• HOME
  • »
  • NEWS
  • »
  • kerala
  • »
  • റോഡിലെ കുഴിയിൽ സ്കൂട്ടർ ചാടി; തെറിച്ചു വീണ യുവതിയുടെ കാലിലൂടെ ബസ് കയറിയിറങ്ങി

റോഡിലെ കുഴിയിൽ സ്കൂട്ടർ ചാടി; തെറിച്ചു വീണ യുവതിയുടെ കാലിലൂടെ ബസ് കയറിയിറങ്ങി

കുടിവെള്ള പദ്ധതിക്കായി റോഡിൽ കുഴിച്ച കുഴിയിൽ വീണാണ് അപകടമുണ്ടായത്.

  • Last Updated :
  • Share this:
    പത്തനംതിട്ട: റോഡിലെ കുഴിയിൽ ചാടിയ സ്‌കൂട്ടറിൽനിന്നു തെറിച്ചു വീണ യുവതിയുടെ കാലിയുടെ സ്വകാര്യ ബസ് കയറിയിറങ്ങി ഗുരുതര പരിക്ക്. പത്തനംതിട്ട കുമ്പഴ സ്വദേശി ആതിര(25)യ്ക്കാണ് പരുക്കേറ്റത്. പത്തനംതിട്ട കണ്ണങ്കരയിലാണ് അപകടം നടന്നത്. രാവിലെ കുമ്പഴയിൽ നിന്നും സ്കൂട്ടറിൽ പത്തനംതിട്ടയിലേക്ക് വരികയായിരുന്നു.

    കുടിവെള്ള പദ്ധതിക്കായി റോഡിൽ കുഴിച്ച കുഴിയിൽ വീണാണ് അപകടമുണ്ടായത്. ഗുരുതരമായി പരുക്കേറ്റ യുവതിയെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നിട് കോട്ടയും മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.



    റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റോഡിൽ വാഴ നട്ട് പ്രതിഷേധിച്ചിരുന്നു.



    Also Read-ഗുരുവായൂരില്‍ നിന്ന് ദര്‍ശനം കഴിഞ്ഞ് മടങ്ങിയ കുടുംബത്തിന്റെ കാറും ലോറിയും കൂട്ടിയിടിച്ചു; മുത്തശ്ശിയും പേരക്കുട്ടിയും മരിച്ചു

    തെരുവുനായ കുറുകെ ചാടി ; കോളേജില്‍ ചേരാന്‍ പോയ വിദ്യാര്‍ഥി ബൈക്ക് പോസ്റ്റിലിടിച്ച് മരിച്ചു

    റോഡിന് കുറുകെച്ചാടിയ തെരുവുനായയെക്കണ്ട് ബൈക്ക് വെട്ടിക്കാന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണംവിട്ടുണ്ടായ അപകടത്തില്‍ വിദ്യാര്‍ഥി മരിച്ചു. മണിയൂര്‍ എലിപ്പറമ്പത്ത് മുക്ക് നടക്കന്റെവിട പരേതനായ വിനോദിന്റെയും ശ്രീകലയുടെയും ഏക മകന്‍ ശ്രീരാഗ് (19) ആണ് മരിച്ചത്.

    ചൊവ്വാഴ്ച രാവിലെ 6.30 നായിരുന്നു അപകടം നടന്നത്. പയ്യോളി ഭാഗത്തേക്ക് വരികയായിരുന്ന ശ്രീരാഗ് സഞ്ചരിച്ച ബൈക്ക് പേരാമ്പ്ര-പയ്യോളി റോഡിലുള്ള ചിറക്കരയ്ക്ക് പോകുന്ന റോഡിന് സമീപത്തെ ഇലക്ട്രിക് പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ശ്രീരാഗിനെ പയ്യോളിയിലെ ആശുപത്രിയിലും തുടര്‍ന്ന് കൊയിലാണ്ടി താലൂക്കാശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

    Also Read-കൈകള്‍ കെട്ടി, വായില്‍ തുണിതിരുകിയ നിലയില്‍ വയോധികയുടെ മൃതദേഹം കിണറ്റില്‍

    മേപ്പയൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് പ്ലസ് ടു പൂര്‍ത്തിയാക്കിയ ശ്രീരാഗ് കോഴിക്കോട് ദേവഗിരി കോളേജില്‍ ബിരുദപ്രവേശനത്തിന് ചേരാന്‍ പോകുന്നതിനിടെയാണ്  അപകടം ഉണ്ടായത്. ശ്രീരാഗിനെ കോളേജില്‍ ചേര്‍ക്കാനായി ബന്ധു കോഴിക്കോട് കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. ശ്രീരാഗിന്റെ അച്ഛന് ജോലിസ്ഥലത്തുണ്ടായ അപകടത്തിലാണ് ജീവന്‍ നഷ്ടപ്പെട്ടത്.
    Published by:Jayesh Krishnan
    First published: