NEWS18 EXCLUSIVE:കാൻസറില്ലാതെ കീമോ തെറാപ്പി; ജീവിതം തകർന്ന വീട്ടമ്മ നീതി തേടുന്നു

12 വർഷം മുമ്പ് , വയറ്റിലെ അസ്വസ്ഥത കാരണമാണ് മഞ്ജുള തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സ തേടുന്നത്.

news18
Updated: November 19, 2019, 10:34 AM IST
NEWS18 EXCLUSIVE:കാൻസറില്ലാതെ കീമോ തെറാപ്പി; ജീവിതം തകർന്ന വീട്ടമ്മ നീതി തേടുന്നു
manjula
  • News18
  • Last Updated: November 19, 2019, 10:34 AM IST
  • Share this:
തിരുവനന്തപുരം: കാൻസറില്ലാതെ കീമോ തെറാപ്പി നടത്തിയതിന്റെ ദുരിതം പേറി ഒരു വീട്ടമ്മ. തിരുവനന്തപുരം സ്വദേശി മഞ്ജുളയാണ് തന്റെ ജീവിതം തകർത്ത ചികിത്സയുടെ പേരിൽ നീതി തേടി പൊലീസിനെ സമീപിച്ചിരിക്കുന്നത്. പന്ത്രണ്ട് വർഷം മുൻപ് തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഇല്ലാത്ത കാന്‍സറിന് കീമോ നടത്തിയത്.

12 വർഷം മുമ്പ് , വയറ്റിലെ അസ്വസ്ഥത കാരണമാണ് മഞ്ജുള തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സ തേടുന്നത്. സ്കാനിങ് നടത്തിയ ഡോക്ടർമാർ വയറ്റിൽ ട്യൂമറാണെന്നു വിധിച്ചു. നാല് തവണ കീമോ തെറാപ്പി നടത്തി. എന്നാൽ അഞ്ചാമത്തെ കീമോതെറാപ്പിക്ക് മുൻപ് കാൻസർ ഇല്ലെന്ന് സ്ഥിരീകരിക്കുകയായിരുന്നു. പത്തോളജി റിപ്പോർട്ട് ലഭിച്ചതോടെ വയറ്റിലെ അസ്വസ്ഥതയ്ക്കു കാരണം ക്ഷയമാണെന്ന് കണ്ടെത്തുകയായിരുന്നു. കാൻസർ ഇല്ലാതെ നടന്ന കീമോതെറാപ്പികളുടെ ആഘാതം മഞ്ചുളയുടെ ജീവിതം തന്നെ തകർത്തു.

Also Read-മാവോയിസ്റ്റുകളെ സഹായിക്കുന്നത് മുസ്ലിം തീവ്രവാദികൾ; CPM കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനൻ

ചികിത്സയില്‍ അവശ ആയതോടെ ഏക വരുമാന മാർഗമായിരുന്ന അഴൂർ സ്കൂളിലെ തൂപ്പ് ജോലിയിൽ നിന്നും പിരിച്ചു വിട്ടു. ജോലിയിൽ തിരിച്ചെടുക്കാൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടെങ്കിലും സ്കൂൾ അധികൃതർ തയാറായിട്ടില്ല. മഞ്ജുളയ്ക്ക് കാൻസർ ആണെന്ന് തെറ്റിദ്ധരിച്ച വേദനയിൽ മാനസികമായി തകർന്ന ഭർത്താവ് വൈകാതെ മരണമടഞ്ഞു.

പ്ലസ് വൺ വിദ്യാർത്ഥിനിയായ മകളുമൊത്താണ് ഏത് നിമിഷവും നിലംപൊത്താവുന്ന വീട്ടിലാണ് ഇപ്പോൾ മഞ്ജുളയുടെ ജീവിതം. പരാതിയുമായി മുന്നോട്ട് പോകാനുള്ള സാമ്പത്തിക ശേഷി ഇല്ലാത്തതിനാൽ അന്ന് പരാതി നൽകിയില്ല. എന്നാൽ , വൈകിയെങ്കിലും നീതി കിട്ടുമെന്ന പ്രതീക്ഷയിൽ ഇപ്പോൾ മെഡിക്കൽ കോളേജ് പോലീസിൽ പരാതി നൽകിയിരിക്കുകയാണ് ഈ വീട്ടമ്മ.


First published: November 19, 2019, 9:21 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading