നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • പ്രതിശ്രുത വരനൊപ്പം ബൈക്കിൽ സഞ്ചരിച്ച യുവതി KSRTC ബസ് ഇടിച്ചുണ്ടായ അപകടത്തിൽ മരിച്ചു

  പ്രതിശ്രുത വരനൊപ്പം ബൈക്കിൽ സഞ്ചരിച്ച യുവതി KSRTC ബസ് ഇടിച്ചുണ്ടായ അപകടത്തിൽ മരിച്ചു

  കുമളിയില്‍നിന്ന് കായംകുളത്തേക്ക് പോവുകയായിരുന്ന ബസ് പൂവത്തുംമൂടിനു സമീപത്തുവെച്ച് സ്‌കൂട്ടറിനെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ സ്‌കൂട്ടര്‍ റോഡില്‍നിന്നു തെന്നിമാറുകയും സുബി ബസിനടിയിലേക്ക് വീഴുകയുമായിരുന്നു

  Subi

  Subi

  • Share this:
   കോട്ടയം: പ്രതിശ്രുത വരനൊപ്പം ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ കെഎസ്ആര്‍ടിസി ബസിന് അടിയില്‍പെട്ട യുവതി മരിച്ചു. ചൊവ്വാഴ്ച വൈകിട്ട് ചങ്ങനാശേരി വാഴൂര്‍ റോഡില്‍ പൂവത്തുംമൂടിന് സമീപം ഉണ്ടായ ദാരുണമായ സംഭവത്തിൽ മാമ്മൂട് വളവുകുഴി കരിങ്ങണാമറ്റം സണ്ണി – ബിജി ദമ്ബതികളുടെ ഏകമകള്‍ സുബി ജോസഫ് (25) ആണ് മരിച്ചത്. അപകടത്തില്‍ പ്രതിശ്രുത വരന്‍ അദ്ഭുതകരമായി രക്ഷപെട്ടു.

   ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് അപകടം ഉണ്ടായത്. പ്രതിശ്രുത വരനൊപ്പം ബൈക്കിന്റെ പിന്നില്‍ ഇരുന്ന് യാത്ര ചെയ്യുകയായിരുന്നു സുബി. കെ എസ് ആർ ടി സി ബസും സ്‌കൂട്ടറും ഒരേ ദിശയിലാണ് സഞ്ചരിച്ചത്. കുമളിയില്‍നിന്ന് കായംകുളത്തേക്ക് പോവുകയായിരുന്ന ബസ് പൂവത്തുംമൂടിനു സമീപത്തുവെച്ച് സ്‌കൂട്ടറിനെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ സ്‌കൂട്ടര്‍ റോഡില്‍നിന്നു തെന്നിമാറുകയും സുബി ബസിനടിയിലേക്ക് വീഴുകയുമായിരുന്നു. ബസിന്‍റെ പിൻ ചക്രം സുബിയുടെ തലയിലൂടെ കയറിയിറങ്ങുകയായിരുന്നു. തൽക്ഷണം മരണം സംഭവിച്ചു.

   അപകടത്തിന്‍റെ ദൃശ്യം സമീപത്തെ സിസിടിവിയിൽ നിന്ന് പൊലീസിന് ലഭിച്ചിട്ടുണ്ട്. അപകടത്തെ തുടർന്ന് ഓടിയെത്തിയ നാട്ടുകാർ പൊലീസിലും ഫയർഫോഴ്സിലും വിവരം അറിയിച്ചെങ്കിലും അവർ എത്താൻ വൈകി. മുക്കാൽ മണിക്കൂറോളം സുബിയുടെ മൃതദേഹം റോഡിൽ തന്നെ കിടുന്നു. അതിനു ശേഷമാണ് മൃതദേഹം ആംബുലൻസിലേക്ക് മാറ്റിയത്. ചങ്ങനാശേരി ഫയർഫോഴ്സ് സ്ഥലത്തെത്തിയാണ്, റോഡിൽ രക്തവും ശരീരാവശിഷ്ടങ്ങളും കഴുകി വൃത്തിയാക്കിയത്. സുബിയുടെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.

   ഒരു വർഷം മുമ്പ് സിസേറിയൻ കഴിഞ്ഞ ഗർഭിണിക്ക് ദാരുണാന്ത്യം; വയറിനുള്ളിൽ പഞ്ഞി മറന്നുവെച്ചതിനാലെന്ന് സൂചന

   ഡോക്ടർമാരുടെ അശ്രദ്ധ കാരണം ആറുമാസം ഗർഭിണിയായ യുവതിക്ക് ദാരുണാന്ത്യം. കഴിഞ്ഞ വർഷം സിസേറിയൻ ശസ്ത്രക്രിയയ്ക്ക് വിധേയമായ സമയത്ത് വയറിനുള്ളിൽ പഞ്ഞി മറന്നുവെച്ചതാണ് യുവതിയുടെ ജീവനെടുത്തതെന്നാണ് ആരോപണം. തെലങ്കാനയിലെ യാദാദ്രി ഭോംഗിറിലെ കെകെ ആശുപത്രിയിലാണ് സംഭവം.

   Also Read- മൊബൈൽ ഫോൺ ചാർജ് ചെയ്യുന്നതിനിടെ ഷോക്കേറ്റ് ഒരു കുടുംബത്തിലെ മൂന്നു പേർ മരിച്ചു

   കഴിഞ്ഞ വർഷം, രായിഗിരി സ്വദേശിയായ യുവതിയാണ് സിസേറിയനായി യാദാദ്രിയിലെ കെകെ ആശുപത്രിയിൽ എത്തിയത്. അന്ന് പ്രസവശേഷം വീട്ടിലേക്ക് മടങ്ങിയെങ്കിലും ശക്തമായ വയറുവേദന അനുഭവപ്പെട്ടിരുന്നു. ഇതിനിടെ നിരവധി ഡോക്ടർമാരെ കണ്ട് ചികിത്സ തേടിയെങ്കിലും യുവതിയുടെ വയറുവേദന മാറിയിരുന്നില്ല. ഈ വർഷം ഏപ്രിലിൽ യുവതി ഗർഭിണിയാകുകയും ചെയ്തു. ഇതേത്തുടർന്ന് യുവതിയെ ഹൈദരാബാദിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കായി കൊണ്ടുപോയി. അവിടെ നടത്തിയ പരിശോധനയ്ക്കിടെ യുവതിയുടെ വയറ്റിൽ ഒരു പഞ്ഞിക്കെട്ട് കണ്ടെത്തി.

   ആദ്യത്തെ പ്രസവ സമയത്ത് പഞ്ഞി വയറ്റിൽ മറന്നുപോയതാകാമെന്നാണ് ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാർ പറയുന്നത്. വയറുവേദന രൂക്ഷമായതോടെ യുവതിയെ ഐസിയുവിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. വയറിനുള്ളിൽ ഉണ്ടായിരുന്ന പഞ്ഞിക്കെട്ട് കുടലിൽ കുടുങ്ങിയതോടെയാണ് ഉണ്ടായ അണുബാധയാണ് മരണകാരണമായത്.

   ഇതോടെ യുവതിയുടെ ബന്ധുക്കൾ കഴിഞ്ഞ പ്രസവം നടന്ന യാദാദ്രിയിലെ ആശുപത്രിക്കു മുന്നിൽ പ്രതിഷേധ പ്രകടനം നടത്തി. സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകുകയും ചെയ്തു. ഇത് സംബന്ധിച്ച് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
   Published by:Anuraj GR
   First published:
   )}