മണര്‍കാട്: യുവതിയെ ഭര്‍ത്തൃവീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍(Suicide) കണ്ടെത്തി. മണര്‍കാട് മാലം ചിറയില്‍ അര്‍ച്ചന രാജ്(24) ആണ് മരിച്ചത്. ഏറെ നേരമായി കാണാതായതിനെത്തുടര്‍ന്ന് വീട്ടുകാര്‍ ആന്വേഷിച്ചപ്പോഴാണ് വീട്ടിലെ കുളിമുറിയില്‍ തൂങ്ങിനില്ക്കുന്നത് കണ്ടത്. ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.
വീട്ടുകാരും അയല്‍വാസികളുംചേര്‍ന്ന് മണര്‍കാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.യുവതിയുടെ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെത്തി. കോട്ടയം സബ് കളക്ടറുടെ നേതൃത്വത്തില്‍ മണര്‍കാട് പോലീസ് പരിശോധന നടത്തി.
കുടുംബപ്രശ്നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനമെന്ന് പോലീസ് പറഞ്ഞു. മൂന്നു വര്‍ഷം മുന്‍പായിരുന്നു ഇവരുടെ വിവാഹം. ഒന്നരവയസ്സുള്ള കുട്ടിയുണ്ട്. അസ്വാഭാവിക മരണത്തിന് മണര്‍കാട് പോലീസ് കേസെടുത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.