പ്രതിശ്രുത വരൻ കോൾ എടുത്തില്ല; പ്രതിശ്രുത വധു ബലാത്സംഗ പരാതി നൽകി; സംഭവം തിരുവനന്തപുരത്ത്

യുവാവിനെ അറസ്റ്റ് ചെയ്തപ്പോളാണ് പൊലീസ് പരാതിക്ക് പിന്നിലെ കഥ അറിയുന്നത്. രണ്ടുദിവസം മുമ്പ് ഒരു ഡിന്നർ പാർട്ടിക്ക് പോയപ്പോൾ യുവതിക്കൊപ്പം എടുത്ത സെൽഫി യുവാവ് പൊലീസിനെ കാണിച്ചു കൊടുത്തപ്പോളാണ് പൊലീസിന് പരാതിക്ക് പിന്നിലെ കഥ മനസിലായത്.

News18 Malayalam | news18
Updated: October 16, 2019, 5:51 PM IST
പ്രതിശ്രുത വരൻ കോൾ എടുത്തില്ല; പ്രതിശ്രുത വധു ബലാത്സംഗ പരാതി നൽകി; സംഭവം തിരുവനന്തപുരത്ത്
COUPLE
  • News18
  • Last Updated: October 16, 2019, 5:51 PM IST IST
  • Share this:
തിരുവനന്തപുരം: ഫോൺ വിളിച്ചിട്ട് എടുക്കാത്തതിനെ തുടർന്ന് പ്രത്രിശ്രുത വരനെതിരെ പ്രതിശ്രുത വധു ബലാത്സംഗ പരാതി നൽകി. മനഃസമ്മതം കഴിഞ്ഞവരാണ് ഇരുവരും. ഒരു ദിവസം മുഴുവൻ പെൺകുട്ടി തുടർച്ചയായി വിളിച്ചെങ്കിലും ഫോൺ എടുക്കാൻ പ്രത്രിശ്രുത വരൻ തയ്യാറായില്ല. ഇതിനെ തുടർന്നാണ് പെൺകുട്ടി ഇയാൾക്കെതിരെ ബലാത്സംഗത്തിന് പരാതി നൽകിയത്.

യുവതിയുടെ പരാതിയെ തുടർന്ന് 31 വയസുള്ള യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു. ഐ പി സി 376 പ്രകാരം ബലാത്സംഗത്തിനാണ് കേസ് ഫയൽ ചെയ്തത്. ചൊവ്വാഴ്ച തമ്പാനൂർ പൊലീസ് സ്റ്റേഷനിലാണ് യുവതി പരാതി നൽകിയത്. തന്‍റെ അഭിഭാഷകനൊപ്പം എത്തിയാണ് 27 വയസുകാരിയായ യുവതി പൊലീസിൽ പരാതി നൽകിയത്. പരാതി ലഭിച്ച ഉടനെ തന്നെ തമ്പാനൂർ പൊലീസ് യുവാവിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

എന്നാൽ, യുവാവിനെ അറസ്റ്റ് ചെയ്തപ്പോഴാണ് പരാതിക്ക് പിന്നിലെ കഥ പൊലീസ് അറിയുന്നത്. രണ്ടുദിവസം മുമ്പ് ഒരു ഡിന്നർ പാർട്ടിക്ക് പോയപ്പോൾ യുവതിക്കൊപ്പം എടുത്ത സെൽഫി യുവാവ് പൊലീസിനെ കാണിച്ചു. ഇതോടെയാണ്, പരാതിക്ക് പിന്നിലെ കഥ  പൊലീസിന് മനസിലായത്. അതേസമയം, പരാതി നൽകിയ പെൺകുട്ടിയെ ഇപ്പോഴും സ്നേഹിക്കുന്നുവെന്നും അവരെ വിവാഹം ചെയ്യാൻ തയ്യാറാണെന്നും യുവാവ് പൊലീസിനെ അറിയിച്ചു.

"പണ്ടെങ്ങാണ്ടൊരു നാടൊണ്ടാര്‍ന്നേ, ആ നാട്ടിലു പൊഴയൊണ്ടാര്‍ന്നേ..."

അതേസമയം, പൊലീസിൽ പരാതി നൽകാൻ യുവതിയെ പ്രേരിപ്പിച്ചത് ഇരുവരും തമ്മിലുണ്ടായ വഴക്കിനു ശേഷം നടന്ന സംഭാഷണങ്ങളാണ്. യുവതിയെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് യുവാവ് പറയുകയും ഒരു ദിവസം മുഴുവൻ യുവതിയുടെ ഫോൺകോളുകൾ എടുക്കാതിരിക്കുകയും ചെയ്തു. ഇതിനെ തുടർന്നാണ് യുവതി പരാതിയുമായി പൊലീസിനെ സമീപിച്ചത്. അതേസമയം, പരാതി നൽകി കുറച്ചു സമയം കഴിഞ്ഞപ്പോൾ തന്നെ യുവതി പരാതി നൽകിയതിൽ പശ്ചാത്തപിക്കുകയും ചെയ്തു. യുവതിയും യുവാവും ഉന്നതവിദ്യാഭ്യാസം നേടിയവരാണെന്ന് തമ്പാനൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ ഇൻസ്പെക്ടർ എസ് അയജ് കുമാർ വ്യക്തമാക്കി.

യുവതിയിൽ നിന്നുള്ള പരാതി സ്വീകരിക്കുന്ന സമയം വരെ ഇരുവരുടെയും വീട്ടുകാർ ഇവർ തമ്മിലുള്ള പ്രശ്നത്തെക്കുറിച്ചോ വഴക്കുകളെക്കുറിച്ചോ അറിഞ്ഞിരുന്നില്ലെന്നും പൊലീസ് പറഞ്ഞു. ഇക്കഴിഞ്ഞ ഏപ്രിൽ മാസത്തിൽ ആയിരുന്നു ഇവരുടെ മനഃസമ്മതം കഴിഞ്ഞത്. ഡിസംബറിലേക്കാണ് കല്യാണം നിശ്ചയിച്ചിരിക്കുന്നത്. മനഃസമ്മതത്തിനു ശേഷം ഇരുവരും ഒരുമിച്ചു പുറത്തുപോകുകയും ചെയ്തിട്ടുണ്ട്.യുവാവിന്‍റെ പരാതിയെ തുടർന്ന് പൊലീസ് രണ്ടു പേരുടെയും വീട്ടുകാരെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. യുവതിയുമായി ഇരു വീട്ടുകാരും സംസാരിച്ചു. പരാതി പിൻവലിക്കാൻ തയ്യാറാണെന്ന് കോടതിയെ അറിയിക്കാമെന്ന് യുവതി സമ്മതിച്ചു. അല്ലാത്ത പക്ഷം പൊലീസ് യുവാവിനെ കോടതിയിൽ ഹാജരാക്കണം.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: October 16, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍