തിരുവനന്തപുരം: സ്കൂട്ടര്‍ ഡിവൈഡറില്‍ ഇടിച്ച് തെറിച്ച് വീണ് യുവതി മരിച്ചു. വട്ടിയൂര്‍ക്കാവ് നേതാജി റോഡ് എന്ആര്ആര്എ-ഡി1ല്‍ നന്ദ അനീഷ്(25)ആണ് മരിച്ചത്. അമ്പലംമുക്ക് ഭാഗത്തേക്ക് പോവുകയായിരുന്നു നന്ദ. ശനിയാഴ്ച രാവിലെ ഒന്‍പതു മണിയോടെയായിരുന്നു അപകടം. പേരൂര്‍ക്കട-അമ്പലംമുക്ക് റോഡില്‍ തങ്കമ്മ സ്റ്റേഡിയത്തിന് മുന്നിലായിരുന്നു അപകടം.
സ്കൂട്ടര്‍ ഡിവൈഡറിലിടിച്ച് തെറിച്ച് വീണ നന്ദ അനീഷിന്റെ തലയ്ക്ക് ഗുരുതര പരിക്കേറ്റു. ഉടനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വൈകിട്ട് ആറുമണിയോടെ ശന്തികവാടത്തില്‍ സംസ്കാരം നടന്നു. ഭര്‍ത്താവ്: കെ അനീഷ് കുമാര്‍, മകള്‍: തനുശ്രീ
Suicide | യുവാവിനെ അയൽവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
മലപ്പുറം: യുവാവിനെ അയൽപ്പക്കത്തെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മൊറയൂർ പൂക്കോട്ടൂര്‍ അറവങ്കര സ്വദേശിയും മൊറയൂര്‍ വാലഞ്ചേരിയില്‍ താമസിച്ചുവരുകയുമായിരുന്ന പാടത്ത് മുക്താറിന്റെ മകന് സ്വാലിഹാണ് (19) മരിച്ചത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് കൊണ്ടോട്ടി പൊലീസ് സംഘം സ്ഥലത്തെത്തി വീടിനകത്ത് തൂങ്ങി നില്ക്കുന്ന നിലയില്‍ കണ്ടെത്തിയ യുവാവിനെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഇന്‍ക്വസ്റ്റ് നടപടികള്‍ക്കും പോസ്റ്റ്മോര്‍ട്ടത്തിനും ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. വാലഞ്ചേരി ജുമുഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ വെള്ളിയാഴ്ച രാത്രി പത്തിനു ശേഷം ഖബറടക്കി. ഫഫ്സത്താണ് മരിച്ച സ്വാലിഹിന്റെ മാതാവ്. സഹോദരങ്ങള്‍: ഷഹ്ല, ഷഹ്ന, ഷബ്ന. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.