• HOME
  • »
  • NEWS
  • »
  • kerala
  • »
  • WOMAN INJURED AS SHE FELL INTO A DITCH WHILE FLEEING FROM A THE ATTACK OF A WILD ELEPHANT JS TV

അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ നിന്നും ഓടി രക്ഷപ്പെടുന്നതിനിടെ കുഴിയില്‍ വീണ് യുവതിക്ക് പരിക്ക്

ജനവാസ മേഖലകളിലേക്കിറങ്ങുന്ന കാട്ടാനകളെ തുരത്താന്‍ വനംവകുപ്പിന്റെ പ്രത്യേക സേനയുണ്ടെങ്കിലും കാര്യമായ പരിഹാരമായിട്ടില്ല.

ജനവാസ മേഖലകളിലേക്കിറങ്ങുന്ന കാട്ടാനകളെ തുരത്താന്‍ വനംവകുപ്പിന്റെ പ്രത്യേക സേനയുണ്ടെങ്കിലും കാര്യമായ പരിഹാരമായിട്ടില്ല.

ജനവാസ മേഖലകളിലേക്കിറങ്ങുന്ന കാട്ടാനകളെ തുരത്താന്‍ വനംവകുപ്പിന്റെ പ്രത്യേക സേനയുണ്ടെങ്കിലും കാര്യമായ പരിഹാരമായിട്ടില്ല.

  • Share this:
പാലക്കാട്: അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ നിന്നും ഓടി രക്ഷപ്പെടുന്നതിനിടെ കുഴിയില്‍ വീണ് യുവതിക്ക് പരിക്ക്. ചിറ്റൂര്‍ മിനര്‍വ്വ സ്വദേശി ദീപ രാജേഷിനാണ് പരിക്കേറ്റത്. ഇവരുടെ ഇടതു കാലൊടിഞ്ഞു. ആട് മേയ്ക്കുന്നതിനായി മലയില്‍ പോയഇവര്‍ കാട്ടാനയുടെ മുന്നില്‍ അകപ്പെടുകയായിരുന്നു. കാട്ടാനയെ കണ്ട് ഭയന്ന ദീപ ഓടി രക്ഷപ്പെടുന്നതിനിടെ കുഴിയില്‍ വീണു. ഇവരുടെ പുറകേ ഓടിയെത്തിയ കാട്ടാന കുഴിയയ്ക്ക് മുകളില്‍ ഏറെ നേരം നിന്നതോടെ രക്ഷിയ്ക്കാന്‍ വന്ന നാട്ടുകാരും ആശങ്കയിലായി. ഏറെ നേരം കഴിഞ്ഞാണ് ദീപയെ രക്ഷപ്പെടുത്താനായത്.

വനംവകുപ്പ് ജീവനക്കാരെത്തിയാണ് ഇവിടെ നിന്നും കാട്ടാനയെ ഓടിച്ചു വിട്ടത്.വീണ് പരിക്കേറ്റ ഇവരെ കോട്ടത്തറ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടതു കാലൊടിഞ്ഞിട്ടുണ്ട്. അത്ഭുതകരമായി രക്ഷപ്പെട്ടെങ്കിലും കാട്ടാനയുടെ മുന്നില്‍ അകപ്പെട്ടതിന്റെ ഞെട്ടല്‍ വിട്ടുമാറിയിട്ടില്ല ഇവര്‍ക്ക്. കഴിഞ്ഞ കുറേ നാളുകളായി ഈ മേഖലയില്‍ കാട്ടാനശല്യം രൂക്ഷമാണ്. കാട്ടാന ആക്രമണത്തില്‍ അട്ടപ്പാടിയില്‍ നിരവധി പേര്‍ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്. ഷോളയൂര്‍, പുതൂര്‍ മേഖലകളിലാണ് കാട്ടാനശല്യം ഏറ്റവും രൂക്ഷമായിട്ടുള്ളത്. കാട്ടാനശല്യം തടയാന്‍ നടപടിയില്ലാത്തതിനെതിരെ നാട്ടുകാരുടെ നേതൃത്വത്തില്‍ നിരവധി പ്രതിഷേധ സമരങ്ങളും നടന്നതാണ്. ജനവാസ മേഖലകളിലേക്കിറങ്ങുന്ന കാട്ടാനകളെ തുരത്താന്‍ വനംവകുപ്പിന്റെ പ്രത്യേക സേനയുണ്ടെങ്കിലും കാര്യമായ പരിഹാരമായിട്ടില്ല.

പാലക്കാട് ജില്ലയില്‍ വന്യമൃഗശല്യം രൂക്ഷം: പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ മന്ത്രി എം എല്‍ എ മാരുമായി കൂടിക്കാഴ്ച നടത്തി

അട്ടപ്പാടിയ്ക്ക് പുറമെ മലമ്പുഴ ഉള്‍പ്പടെ പാലക്കാട് ജില്ലയിലെ മറ്റു ഭാഗങ്ങളിലും കാട്ടാനശല്യമുണ്ട്. വന്യമൃഗശല്യങ്ങള്‍ ഉള്‍പ്പടെയുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞ ദിവസം വനംവകുപ്പ് മന്ത്രി ശശീന്ദ്രന്‍ മലയോര മേഖലയിലെ എംഎല്‍എമാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
വനാതിര്‍ത്തികളിലെ സംരക്ഷണ വേലിയുടെ സംരക്ഷണം തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ അതത് മണ്ഡലങ്ങളിലെ എം.എല്‍ എമാര്‍, വന മേഖലയുമായി ബന്ധപ്പെട്ട ഗ്രാമ -ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷന്മാര്‍, വനം - റവന്യൂ വകുപ്പ് പ്രതിനിധികള്‍ എന്നിവരുടെ സാന്നിധ്യത്തില്‍ നടത്തുന്നതിന്റെ പ്രായോഗികത ചര്‍ച്ച ചെയ്യുമെന്നും കാര്‍ഷിക വിളകളുടെ നഷ്ടപരിഹാര തുക പരിഷ്‌കരിക്കേണ്ടത് സംബന്ധിച്ചും കൃഷി വകുപ്പുമായി ആലോചിക്കുമെന്നും മന്ത്രി യോഗത്തില്‍ അറിയിച്ചു. ജില്ലയിലെ വനാതിര്‍ത്തികളില്‍ താരതമേന്യ നിര്‍മ്മാണ ചെലവ് കുറവുള്ള ഹാങിങ് ഫെന്‍സുകള്‍ നിര്‍മ്മിക്കുന്നതിന് പരിഗണന നല്‍കുമെന്ന് യോഗത്തില്‍ അഭിപ്രായപ്പെട്ടു. വന- മലയോരമേഖലയില്‍ ഉള്ളവരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. വര്‍ഷങ്ങളായി കൈവശം വെച്ച ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച തര്‍ക്കങ്ങളില്‍ പരിഹാരം കാണണമെന്ന് എം.എല്‍.എമാര്‍ യോഗത്തില്‍ നിര്‍ദ്ദേശിച്ചു. യോഗത്തില്‍ എംഎല്‍എമാരായ
എ. പ്രഭാകരന്‍, അഡ്വ.എന്‍ ഷംസുദ്ദീന്‍, പി.പി സുമോദ്, അഡ്വ.കെ.പ്രേംകുമാര്‍ എന്നിവര്‍ മന്ത്രിക്ക് നിവേദനങ്ങള്‍ കൈമാറി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ കെ.ബാബു എം.എല്‍ എ ഓണ്‍ലൈനായി പങ്കെടുത്തു.
Published by:Jayashankar AV
First published:
)}