കൊച്ചി: അങ്കമാലി തുറവൂരിൽ വീട്ടമ്മയെ പെള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ചെത്തിമറ്റത്തിൽ വീട്ടിൽ സിസിലി (65) ആണ് മരിച്ചത്. രാവിലെ ഏഴു മണിക്കു ശേഷം സമീപവാസികളാണ് വീടിന് പുറകിലെ ഷെഡിനോട് ചേർന്ന് ഇവരെ മരിച്ച നിലയിൽ കണ്ടത്.
ശരീരം പൂർണമായും കത്തിയ നിലയിലാണ്. തൊട്ടടുത്ത് മണ്ണെണ്ണ കുപ്പി കിടക്കുന്നുണ്ട്. ഷെഡ് മറച്ച പ്ലാസ്റ്റിക് ഷീറ്റ് ഉരുകി ഒലിച്ചിട്ടുണ്ട്. അയൽവാസികൾ അറിയിക്കുമ്പോഴാണ് വീട്ടുകാർപോലും മരണ വിവരം അറിയുന്നത്. അങ്കമാലി പൊലീസും ഫോറൻസിക് യൂണിറ്റും പരിശോധന നടത്തി.
കൊടുങ്ങല്ലൂരില്‍ ഒരു മണിക്കൂറിനിടെ രണ്ട് ബൈക്കപകടം മൂന്ന് മരണംഒരു മണിക്കൂറിനിടെ രണ്ടു ബൈക്ക് അപകടങ്ങിലായി മൂന്ന് പേര് മരിച്ചു. ബൈപാസില്‍ ടികെഎസ് പുരത്തു ബൈക്കുകള്‍ കൂട്ടിയിടിച്ചു ശ്രീനാരായണപുരം പൂവത്തുംകടവു കരിനാട്ട് രവിയുടെ മകന് വിഷ്ണു(29), വടക്കേ പൂപ്പത്തി ചിങ്ങാറ്റപുറം ജ്യോതിഷിന്റെ മകന് ആദിത്യന് (18) എന്നിവരാണ് മരിച്ചത്. മറ്റൊരു അപകടത്തില്‍ വലിയപറമ്പ് ഇല്ലത്തുപറമ്പില്‍ സുകുമാരനാണ്(68) മരിച്ചത്.
ആദിത്യന് മരിച്ച വിവരമറിഞ്ഞ് അപകടസ്ഥലത്തേക്ക് പുറപ്പെട്ട സുഹൃത്ത് സഞ്ചരിച്ച ബൈക്ക് സ്കൂട്ടറുമായി കൂട്ടിയിടിച്ചായിരുന്നു രണ്ടാമത്തെ അപകടം. തിങ്കളാഴ്ച രാവിലെ 9.30 നും 10.30 നും ഇടയിലായിരുന്നു അപകടങ്ങള്‍. പനങ്ങാടു ഭാഗത്തുനിന്നു മേത്തല പടന്നയിലെ ജോലിസ്ഥലത്തേക്കു ടികെഎസ് പുരം സര്‍വീസ് റോഡിലൂടെ ബൈക്കില്‍ പോകുകയായിരുന്നു. മല്യങ്കര പോളിടെക്നിക് വിദ്യാര്‍ഥിയായ ആദിത്യന് സുഹൃത്തിന്റെ ബൈക്കില്‍ ഇതേ ദിശയില്‍ തന്നെ യാത്ര ചെയ്യുകയായിരുന്നു.
കുന്നംകുളം - പടന്ന റോഡുമായി ചേരുന്ന ഭാഗത്തുവെച്ച് ബൈക്കുകള്‍ കൂട്ടിയിടിച്ചു. ഇരുവരെയും മെഡി കെയര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആദിത്യന് അപകടത്തില്പെട്ടതറിഞ്ഞു മാള ഭാഗത്തു നിന്നെത്തിയ സുഹൃത്തിന്റെ ബൈക്ക് സ്കൂട്ടറുമായി കൂട്ടിയിടിച്ചാണ് സുകുമാരന്‍ മരിച്ചത്.
വിഷ്ണുവിന്റെ അമ്മ: വിലാസിനി. സഹോദരന്: രാഹുല്‍.
രവിയുടെ രണ്ടു മക്കളില്‍ ഇളയവനാണ് വിഷ്ണു. മൂത്ത മകന് രാഹുലും. വിദേശത്ത് ജോലി ചെയ്യുന്ന രാഹുല്‍ സഹോദരനെയും ജോലിക്കായി കൊണ്ടു പോകാനുള്ള ശ്രമത്തിലായിരുന്നു.
ആദിത്യന്റെ അമ്മ: പ്രിയ. സഹോദരന്: അനുരാഗ്. സുകുമാരന്റെ സംസ്കാരം ഇന്ന്. ഭാര്യ: രമ. മക്കള്‍: രാരിക, രാധിക. മരുമക്കള്‍: രാജേഷ്, അരുണ്‍.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.