• HOME
  • »
  • NEWS
  • »
  • kerala
  • »
  • വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞ വനിതാ പൊലീസ് ഉദ്യോഗസ്ഥ മരിച്ചു

വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞ വനിതാ പൊലീസ് ഉദ്യോഗസ്ഥ മരിച്ചു

അമിതവേഗത്തിലെത്തിയ കാർ സിൻസിയുടെ സ്കൂട്ടർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

  • Last Updated :
  • Share this:
    പത്തനംതിട്ട: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥ മരിച്ചു. പത്തനംതിട്ട പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ പന്തളം കുളനട തണങ്ങാട്ടില്‍ വീട്ടിൽ സിൻ‌സി പി അസീസ്(35) ആണ് മരിച്ചത്. അമിതവേഗത്തിലെത്തിയ കാർ സിൻസിയുടെ സ്കൂട്ടർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

    പന്തളം-ആറന്മുള റോഡിൽ കുറിയാനപ്പള്ളിയിൽ ആയിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ സിൻസി റോഡിലേക്ക് തെറിച്ചുവീണു. പരിക്കേറ്റ സിൻസിയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ തലയ്ക്ക് ഗുരുതര പരിക്കേറ്റതിനാൽ ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

    അപകടത്തില്‍ പരിക്കേറ്റ് വഴിയിൽ കിടന്ന സിൻസിയെ ഇലവുംതിട്ട പൊലീസ് സ്റ്റേഷനൽ നിന്ന് ഉദ്യോഗസ്ഥരെത്തിയാണ് ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും ഒരുപാട് രക്തം നഷ്ടമായിരുന്നു. തലയ്ക്കേറ്റ പരിക്കാണ് മരണകാരണമെന്നാണ് വിവരം.

    Also Read-പ്രധാനമന്ത്രി ഇടപെട്ടു; അംഗോളയിൽ കുടുങ്ങിയ മലയാളി യുവാവ് ജയിൽ മോചിതനായി

    താമരശേരി ചുരത്തിൽ ഓടുന്ന കാറിന്റെ ഡോറിൽ തൂങ്ങി യുവാക്കളുടെ അഭ്യാസം; MVD കേസെടുത്തു

    കോഴിക്കോട്: താമരശേരി ചുരത്തിലൂടെ കാറിന്റെ ഡോറിലിരുന്ന യുവാക്കളുടെ അഭ്യാസപ്രകടനം. കഴിഞ്ഞ ബുധനാഴ്ച രാത്രി 11 മണിയോടെയാണ് യുവാക്കൾ ഡോറിൽ കയറിയിരുന്ന് ആരവങ്ങളോടെ യാത്ര ചെയ്തത്. പുറകിൽ സഞ്ചരിച്ച വാഹനത്തിലുള്ളവർ പകർത്തിയ ദൃശ്യങ്ങളാണ് പുറത്ത് വന്നത്.

    ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം കേസെടുത്തു. വാഹനവും കസ്റ്റഡിയിൽ എടുത്തു. മലപ്പുറം രണ്ടത്താണി സ്വദേശിയാണ് വാഹനം ഓടിച്ചിരുന്നതെന്ന് മോട്ടർ വാഹന വകുപ്പ് അറിയിച്ചു. ഈ സമയത്ത് വാഹനം ഓടിച്ചിരുന്ന വ്യക്തിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

    Also Read-റോഡപകടത്തിൽ മരിച്ച പിതാവിൻ്റെ ഓർമ ദിവസം സുരക്ഷിത ഡ്രൈവിംഗ് നടത്തുന്ന ബസ് ഡ്രൈവർക്ക് ആദരം; വേറിട്ട അനുസ്മരണം

    KL-10 AZ 7588 എന്ന വാഹനത്തിലായിരുന്ന യുവാക്കളുടെ സാഹസിക യാത്ര നടത്തിയത്. വാഹന ഉടമയ്‌ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും വാഹനത്തിന്റെ ആര്‍.സി. റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ പരിഗണിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
    വാഹനത്തിന്റെ ഇരുവശത്തുമായാണ് യുവാക്കള്‍ പുറത്തേക്ക് തലയിട്ട് ഇരിക്കുന്നത്. രാത്രിയ്ക്ക് പുറമെ, കനത്ത കോടമഞ്ഞിലൂടെയാണ് യുവാക്കള്‍ അപകടരമായ രീതിയില്‍ വാഹനമോടിച്ചത്. വാഹനത്തിന്റെ ഹസാഡസ് ലൈറ്റ് തെളിയിച്ചായിരുന്നു ഇവരുടെ യാത്ര.
    Published by:Jayesh Krishnan
    First published: