കണ്ണൂർ: മഹാരാഷ്ട്ര (Maharashtra) സ്വദേശിയായ യുവതി തന്നെ ഉപേക്ഷിച്ചു കടന്നുകളഞ്ഞ ഭർത്താവിനെ അന്വേഷിച്ച് കുഞ്ഞുമായി കണ്ണൂരിലെത്തി. ജിയാറാം ജി ലോട്ട എന്ന യുവതിയാണ് മമ്പറം കുഴിയിൽപീടികയിലെ ഭർത്താവിനെ തിരഞ്ഞ് എത്തിയത്.
പിണറായിയിലെ പോലീസ് സ്റ്റേഷനിൽ എത്തി യുവതി പരാതി നൽകി. ആരോപണം ശരിയാണോ എന്നറിയാൻ ഭർത്താവിന്റെ തറവാട്ടുവീട്ടിൽ പൊലീസ് യുവതിയുമായി പോയി. എന്നാൽ വീട് പൂട്ടി കിടക്കുകയായിരുന്നു. സമീപത്തെ ബന്ധുക്കളിൽ നിന്ന് വർഷങ്ങളായി ഇയാൾ വീട്ടിൽ വരാറില്ലെന്ന് വ്യക്തമായി.
ഒരുവർഷം മുമ്പ് തന്നെ ഉപേക്ഷിച്ച് ഭർത്താവ് കടന്നുകളയുകയായിരുന്നുവെന്നാണ് യുവതിയുടെ പരാതി. അഹമ്മദ് നഗർ ജില്ലയിലാണ് യുവതിയും കുടുംബവും താമസിച്ചിരുന്നത്. വുമൺ പ്രൊട്ടക്‌ഷൻ ഓഫീസർ പി. സുലജയുടെ നിർദേശപ്രകാരം യുവതിയെയും മകളെയും വനിതകളുടെ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന ‘സഖി’യിൽ പാർപ്പിച്ചിരിക്കുകയാണ്.
നാട്ടിലേക്ക് പോകാനുള്ള ടിക്കറ്റ് എടുത്തു നൽകാമെന്ന് പോലീസ് വ്യക്തമാക്കിയെങ്കിലും മടങ്ങിപ്പോകാൻ യുവതി തയ്യാറല്ല. തിങ്കളാഴ്ച ജില്ലാ കളക്ടറുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം യുവതിയുടെ പുനരധിവാസം സംബന്ധിച്ച തുടർനടപടികൾ സ്വീകരിക്കുമെന്ന് എസ് ഐ പി സി വിനോദ് കുമാർ പറഞ്ഞു.
അഞ്ചരക്കോടി രൂപയുമായി ദുബായില്‍ നിന്നും മുങ്ങി; പ്രതി കണ്ണൂരില്‍ പിടിയില്അഞ്ചരക്കോടി രൂപയുമായി ദുബായില്‍ നിന്നും മുങ്ങിയ പ്രതി കണ്ണൂരില്‍ പോലീസ് പിടിയിലായി (Arrest). പള്ളിക്കുന്ന്, തളാപ്പ് പള്ളിക്കുസമീപം ജസ്‌നസ് ചാലില്‍ ഹൗസില്‍ ജുനൈദിനെ (24) യാണ് ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തത്
2021 ഒക്ടോബര്‍ 4 ആം തിയ്യതി പ്രതി ജോലി ചെയ്യുന്ന ഡിജിറ്റല്‍ അസ്സെറ്റ്‌സ് കമേഴ്ഷ്യല്‍ ബ്രോക്കര്‍ എല്‍ സി സി കമ്പനിയില്‍ നിന്നും 27,51,000/- ദിര്‍ഹം (ഏകദേശം അഞ്ചരക്കോടി രൂപ) വുമായാണ് സുഹൃത്തിന് ഒപ്പം മുങ്ങിയത്. കമ്പനിയില്‍ അടക്കേണ്ട കളക്ഷന്‍ തുകയുമായാണ് പ്രതി ഇന്ത്യയിലേക്ക് കടന്നുകളഞ്ഞത്.
കണ്ണൂര്‍ ടൌണ്‍ ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കൊടേരി, എ എസ് ഐ മാരായ അജയന്‍, ഷാജി, രഞ്ജിത് എന്നിവരാണ് പ്രതിയെ പിടികൂടിയത്. കേസ്സുമായി ബന്ധപ്പെട്ട് ജുനൈദ് സഹപ്രവര്‍ത്തകനായ പഴയങ്ങാടി സ്വദേശിയായ റിസ്വാന്‍ എന്നയാളെ പോലീസ് തിരയുന്നുണ്ട്. ഇയാള്‍ ഒളിവിലാണെന്നാണ് പോലീസിന് നിലവില്‍ ലഭിച്ചിട്ടുള്ള വിവരം.
Also Read-
Found Dead | ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയില്‍ കണ്ടെത്തി; മൃതദേഹങ്ങള്‍ക്ക് രണ്ടുദിവസത്തെ പഴക്കംജുനൈദ് കടന്നുകളഞ്ഞതിനെ തുടര്‍ന്ന് കമ്പനി മാനേജറായ കണ്ണൂര്‍ സ്വദേശി എംബസി മുഖേന പൊലീസിന് പരാതി നല്‍കിയിരുന്നു. പ്രതി നാട്ടിലെത്തി എന്ന വിവരത്തെ തുടര്‍ന്ന് ഇന്ന് ടൗണ്‍ പോലീസ് തളാപ്പിലെ വീട്ടിലെത്തിയാണ് ജുനൈദിനെ പിടികൂടിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.