• HOME
  • »
  • NEWS
  • »
  • kerala
  • »
  • Accident| റെയിൽപ്പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിനിടിച്ച് സ്ത്രീ മരിച്ചു

Accident| റെയിൽപ്പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിനിടിച്ച് സ്ത്രീ മരിച്ചു

ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിൽ പാളം മുറിച്ചു കടക്കുന്നതിനിടെയായിരുന്നു അപകടം

  • Share this:
    പാലക്കാട്: റെയിൽപ്പാളം മുറിച്ചു കടക്കുന്നതിനിടെ
    ട്രെയിനിടിച്ച് (Train) വീട്ടമ്മ മരിച്ചു. ഒറ്റപ്പാലം കാഞ്ഞിരക്കടവ് സ്വദേശി ആസ്യാമ്മയാണ് (58) മരിച്ചത്. ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിൽ പാളം മുറിച്ചു കടക്കുന്നതിനിടെയായിരുന്നു അപകടം. ഭർത്താവ് ഹുസൈനുമായി തൃശൂരിലേക്ക് പോകാൻ വേണ്ടി പാളം മുറിച്ചു കടക്കുയായിരുന്നു.

    തിരുവനന്തപുരത്ത് വീട്ടമ്മയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി

    തിരുവനന്തപുരം തിരുവല്ലത്ത് വീട്ടമ്മയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ. പാലപ്പുര് ജംഗ്ഷന് സമീപം കുന്താലം വിള വീട്ടിൽ നിർമല (57) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ശരീരം പൂർണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു. പുലർച്ചെ മക്കളാണ് വിവരം നാട്ടുകാരെ അറിയിച്ചത്.

    മൂന്നു വർഷം മുമ്പ് ഭർത്താവ് മരിച്ച നിർമല മക്കളോടൊപ്പം ആയിരുന്നു താമസം. സമീപത്ത് ഒരു കട നടത്തി വരികയായിരുന്നു. അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചു. മക്കൾ രമേഷ്, രതീഷ്, രഞ്ജിത്ത് .

    ഫോട്ടോ എടുക്കുന്നതിനിടെ ഹൗസ്‌ബോട്ടിൽനിന്നു കായലിൽ വീണു; ജലസേചന വകുപ്പ് ഉദ്യോഗസ്ഥൻ മുങ്ങിമരിച്ചു

    ആലപ്പുഴയില്‍ സഹപ്രവർത്തകർക്കൊപ്പം ബോട്ടു യാത്രയ്ക്കെത്തിയ ജലസേചന വകുപ്പ് ഉദ്യോഗസ്ഥൻ കായലിൽ മുങ്ങി മരിച്ചു. പന്തളം കടയ്ക്കാട് കാക്കക്കുഴിയിൽ അബ്ദുൽ മനാഫ് (42) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് 5 മണിയോടെ കുട്ടനാട്ടിലെ വേണാട്ടുകാട് കായലിനു സമീപത്തായിരുന്നു അപകടം. ഹൗസ്ബോട്ടിന്റെ മുൻവശത്തുനിന്നു ചിത്രമെടുക്കുന്നതിനിടെ കൈവരിയിൽ തട്ടി മനാഫ് വെള്ളത്തിൽ വീഴുകയായിരുന്നു. പുളിങ്കുന്ന് പോലീസും ആലപ്പുഴയിൽനിന്ന് അഗ്നിരക്ഷാസേനയും എത്തി നടത്തിയ പരിശോധനയിൽ മൃതദേഹം കണ്ടെടുത്തു. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലാണ്. സഹപ്രവർത്തകരും മറ്റു സർക്കാർ ഉദ്യോഗസ്ഥരുമടക്കം 90 പേരടങ്ങുന്ന സംഘമാണു ഹൗസ്ബോട്ട് യാത്രയ്ക്കെത്തിയതെന്നു പോലീസ് പറഞ്ഞു.

    കണ്ണൂരിൽ കാണാതായ വിദ്യാർഥിനിയുടെ മൃതദേഹം പുഴയിൽ നിന്ന് കണ്ടെത്തി

    കണ്ണൂരിൽ നിന്ന് കാണാതായ വിദ്യാർഥിനിയെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. ശനിയാഴ്ച ഉച്ചയോടെ കാണാതായ പുന്നാട് സ്വദേശിനി ജഹാന ഷെറിന്റെ മൃതദേഹം ഇരിട്ടി കോളിക്കടവ് പുഴയിൽ നിന്നുമാണ് കണ്ടെത്തിയത്. ജഹാനയെ കാണാതായതിന് പിന്നാലെ ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. പോലീസും നാട്ടുകാരും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് ഞായറാഴ്ച വൈകീട്ടോടെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് പോസ്റ്റ്മോർട്ടം നടപടികൾക്കായി മൃതദേഹം പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. 19 കാരിയായ ജഹാന വീട്പ്പാട് എൻഎൻഡിപി കോളജിലെ രണ്ടാം വർഷ ബിബിഎ വിദ്യാർഥിനിയാണ്.
    Published by:Rajesh V
    First published: