കൊല്ലത്ത് മൂന്നു വയസ്സുള്ള മകനൊപ്പം കായലിൽ ചാടിയ യുവതി മരിച്ചു; കുഞ്ഞിനായി തിരച്ചിൽ തുടരുന്നു

ഭർത്താവ് ഷിജുവുമായുള്ള ദാമ്പത്യ പ്രശ്നം ആത്മഹത്യയിലേക്ക് വഴിവച്ചുവെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം

News18 Malayalam | news18-malayalam
Updated: October 26, 2020, 1:35 PM IST
കൊല്ലത്ത് മൂന്നു വയസ്സുള്ള മകനൊപ്പം കായലിൽ ചാടിയ യുവതി മരിച്ചു; കുഞ്ഞിനായി തിരച്ചിൽ തുടരുന്നു
ഭർത്താവ് ഷിജുവുമായുള്ള ദാമ്പത്യ പ്രശ്നം ആത്മഹത്യയിലേക്ക് വഴിവച്ചുവെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം
  • Share this:
കൊല്ലം:  വെള്ളിമൺ തോട്ടുംകര  സ്വദേശി യശോധരൻ പിള്ളയുടെ മകൾ രാഖിയാണ് മൂന്നു വയസ്സുള്ള മകൻ ആദിയുമായി അഷ്ടമുടിക്കായലിൽ ചാടിയത്.  ഇന്നലെ രാത്രി മുതൽ ഇരുവരെയും കാണാതാവുകയായിരുന്നു. തുടർന്ന് കുണ്ടറ പോലീസ്  ആളെ കാണാതായതിന് കേസെടുത്തു. ഇന്ന് രാവിലെ അഷ്ടമുടിക്കായലിൽ രാഖിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

Also Read-മാനസിക പിരിമുറുക്കം; ലോക് ഡൗൺ കാലത്ത് കേരളത്തിൽ ജീവനൊടുക്കിയത് 173 കുട്ടികൾ

ആദിക്കു വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. രാഖിക്ക് 23 വയസ്സാണ്. മകൻ ആദിക്ക് മൂന്നും.  ഭർത്താവ് ഷിജുവുമായുള്ള ദാമ്പത്യ പ്രശ്നം ആത്മഹത്യയിലേക്ക് വഴിവച്ചുവെന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം. സ്വകാര്യ ബസിൽ കണ്ടക്ടറായ ഷിജു സ്ഥിരം മദ്യപിച്ച് വീട്ടിൽ ബഹളമുണ്ടാക്കാറുണ്ടായിരുന്നുവെന്ന് യുവതിയുടെ ബന്ധുക്കൾ ആരോപിക്കുന്നു.


കായലിൽ ചാടിയ ഭാഗത്തുനിന്ന് യുവതിയുടെയും കുട്ടിയുടെയും ചെരുപ്പുകൾ കണ്ടെത്തി. തുടർന്നാണ് പോലീസിൻ്റെയും അഗ്‌നിശമന സേനയുടെയും നേതൃത്വത്തിൽ തിരച്ചിൽ നടത്തിയത്. രാഖിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ:  പ്രതീക്ഷ (കൊച്ചി ) -048-42448830,  മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )-  011-23389090,  കൂജ് (ഗോവ )- 0832- 2252525,  റോഷ്നി (ഹൈദരാബാദ്) -040-66202000)
Published by: Asha Sulfiker
First published: October 26, 2020, 1:32 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading