോട്ടുകളിലെ 10 രൂപ കള്ളനോട്ടാണെന്നു പറഞ്ഞ് കണ്ടക്ടര്‍ അപമാനിക്കുകയും പൊലീസില്‍ ഏല്പിക്കുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിയില്‍ പറയുന്നു.
എന്നാല്‍ താന്‍ നല്‍കിയത് കള്ളനോട്ട് അല്ലെന്ന നിലപാടില്‍ അന്‍സി ഉറച്ചു നില്‍ക്കുകയും നിയമ നടപടിയില്‍ ഭയമില്ലെന്നു വ്യക്തമാക്കുകയും ചെയ്തതോടെ കണ്ടക്ടര്‍ നോട്ട് വാങ്ങിക്കുകയായിരുന്നു. പിതാവിന് പത്തനംതിട്ട ട്രഷറിയില്‍ നിന്നു ലഭിച്ച നോട്ടാണ് നല്‍കിയതെന്നും മന്ത്രിക്ക് നല്കിയ പരാതിയില്‍ പറയുന്നു.
Toll Plaza |നൂറിലേറെ വാഹനങ്ങള്‍ നിര്‍ത്തിയിട്ട് പ്രതിഷേധം; പന്നിയങ്കരയില്‍ ടോള്‍ പിരിവ് നിര്‍ത്തിവെച്ചു
ഒരു തവണ ഇരുഭാഗത്തേക്കുമായി പോകുന്നതിന് 645 രൂപയാണ് വലിയ വാഹനങ്ങളില്‍ നിന്ന് ഈടാക്കുന്നത്. ഇത്രയും തുക നല്‍കാനാവില്ലെന്ന ഉറച്ച നിലപാടിലാണ് ടോറസ് ഉടമകള്‍. ആലത്തൂര്‍ ഡിവൈഎസ്പി കെ എം ദേവസ്യയുടെ നേതൃത്വത്തില്‍ പൊലീസ് ചര്‍ച്ച നടത്തിയെങ്കിലും പിന്മാറാന് സമരക്കാര്‍ തയ്യാറായില്ല. പ്രതിഷേധം കണക്കിലെടുത്ത് ടോള്‍ പ്ലാസയ്ക്ക് സമീപം കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.
കഴിഞ്ഞ മാര്‍ച്ച് 9ന് പുലര്‍ച്ചെയാണ് പന്നിയങ്കര ടോള്‍ പ്ലാസയില്‍ ടോള്‍ പിരിവ് ആരംഭിച്ചത്. പ്രദേശവാസികള്‍ക്ക് നല്‍കിയിരുന്ന സൗജന്യം അവസാനിപ്പിച്ചതോടെ നാട്ടുകാരെത്തി ടോള്‍ പിരിവ് തടഞ്ഞു. ഇതോടെ തല്‍സ്ഥിതി തുടരാമെന്ന് കമ്പനി സമ്മതിച്ചിട്ടുണ്ട്.
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഭാരം കൂടിയ വാഹനങ്ങള്‍ അടക്കമുള്ളവയ്ക്ക് 430 രൂപയാണ് ഒരുഭാഗത്തേക്ക് പോകാന്‍ മാത്രം നല്‍കേണ്ടത്. ഇരുഭാഗത്തേക്കും പോകണമെങ്കില്‍ 645 രൂപ വേണം. ഒരു മാസത്തെ പാസിന് 14,315 രൂപയാണ് നല്‍കേണ്ടത്. വാന്‍, കാര്‍, ജീപ്പ്, ചെറിയ വാഹനങ്ങള്‍ തുടങ്ങിയവയ്ക്ക് 90 രൂപ വേണം. ഇരുഭാഗത്തേക്കുമാണെങ്കില്‍ 135 രൂപയും നല്‍കണം. മിനി ബസ്, ചെറിയ ചരക്ക് വാഹനങ്ങള്‍ എന്നിവയ്ക്ക് 140 രൂപയും ഇരുവശത്തേക്കും 210 രൂപയുമാണ്. ബസ്, ട്രക്ക് എന്നിവയ്ക്ക് ഒരു തവണ പോകാന്‍ 280 രൂപയും ഇരുഭാഗത്തേക്കും 425 രൂപയും ഒരു മാസത്തെ പാസ് 9400 രൂപയുമാണ്.
Published by:Jayashankar AV
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.