• HOME
  • »
  • NEWS
  • »
  • kerala
  • »
  • Accident Death | യുവാവ് വാഹനാപകടത്തിൽ മരിച്ചതിന് തൊട്ടുപിന്നാലെ ഭാര്യ ആൺകുഞ്ഞിന് ജന്മം നൽകി

Accident Death | യുവാവ് വാഹനാപകടത്തിൽ മരിച്ചതിന് തൊട്ടുപിന്നാലെ ഭാര്യ ആൺകുഞ്ഞിന് ജന്മം നൽകി

മരണ വിവരം അറിഞ്ഞതിന് തൊട്ടുപിന്നാലെയാണ് പൂർണ ഗർഭിണിയായ നൗഫലിന്‍റെ ഭാര്യ അമീറ ഒരു ആണ്‍കുഞ്ഞിനെ പ്രസവിച്ചത്

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    കാസർകോട്: യുവാവ് വാഹനാപകടത്തില്‍ മരിച്ചതിന് തൊട്ടുപിന്നാലെ ഭാര്യ ആൺകുഞ്ഞിന് ജന്മം നല്‍കി.
    ശനിയാഴ്ച പെര്‍ഡാലയില്‍ വെച്ചുണ്ടായ വാഹനാപകടത്തിലാണ് മധൂര്‍ അറന്തോടിലെ നൗഫല്‍ (37) മരിച്ചത്. മരണ വിവരം അറിഞ്ഞതിന് തൊട്ടുപിന്നാലെയാണ് പൂർണ ഗർഭിണിയായ നൗഫലിന്‍റെ ഭാര്യ അമീറ ഒരു ആണ്‍കുഞ്ഞിനെ പ്രസവിച്ചത്.

    ബദിയടുക്കയിൽ ഹോട്ടൽ നടത്തി വരികയായിരുന്നു നൗഫൽ. ശനിയാഴ്ച രാവിലെ ഏഴ് മണിയോടെ ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെയാണ് നൗഫൽ അപകടത്തിൽപ്പെട്ടത്. നൗഫൽ ഓടിച്ചിരുന്ന ബൈക്ക് എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ഉടന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും യാത്രാമധ്യേ നൗഫലിന്‍റെ മരണം സംഭവിച്ചിരുന്നു. മധൂര്‍ അറന്തോടിലെ അബ്ബാസ് - ഹലീമ ദമ്ബതികളുടെ മകനാണ് നൗഫല്‍. അറന്തോട് മുഹ്‌യുദ്ദീന്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കം നടത്തി.

    ലിഫ്റ്റ് അപ്രതീക്ഷിതമായി മുകളിലേക്ക് ചലിച്ചു; മലയാളി യുവാവിന്‍റെ മരണം വിശ്വസിക്കാനാകാതെ സുഹൃത്തുക്കൾ

    കുവൈത്ത് സിറ്റി: അപ്രതീക്ഷിതമായി തനിയെ ചലിച്ച ലിഫ്റ്റിൽ കുടുങ്ങി മലയാളി യുവാവ് മരിച്ചു. മലപ്പുറം ജില്ലയിലെ ചമ്രവട്ടം സ്വദേശി മുഹമ്മദ് ഷാഫിയാണ് ലിഫ്റ്റിൽ കുടുങ്ങി മരിച്ചത്. ശനിയാഴ്ച രാത്രി എട്ടു മണിയോടെ കുവൈറ്റിലാണ് സംഭവം. ആദ്യ ദിവസത്തെ നോമ്പ് മുറിച്ച ശേഷം ജോലിയുടെ ഭാഗമായി ഡെലിവറി ചെയ്യാൻ എത്തിയപ്പോഴാണ് മുഹമ്മദ് ഷാഫി ലിഫ്റ്റിൽ അപകടത്തിൽപ്പെട്ടത്. മംഗഫ് ബ്ലോക് നാലില്‍ ബഖാല ജീവനക്കാരനായ ഇദ്ദേഹം സാധനങ്ങള്‍ ഡെലിവറി ചെയ്യാനെത്തിയ കെട്ടിടത്തിലെ ലിഫ്റ്റിലാണ് കുടുങ്ങിയത്. അഗ്നിശമന സേന സ്ഥലത്ത് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്.

    നോമ്ബു തുറന്ന ശേഷം രാത്രി എട്ടു മണിയോടെയാണ് ഷാഫി ഡെലിവറി ചെയ്യുന്നതിനുള്ള ഓര്‍ഡറുമായി അപകടത്തിൽപ്പെട്ട കെട്ടിടത്തിലെത്തിയത്. ട്രോളിയില്‍ വച്ചാണ് സാധനം കൊണ്ടുപോയത്. മൂന്നു നിലക്കെട്ടിടത്തില്‍ പഴയ മോഡല്‍ ലിഫ്റ്റാണ് ഉണ്ടായിരുന്നത്. പുറത്തുനിന്നുള്ള ഒറ്റ വാതിൽ മാത്രമാണ് ലിഫ്റ്റിനുണ്ടായിരുന്നത്. ട്രോളി ലിഫ്റ്റില്‍ കുടുങ്ങിയ വേളയില്‍ ഷാഫി തല പുറത്തേക്കിട്ടു. ഈ സമയം ലിഫ്റ്റ് മുകളിലേക്ക് ചലിക്കുകയും ഷാഫിയുടെ തലയും ശരീരവും ലിഫ്റ്റിന് അകത്തും പുറത്തുമായി കുടുങ്ങുകയുമായിരുന്നു.

    Also Read- ബസ്സിലെ പിൻസീറ്റിൽ നിന്ന് ഉപദ്രവിച്ചയാൾക്ക് സേഫ്റ്റി പിൻ കൊണ്ട് മറുപടി; വീഡിയോ പകർത്തി യുവതി

    ഏറെ കാലമായി കുവൈറ്റിൽ ജോലി ചെയ്തുവരുന്ന ഷാഫി ഏതാനും മാസങ്ങള്‍ക്ക് മുമ്ബാണ് നാട്ടില്‍ വന്നു മടങ്ങിയത്. ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട് മൃതദേഹം നാട്ടിലേക്ക് അയക്കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി വരികയാണെന്ന് കുവൈറ്റിലെ സന്നദ്ധ പ്രവർത്തകരും മലയാളി സംഘടനകളും അറിയിച്ചു. . തെക്കേവളപ്പില്‍ മുഹമ്മദ് കുട്ടിയാണ് മുഹമ്മദ് ഷാഫിയുടെ പിതാവ്. ഉമ്മാച്ചുവാണ് മാതാവ്. ഖമറുന്നീസയാണ് ഭാര്യ. മക്കള്‍: ഷാമില്‍ (ഒമ്പത് വയസ്സ്), ഷഹ്‌മ (നാലു വയസ്സ്), ഷാദില്‍ (മൂന്നു മാസം). സഹോദരങ്ങള്‍: റിയാസ് ബാബു, ലൈല, റംല, റഹീം.
    Published by:Anuraj GR
    First published: