• HOME
 • »
 • NEWS
 • »
 • kerala
 • »
 • Tiger Attack | മലപ്പുറത്ത് കടുവയുടെ ആക്രമണത്തിൽനിന്ന് യുവതി തലനാരിഴയ്ക്ക് രക്ഷപെട്ടു

Tiger Attack | മലപ്പുറത്ത് കടുവയുടെ ആക്രമണത്തിൽനിന്ന് യുവതി തലനാരിഴയ്ക്ക് രക്ഷപെട്ടു

പാന്ദ്രയിലെ കേരള എസ്‌റ്റേറ്റ് എ ഡിവിഷനില്‍ വനാതിര്‍ത്തിയോട് ചേര്‍ന്ന് കാടുവെട്ടുന്ന ജോലി ചെയ്യുമ്പോഴാണ് പുഷ്പലതക്കു മുകളിലേക്ക് കടുവ ചാടി വീണത്.

Tiger_attack

Tiger_attack

 • Last Updated :
 • Share this:
  മലപ്പുറം: കടുവയുടെ അപ്രതീക്ഷിത ആക്രമണത്തില്‍ നിന്ന് ഇതര സംസ്ഥാന യുവതി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ജില്ലയിലെ മലയോര മേഖലയായ കരുവാരക്കുണ്ടിനടുത്താണ് കടുവയുടെ ആക്രമണം ഉണ്ടായത്. ഝാര്‍ഖണ്ഡ് സ്വദേശിനി പുഷ്പലതക്കാണ് പരിക്കേറ്റത്. കരുവാരക്കുണ്ട് പാന്ദ്രയിലെ എസ്‌റ്റേറ്റില്‍ വച്ചാണ് യുവതി കടുവയുടെ ആക്രമണത്തിനിരയായത്. പാന്ദ്രയിലെ കേരള എസ്‌റ്റേറ്റ് എ ഡിവിഷനില്‍ വനാതിര്‍ത്തിയോട് ചേര്‍ന്ന് കാടുവെട്ടുന്ന ജോലി ചെയ്യുമ്പോഴാണ് പുഷ്പലതക്കു മുകളിലേക്ക് കടുവ ചാടി വീണത്.

  കടുവ ആക്രമിക്കുമ്പോൾ പുഷ്പലതയ്ക്കൊപ്പം ഭര്‍ത്താവും മറ്റൊരു തൊഴിലാളിയും ഉണ്ടായിരുന്നു. ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ട് ഓടുന്നതിനിടെ വീണ് കാലിനു പരിക്കേറ്റ പുഷ്പലതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കരുവാരക്കുണ്ട് വനാതിര്‍ത്തിയില്‍ കഴിഞ്ഞ രണ്ട് മാസമായി കടുവ ഭീതി നിലനില്‍ക്കുന്നുണ്ട്. നിരവധി വളര്‍ത്തു മൃഗങ്ങളെ കടുവ ആക്രമിക്കുകയും ചെയ്തിരുന്നു. മേഖലയില്‍ കെണി സ്ഥാപിച്ചെങ്കിലും കടുവയെ പിടികൂടാനായിട്ടില്ല.

  സൈലന്റ് വാലിയുടെ ബഫര്‍ സോണ്‍ പ്രദേശത്തോട് ചേര്‍ന്ന വനമേഖലയിലാണ് കടുവ ഉൾപ്പടെയുള്ള വന്യമൃഗങ്ങളുടെ ആക്രമണം രൂക്ഷമായിരിക്കുന്നത്. തുടർച്ചയായി ഉണ്ടാകുന്ന വന്യമൃഗ ആക്രണത്തിൽ മതിയായ നടപടി സ്വീകരിക്കാൻ വനംവകുപ്പ് തയ്യാറാകുന്നില്ലെന്നും പ്രദേശവാസികൾ പറയുന്നു. വിഷയത്തിൽ ഇടപെട്ട് പരിഹാരം കാണണെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ആരംഭിക്കുമെന്നും അവർ പറഞ്ഞു.

  'ഭർത്താവ് പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി'; മുത്തലാഖ് ആവശ്യപ്പെട്ട് നവവരനെ മർദ്ദിച്ച സംഭവത്തിൽ പരാതിയുമായി ഭാര്യ

  മലപ്പുറം: മുത്തലാഖ് ആവശ്യപ്പെട്ട് നവവരനെ മർദ്ദിച്ച സംഭവത്തിൽ യുവാവിനെതിരെ പീഡന പരാതിയുമായി ഭാര്യ. ഭർത്താവ് ലൈംഗിക വൈകൃതത്തിന് അടിമയാണെന്നും, പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നുമാണ് യുവതിയുടെ പരാതിയിൽ പറയുന്നു. കൂടാതെ സ്ത്രീധനം ആവശ്യപ്പെട്ട് നിരന്തരം ദേഹോപദ്രവം ഏൽപ്പിച്ചിരുന്നതായും പരാതിയിൽ പറയുന്നു. മലപ്പുറം പൊലീസ് മേധാവിക്കാണ് യുവതി പരാതി നൽകിയിരിക്കുന്നത്. ഭർത്താവ് സ്ഥിരമായി ലഹരിമരുന്ന് ഉപയോഗിക്കാറുണ്ടെന്നും യുവതി ആരോപിക്കുന്നു.

  Also Read- വീട്ടിൽ അതിക്രമിച്ച് കയറി യുവതിയെ കടന്നുപിടിച്ചയാൾ അറസ്റ്റിൽ; തടയാൻ ശ്രമിച്ച ഭർത്താവിനെ മർദ്ദിച്ചതായും പരാതി

  വിവാഹശേഷം ശാരീരികമായും മാനസികമായും ക്രൂര പീഡനമാണ് താൻ അനുഭവിച്ചതെന്ന് യുവതി പറയുന്നു. പ്രകൃതിവിരുദ്ധ പീഡനം എതിർത്തപ്പോൾ ക്രൂരമായി പീഡിപ്പിച്ചു. പരപുരുഷ ബന്ധം ആരോപിച്ച് മറ്റുള്ളവരുടെ മുന്നിൽവെച്ച് അപമാനിച്ചു. ബന്ധുവീടുകളിൽ പോകാനോ അവരുമായി സംസാരിക്കാനോ അനുവദിച്ചില്ല. സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവിന് പുറമെ മാതാപിതാക്കളും സഹോദരിയും മർദ്ദിച്ചിട്ടുണ്ട്. അഞ്ചു ലക്ഷം രൂപ നൽകാത്തതിന് വിവാഹസമയത്ത് ധരിച്ചിരുന്ന ആഭരണങ്ങൾ ഭർത്താവും വീട്ടുകാരും ചേർന്ന് പിടിച്ചുവാങ്ങിയതായും പരാതിയിൽ പറയുന്നു.

  മലപ്പുറം കോട്ടക്കലിലാണ് 30കാരനായ യുവാവിനെ ഭാര്യ വീട്ടുകാർ ക്രൂരമായി മർദിച്ചെന്ന പരാതി ഉയർന്നത്. സംഭവത്തിൽ യുവാവിന്‍റെ ഭാര്യയുടെ ബന്ധുക്കളായ ആറുപേർ അറസ്റ്റിലായിരുന്നു. മർദ്ദനത്തിൽ പരുക്കേറ്റ കോട്ടക്കൽ സ്വദേശി അബ്ദുൾ അസീബിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വിവാഹ മോചനം നൽകണം എന്ന് ആവശ്യപ്പെട്ട് ആയിരുന്നു മർദ്ദനമെന്ന് അസീബ് നൽകിയ പരാതിയിൽ പറഞ്ഞിരുന്നു. നാല് മാസം മുൻപ് ആണ് അസീബ് കോട്ടക്കൽ സ്വദേശിനിയെ വിവാഹം കഴിച്ചത്. മൂന്ന് പേർ അടങ്ങിയ സംഘം അസീബ് ജോലി ചെയ്യുകയായിരുന്ന സ്വകാര്യ സ്ഥാപനത്തിൽ എത്തുകയും അവിടെ വെച്ച് മർദ്ദിക്കുകയും തുടർന്ന് വാഹനത്തിൽ ബലമായി കയറ്റി കൊണ്ട് പോവുകയും, ഭാര്യയുടെ വീട്ടിലെത്തിച്ച ശേഷം വീണ്ടും മർദ്ദിക്കുകയായിരുന്നു. മുത്തലാഖ് ചൊല്ലി ബന്ധം ഒഴിയണം എന്ന് ആവശ്യപ്പെട്ട് ആയിരുന്നു മർദ്ദനം എന്ന് അസീബ് പറയുന്നു.

  " ഞാൻ എന്‍റെ ഓഫീസിൽ ഇരിക്കുക ആയിരുന്നു. ഭാര്യയുടെ ബന്ധുക്കൾ വന്ന് എന്നെ ആക്രമിച്ചു. മൂന്ന് പേരായിരുന്നു അവർ. അവരുടെ കയ്യിൽ വടിവാളും ഇരുമ്പ് വടിയും മറ്റ് മാരക ആയുധങ്ങളും ഉണ്ടായിരുന്നു. പിന്നീട് എന്നെ ബലമായി വാഹനത്തിൽ കയറ്റി വീട്ടിൽ കൊണ്ട് പോയി മർദിച്ചു. അവിടെ കൂടുതൽ ആളുകൾ ഉണ്ടായിരുന്നു. ഭാര്യയെ മുത്തലാഖ് ചൊല്ലണം എന്ന് പറഞ്ഞാണ് ശരീരമാസകലം മർദ്ദിച്ചത്." - അസീബ് പറഞ്ഞു.

  "ഞങ്ങളുടേത് പ്രണയ വിവാഹം ഒന്നും അല്ല. എന്താണ് ഇത്ര പ്രശ്നം ഉണ്ടാകാൻ കാരണം ആയത് എന്ന് അറിയില്ല. അവൾ ഇപ്പൊൾ അവരുടെ കൂടെ ആണ്. എന്‍റെ കഴുത്തിൽ കത്തി വെച്ച് ഭീഷണിപ്പെടുത്തിയാണ് വിവാഹം ഒഴിയണം എന്ന് പറഞ്ഞത്. " - ആശുപത്രിയിൽ കഴിയുന്ന അസീബ് പറഞ്ഞു.
  Published by:Anuraj GR
  First published: