കോഴിക്കോട്: നരിക്കുനി എളേറ്റിൽ റോഡിൽ ബസിൽനിന്ന് റോഡിലേക്ക് തെറിച്ചുവീണ് യാത്രക്കാരി മരിച്ചു. കൊയിലാണ്ടി സ്വദേശിനി നരിക്കുനി നെല്ലിയേരിത്താഴം കുമ്പിളിയൻ പാറയിൽ വാടകവീട്ടിൽ താമസിക്കുന്ന ഉഷ (53) ആണ് മരിച്ചത്. ഇന്ന് രാവിലെ ഏഴുമണിക്ക് നരിക്കുനി എളേറ്റിൽ റോഡിൽ നെല്ലിയേരി താഴത്തായിരുന്നു അപകടം. ബസിന്റെ വാതിൽ അടയ്ക്കാതിരുന്നതാണ് അപകട കാരണം. . എന്നാല്‍ നിറയെ യാത്രക്കാരുണ്ടായിരുന്നുവെന്നും യാത്രക്കാരുടെ കൈ തട്ടി വാതില്‍ തുറന്നതാണെന്നും ബസ് ജീവനക്കാര്‍ പറയുന്നു.
താമരശ്ശേരിയിൽ നിന്നും കോഴിക്കോട്ടേക്ക് പോകുകയായിരുന്നു അലങ്കാർ ബസ്സിൽ നെല്ലിയേരി താഴത്ത് നിന്നാണ് ഉഷ കയറിയത്. തൊട്ടടുത്തുള്ള വളവിൽ എത്തിയപ്പോൾ ഉഷ റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഉഷയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും അല്പസമയത്തിനകം മരിച്ചു. ബസ്സിന്റെ വാതിൽ അടക്കാതിരുന്നതാണ് അപകടത്തിന് കാരണം.
Also Read- രമ്യാ ഹരിദാസ് എംപിയെ ഫോണിൽ അസഭ്യം വിളിച്ചയാൾ അറസ്റ്റിൽ
ഹരിത കർമ്മസേനയിൽ കണ്ണാടിക്കൽ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന ഉഷ ആയുർവേദ തെറാപ്പിസ്റ്റുമാണ്. താമരശ്ശേരിയിൽ നിന്നും നരിക്കുനി വഴി കോഴിക്കോട്ടേക്ക് പോകുന്ന അലങ്കാർ ബസ്സിൽ നിന്നാണ് ഇവർ വീണത്. ഉടൻ മെഡിക്കൽ കോളജിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിനിടയിൽ ഇവരുടെ 3 പവൻ സ്വർണമാല നഷ്ടപ്പെട്ടതായി പറയുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.