നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കൊല്ലത്ത് യുവതി വീടിനുള്ളിൽ മരിച്ച നിലയിൽ; തൂങ്ങി മരിക്കാൻ ശ്രമിച്ച നിലയിൽ കണ്ടെത്തിയ ഭർത്താവ് ഗുരുതരാവസ്ഥയിൽ

  കൊല്ലത്ത് യുവതി വീടിനുള്ളിൽ മരിച്ച നിലയിൽ; തൂങ്ങി മരിക്കാൻ ശ്രമിച്ച നിലയിൽ കണ്ടെത്തിയ ഭർത്താവ് ഗുരുതരാവസ്ഥയിൽ

  ഭർത്താവ് ഷൈജു ഖാനെ പൊലീസ് നിരീക്ഷണത്തിൽ മീയണ്ണൂർ അസിസിയാ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

  ജാസ്മിൻ

  ജാസ്മിൻ

  • Share this:
  കൊല്ലം: വീടിനുള്ളിൽ യുവതിയെ മരിച്ച നിലയിലും ഭർത്താവിനെ അവശനിലയിലും കണ്ടെത്തി. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യക്ക് ശ്രമിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. നെടുമ്പന വെളിച്ചിക്കാല സാലു ഭവനിൽ ജാസ്മിൻ (40)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അബോധാവസ്ഥയിൽ കണ്ടെത്തിയ ഭർത്താവ് ഷൈജു ഖാനെ പൊലീസ് നിരീക്ഷണത്തിൽ മീയണ്ണൂർ അസിസിയാ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

  വ്യാഴാഴ്ച ഉച്ചയോടെയാണ് ഇരുവരെയും മുറിക്കുള്ളിൽ കാണപ്പെട്ടത്. മക്കളെ മയക്കി കിടത്തിയ ശേഷമാണ് ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തിയതെന്നാണ് കരുതുന്നത്. ഉച്ചയോടെ ഉറക്ക മുണർന്ന ഇവരുടെ മൂത്ത മകളും, ഇളയ മകനും മാതാപിതാക്കളുടെ കിടപ്പുമുറി അടച്ചിരിക്കുന്നതു കണ്ട് ബന്ധുക്കളെ വിളിച്ചു വരുത്തി നോക്കിയപ്പോഴാണ് ജാസ്മിനെ മരിച്ച നിലയിലും,ഷൈജു ഖാനെ അബോധാവസ്ഥയിലും കാണപ്പെട്ടത്. തുടർന്ന് കണ്ണനല്ലുർ പൊലീസിൽ വിവരം അറിയിക്കുകയും ഇൻസ്പെക്ടർ വിപിൻ കുമാറിന്റെ നേതൃത്വത്തിലെത്തിയ സംഘം മേൽനടപടികൾ സ്വീകരിച്ച ശേഷം മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

  പോസ്റ്റ് മോർട്ടം റിപ്പോർട്ട് ലഭിച്ചെങ്കിൽ മാത്രമേ കൊലപാതകമാണോ ആത്മഹത്യയാണോ എന്നു പറയാൻ കഴിയുവെന്ന് പോലീസ് പറഞ്ഞു. അബോധാവസ്ഥയിലായിരുന്ന ഭർത്താവ് അപകടനില തരണം ചെയ്തിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്തെങ്കിൽ മാത്രമേ സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമാകുകയുള്ളൂ. ഷഹ്നാസ്, ഷിനാസ്, ഷിയാസ് എന്നിവർ മക്കളാണ്.

  അരുംകൊല വീണ്ടും; പെരുമ്പാവൂരിൽ യുവാവിനെ വീട്ടിൽ നിന്നും വിളിച്ചിറക്കി വെട്ടിക്കൊന്നു

  എറണാകുളം (Ernakulam) പെരുമ്പാവൂർ (Perumbavoor) യുവാവിനെ വീട്ടിൽ നിന്നു വിളിച്ചിറക്കി വെട്ടി കൊലപ്പെടുത്തി. കീഴില്ലം ഏഴാം വാർഡ് പറമ്പിപീടിക സ്വദേശി വട്ടപ്പറമ്പിൽ വീട്ടിൽ സാജുവിന്‍റെ മകൻ അൻസിൽ സാജു (28) ആണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച രാത്രി പത്തോടെയോടെയാണ് സംഭവം.

  അൻസിലിനെ ഫോണിൽ വിളിച്ച് പുറത്തേക്ക് വരാൻ ആവശ്യപെട്ടത് പ്രകാരം അൻസിൽ വീടിനോട് ചേർന്നുള്ള കനാൽ ഭാഗത്ത് എത്തിയപ്പോൾ പതിയിരുന്ന് അൻസിലിനെ ആക്രമിക്കുകയായിരുന്നു. പുറത്തേക്ക് പോയ അൻസിൽ കുറച്ചു സമയം കഴിഞ്ഞും വരാതിരുന്നതിനെ തുടർന്ന് വീട്ടുകാർ അന്വേഷിച്ചപ്പോൾ അൻസിൽ വെട്ടേറ്റ് കിടക്കുന്നതാണ് കണ്ടത്. നിരവധി വെട്ടുകളാണ് ശരീരത്തിൽ ഉള്ളത്. തുടർന്ന് പിതാവും സഹോദരനും ചേർന്ന് പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

  ഗുണ്ടാ ആക്രമണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കൊലപാതകത്തിനുള്ള കാരണം വ്യക്തമല്ല. റിയൽ എസ്റ്റേറ്റ്​ ബിസിനസ് മേഖലയിൽ പ്രവർത്തിക്കുന്ന ആളായിരുന്നു അൻസിലെന്ന്​ പൊലീസ്​ പറഞ്ഞു. അൻസിൽ പഴയ കാറുകൾ വിലക്ക് വാങ്ങി വിൽപ്പന നടത്തുന്ന ജോലിയും ചെയ്തിരുന്നു. മൃതദേഹം പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കുറുപ്പുംപടി പോലീസ് സ്ഥലത്ത് എത്തി പ്രതികൾക്കായുള്ള തെരച്ചിൽ ആരംഭിച്ചു.
  Published by:Rajesh V
  First published: