നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കാമുകനെ തേടിയെത്തിയ യുവതി റെയില്‍വേ പൊലീസിന്റെ മുറിയില്‍ കയറി കതകടച്ചിരുന്നത് ഒരു രാത്രി

  കാമുകനെ തേടിയെത്തിയ യുവതി റെയില്‍വേ പൊലീസിന്റെ മുറിയില്‍ കയറി കതകടച്ചിരുന്നത് ഒരു രാത്രി

  ഏറെ നേരം വിളിച്ചിട്ടും കാമുകന്‍ ഫോണ്‍ എടുക്കാതെ വന്നതോടെ പരിഭ്രാന്തയായ യുവതി പൊലീസിനെ ബന്ധപ്പെട്ടു.

  • Share this:
   കോട്ടയം: കാമുകനെ തേടി കോട്ടയം റെയില്‍വേ സ്‌റ്റേഷനിലെത്തിയ യുവതി പൊലീസിനെ(Police) വലച്ചു. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവാവിനെ തേടിയാണ് യുവതി റെയില്‍വേ സ്റ്റേഷനില്‍(Railway Station) എത്തിയത്. ശനിയാഴ്ച വൈകിട്ടായിരുന്നു യുവതി കോട്ടയത്ത്(Kottayam) എത്തിയത്. ഏറെ നേരം വിളിച്ചിട്ടും കാമുകന്‍ ഫോണ്‍ എടുക്കാതെ വന്നതോടെ പരിഭ്രാന്തയായ യുവതി പൊലീസിനെ ബന്ധപ്പെട്ടു.

   പൊലീസ് യുവതിയോട് വീട്ടിലേക്ക് മടങ്ങാനും വീട്ടുകാരെ ബന്ധപ്പെടാനായിട്ട് ഫോണ്‍ നമ്പര്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ കുറച്ചുസമയം കഴിഞ്ഞപ്പോഴേക്കും യുവതി റെയില്‍വേ പൊലീസിന്റെ മുറിയിലേക്ക് ഓടിക്കയറി കതകടച്ചു. പൊലീസ് നിരന്തരം ശ്രമിച്ചിട്ടും യുവതി പുറത്തിറങ്ങിയില്ല.

   ഇങ്ങനെ ഒരു രാത്രി മുഴുവന്‍ യുവതി റെയില്‍വേ പൊലീസിന്റെ മുറിയില്‍ കതകടച്ചിരുന്നത്. ഞായറാഴ്ച രാവിലെയും യുവതി പുറത്തിറങ്ങാന്‍ കൂട്ടാക്കാതെ വന്നതോടെ പൊലീസ് ഫയര്‍ഫോഴ്‌സിനെ ബന്ധപ്പെട്ടു. ജനലരകിലേക്ക് എത്തിയ യുവതിയുടെ കൈയില്‍ പിടികിട്ടിയ ഉദ്യോഗസ്ഥര്‍ അവിടെതന്നെ പിടിച്ചുനിര്‍ത്തി.

   ഇതിനിടെ മറ്റൊരു സംഘം ജനലിലൂടെ ഇരുമ്പ് കമ്പി ഉപയോഗിച്ച് വാതിലിന്റെ ലോക്ക് മാറ്റി ഉള്ളില്‍ കയറി യുവതിയെ പുറത്തിറക്കി. ഇതോടെ രാവിലെ എട്ടുമണി വരെ തുടര്‍ന്ന നാടകീയതയ്ക്ക് അവസാനമായി. തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച യുവതിയെ ബന്ധുക്കള്‍ക്കൊപ്പം മടക്കി അയച്ചു.

   ഭര്‍ത്താവിന് അമരത്വം ലഭിക്കാന്‍ ജീവനോടെ അടക്കം ചെയ്തു; ഭാര്യ പൊലീസ് കസ്റ്റഡിയില്‍

   ഭര്‍ത്താവിന് അമരത്വം ലഭിക്കാന്‍ ഭാര്യ ജീവനോടെ അടക്കം ചെയ്തു. കഴിഞ്ഞദിവസം പെരുമ്പാക്കത്തായിരുന്നു സംഭവം. കലൈഞ്ജര്‍ കരുണാനിധി നഗറില്‍ താമസിക്കുന്ന നാഗരാജാണ് മരിച്ചത്. സംഭവത്തില്‍ ഭാര്യ ലക്ഷ്മിയെ(55) പൊലീസ് ചോദ്യം ചെയ്തുവരികയാണ്. വീടിന് പിന്നില്‍ അടക്കം ചെയ്തനിലയിലാണ് നാഗരാജിനെ കണ്ടെത്തിയത്.

   ഐടി കമ്പനിയില്‍ ജോലിചെയ്യുന്ന മകള്‍ വീട്ടിലെത്തിയപ്പോള്‍ അച്ഛനെ കാണാത്തതിനെതുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. കഴിഞ്ഞദിവസം നെഞ്ചുവേദന വന്നപ്പോള്‍ താന്‍ മരിക്കാന്‍ പോവുകയാണെന്നും അമരത്വം നേടാന്‍ ജീവനോടെ അടക്കം ചെയ്യണമെന്നും ഭാര്യയോട് നാഗരാജ് പറഞ്ഞു. ദൈവത്തിനോട് സംസാരിക്കാനാകുമെന്ന് സ്വയംഅവകാശപ്പെട്ടിരുന്ന നാഗരാജ് വീടിനുപിന്നില്‍ ക്ഷേത്രം നിര്‍മിച്ച് പൂജകള്‍ നടത്തിയിരുന്നു.

   ഇതിനെ തുടര്‍ന്ന് ഭാര്യ ജലസംഭരണിക്കാണെന്ന പേരില്‍ വീടിന് പിന്നില്‍ തൊഴിലാളികളെവെച്ച് കുഴിയെടുത്തു. തുടര്‍ന്ന് നാഗരാജിനെ കുഴിയിലിറക്കി മണ്ണിട്ട് മൂടുകയായിരുന്നു. മകളാണ് ഇക്കാര്യം പൊലീസിനെ അറിയിച്ചത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചു. ഇതിന് ശേഷമാണ് ജീവനോടെയാണോ അടക്കം ചെയ്‌തെന്ന് അറിയാനാകുവെന്ന് പൊലീസ് പറഞ്ഞു. റിപ്പോര്‍ട്ട് വരുന്നതിനനുസരിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
   Published by:Jayesh Krishnan
   First published:
   )}