കോഴിക്കോട്: ഒഴുക്കിൽപെട്ട കുട്ടിയെ രക്ഷിക്കാൻ വെള്ളത്തിലേക്ക് എടുത്തുചാടിയ യുവതി മരിച്ചു. തിരുവമ്പാടി അമ്പലപ്പാറ സ്വദേശി വിജീഷിന്റെ ഭാര്യ അമൃതയാണ് മരണപ്പെട്ടത്. മുക്കം ഇരുവഞ്ഞിപ്പുഴയിലെ തോട്ടത്തിൻ കടവിലെ കുളിക്കടവിൽ കുളിക്കാനെത്തി ഒഴുക്കിൽപ്പെട്ട കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് അമൃത മുങ്ങിമരിച്ചത്. ഒഴുക്കിൽപ്പെട്ട കുട്ടി പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.
രാവിലെ 11 മണിയോടെ തിരുവമ്പാടി തോട്ടത്തിൻ കടവിലാണ് അപകടം. തിരുവമ്പാടി അമ്പലപ്പാറ എളേടത്ത് വിജേഷിന്റെ ഭാര്യ അമൃതയാണ് മരിച്ചത്. കുളിക്കുന്നന്നതിനിടെ ഒപ്പമുണ്ടായിരുന്ന ഭർതൃ സഹോദരിയുടെ കുട്ടി ഒഴുക്കിൽ പെടുകയായിരുന്നു. കുട്ടിയെ രക്ഷിക്കുന്നതിനിടെ അമൃത പുഴയിൽ മുങ്ങിപ്പോവുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാർ അമൃതയെ കരക്കെത്തിച്ചങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒഴുക്കിൽ പെട്ട ജീവൻ (13) കാര്യമായ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.