HOME » NEWS » Kerala » WOMAN KILLED IN LIFT ACCIDENT WOMEN S COMMISSION SEEKS EXPLANATION

ലിഫ്റ്റ് തകര്‍ന്ന് യുവതി മരിച്ച സംഭവം: ആര്‍സിസിക്കെതിരെ കുടുംബം; വിശദീകരണം തേടി വനിതാ കമ്മീഷന്‍

നദീറ നിര്‍ധന കുടുംബത്തിലെ അംഗമായിരുന്നുവെന്നും ആര്‍സിസി ആ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്നും കമ്മീഷന്‍ അംഗമായ ഷാഹിദ കമാല്‍ ആവശ്യപ്പെട്ടു.

News18 Malayalam | news18-malayalam
Updated: June 17, 2021, 2:20 PM IST
ലിഫ്റ്റ് തകര്‍ന്ന് യുവതി മരിച്ച സംഭവം: ആര്‍സിസിക്കെതിരെ കുടുംബം; വിശദീകരണം തേടി വനിതാ കമ്മീഷന്‍
നദീറ
  • Share this:
തിരുവനന്തപുരം റീജണല്‍ ക്യാന്‍സര്‍ സെന്ററിലെ (ആർസിസി) ലിഫ്റ്റ് തകര്‍ന്ന് പരിക്കേറ്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നദീറയെന്ന യുവതി മരിച്ച സംഭവത്തില്‍ വനിതാ കമ്മീഷന്‍ ഇടപെടൽ. നദീറ നിര്‍ധന കുടുംബത്തിലെ അംഗമായിരുന്നുവെന്നും ആര്‍സിസി ആ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്നും കമ്മീഷന്‍ അംഗമായ ഷാഹിദ കമാല്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ വനിതാ കമ്മീഷന്‍ ആര്‍സിസി ഡയറക്ടറോട് ഉടന്‍ റിപ്പോര്‍ട്ട് തേടും.

Also Read- തിരുവനന്തപുരം ആർസിസിയിൽ ലിഫ്റ്റ് തകർന്ന് വീണു പരിക്കേറ്റ യുവതി മരിച്ചു

കൊല്ലം പത്താനാപുരം സ്വദേശിയായ നദീറ (22) ഇന്ന് പുലർച്ചെയാണ് മരിച്ചത്. അപായ സൂചന അറിയിപ്പ് നല്‍കാതെ തിരുവനന്തപുരം ആര്‍സിസിയില്‍ അറ്റകുറ്റപ്പണിക്കായി തുറന്നിട്ട ലിഫ്റ്റ് തകര്‍ന്നാണ് യുവതിയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. മെയ് മാസം 15 നായിരുന്നു അപകടം. ക്യാൻസർ ബാധിതയായ മാതാവിനെ പരിചരിക്കാൻ എത്തിയതായിരുന്നു നദീറ. ലിഫ്റ്റ് തകരാറിലായത് അറിയാതെ കയറിയപ്പോഴാണ് അപകടം ഉണ്ടായത്. രണ്ട് നില താഴ്ചയിലേക്കാണ് നദീറ വീണത്. രണ്ട് മണിക്കൂറിന് ശേഷമാണ് നദീറയെ പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്. തലച്ചോറിനും തുടയെല്ലിനും പരിക്കേറ്റ നദീറ മെഡിക്കൽ കോളജ്‌ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

Also Read=- ദൃശ്യ കുത്തേറ്റ് മരിച്ചത് ഉറക്കത്തിൽ അതി ക്രൂരമായി; നാടിനെ നടുക്കി ഏലംകുളത്തെ നിയമ വിദ്യാർത്ഥിനിയുടെ കൊലപാതകം

സംഭവത്തെ തുടർന്ന് രണ്ട് ജീവനക്കാരെ ആർസിസി സസ്‌പെൻഡ് ചെയ്തിരുന്നു. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷനും കേസെടുത്തിരുന്നു.

Also Read- മലപ്പുറം കൊലപാതകം പ്രണയം നിരസിച്ചതിനെ തുടർന്ന്; പെൺകുട്ടിയുടെ അച്ഛൻ്റെ കടയ്ക്ക് തീ ഇട്ടതും പ്രതി വിനീഷെന്ന് പൊലീസ്

ഇതിനിടെ ആര്‍സിസിയുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയാണ് നദീറ മരിക്കാന്‍ കാരണമായതെന്ന ആരോപണവുമായി കുടുംബം രംഗത്തെത്തി. ഒരു ജീവനക്കാരനെ മാത്രം പുറത്താക്കിയതുകൊണ്ട് കാര്യമില്ലെന്ന് നദീറയുടെ സഹോദരി റജീന പറഞ്ഞു. നദീറയുടെ ഒന്നര വയസ് മാത്രം പ്രായമുള്ള കുഞ്ഞിന് നഷ്ടപരിഹാരം നല്‍കാന്‍ ആര്‍സിസി തയാറാകണമെന്നും കുടുംബം ആവശ്യപ്പെട്ടു.

Also Read- മലപ്പുറത്ത് പ്രണയാഭ്യർത്ഥന നിരസിച്ചതിന് യുവാവ് പെൺകുട്ടിയെ കുത്തിക്കൊന്നു; സഹോദരിയും കുത്തേറ്റ് ആശുപത്രിയിൽ

English Summary: A 22-year-old woman who sustained grievous injuries last month when a lift under repair at the Regional Cancer Centre (RCC), collapsed died at Government Medical College Hospital (MCH) here a little before 1 a.m. on Thursday. Nadeera, a resident of Kundayam, Pathanapuram, Kollam, was injured on May 15 when she entered a lift under repair at the RCC and it collapsed from the third level to the first level. The lift was allegedly left open and there was no warning sign.
Published by: Rajesh V
First published: June 17, 2021, 2:20 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories