നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ശബരിമലയിൽ പോകണം: ഫേസ്ബുക് പോസ്റ്റിട്ട യുവതിക്കു ജോലി നഷ്ടമായി

  ശബരിമലയിൽ പോകണം: ഫേസ്ബുക് പോസ്റ്റിട്ട യുവതിക്കു ജോലി നഷ്ടമായി

  • Share this:
   കഴിഞ്ഞ രാത്രി അർച്ചന കെ.രാജൻ കോഴിക്കോടു നിന്നും തന്റെ സാമാനങ്ങൾ പെറുക്കി കെട്ടുന്ന തിരക്കിലായിരുന്നു. ശബരിമലയിൽ പോകാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിട്ട ഫേസ്ബുക് പോസ്റ്റ് അർച്ചനയ്ക്ക് നഷ്ടമാക്കിയതു ഒരു ജോലിയാണ്. പ്രൈവറ്റ് സ്ഥാപനത്തിൽ ജോലിയെടുത്തിരുന്ന അർച്ചന ഇനി എന്തുചെയ്യുമെന്ന ചിന്തയിലാണ്. സൂര്യ ദേവാർച്ചനയെന്ന ഫേസ്ബുക് പ്രൊഫൈലിന്റെ ഉടമയാണു അർച്ചന. എന്തൊക്കെ സംഭവിച്ചാലും, മാലയിട്ടു, 41 ദിവസം വ്രതം നോറ്റു, മലയ്ക്കു പോകാൻ തയ്യാറെടുക്കുകയാണ് അർച്ചന.

   "പോസ്റ്റ് ഇട്ടതിനു പിന്നാലെ എനിക്കു തൊഴിൽ നഷ്ടമായി. ഭീഷണി ഫോൺ കോളുകളും എത്തുന്നുണ്ട്. ഞാൻ എത്രയും വേഗം കോഴിക്കോടു നിന്നും പോകാൻ തീരുമാനിച്ചു. എന്തു വന്നാലും ശബരിമലയിൽ പോകും," പ്രതിസന്ധി ഘട്ടത്തിലും അർച്ചന പറയുന്നു.   കണ്ണൂർ നിന്നുള്ള രേഷ്മ നിഷാന്ത് എന്ന കോളേജ് അധ്യാപികക്കു ശേഷം ശബരിമലയിൽ പോകാനുള്ള ആഗ്രഹം ഫേസ്ബുക് വഴി പ്രകടിപ്പിച്ച വ്യക്തിയാണു അർച്ചന. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി സ്വദേശിയാണ്. അയ്യപ്പൻ സ്ത്രീ വിരോധിയല്ല എന്നാണു തന്റെ വിശ്വാസമെന്നും അർച്ചന പോസ്റ്റിൽ പറയുന്നു.

   "തത്വമസി നിലനിൽക്കുന്ന സാഹചര്യത്തിൽ വ്രതം നോറ്റ് ശബരിമലയിൽ പോകാൻ തയ്യാറായി വരുന്ന സ്ത്രീകൾക്ക് ഭീഷണി നേരിട്ടു കൊണ്ടിരിക്കുന്നു... എന്റെ ചെറുപ്പത്തിൽ അച്ഛനോടൊപ്പം ഞാൻ മലയ്ക്കു പോയിട്ടുള്ളതാണ്.ശരിക്കും തത്വമസി എന്ന ഐതിഹ്യത്തിലും ഞാൻ വിശ്വക്കുന്നു. അയ്യപ്പൻ സ്ത്രീവിരോധിയാണെന്ന് കരുതുന്നില്ല. കാരണം അതെ അയ്യപ്പന്റെ ചുറ്റുവട്ടത്തിൽ തന്നെയാണ് മാളികപ്പുറത്തമ്മയും കുടികൊള്ളുന്നത്. തന്റെ വളർത്തമ്മയുടെ അസുഖം മാറാൻ പുലിപ്പാലുതേടിപ്പോയ അയ്യപ്പനെ സ്ത്രീ സാന്നിധ്യം ഇഷ്ടമല്ലെന്നത് എങ്ങനെയാണ് പ്രസ്താവിക്കാൻ കഴിയുക?" പോസ്റ്റ് ഇങ്ങനെ.

   വേണ്ട സുരക്ഷ ലഭിച്ചു അയ്യപ്പ ദർശനം സാധ്യമാകുമെന്ന വിശ്വാസത്തിലാണു പോസ്റ്റ് അവസാനിക്കുന്നത്.

   First published:
   )}