നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • കൊല്ലത്ത് മുത്തലാഖ് പരാതി; ഭർതൃഗൃഹത്തിന് മുന്നിൽ ഒരാഴ്ചയായി യുവതിയുടെ സത്യഗ്രഹം

    കൊല്ലത്ത് മുത്തലാഖ് പരാതി; ഭർതൃഗൃഹത്തിന് മുന്നിൽ ഒരാഴ്ചയായി യുവതിയുടെ സത്യഗ്രഹം

    ഒരാഴ്ചയായി വീടിനു മുന്നിൽ യുവതി സത്യഗ്രഹം തുടരുന്നു. പൂട്ടിക്കിടക്കുന്ന വീട് തുറക്കാനാവില്ലെന്ന നിലപാടിലാണ് പൊലീസ്.

    News18 Malayalam

    News18 Malayalam

    • Share this:
    കൊല്ലം: ഭർത്താവ് നിയമവിരുദ്ധമായി മുത്തലാഖ് ചൊല്ലിയെന്ന പരാതിയുമായി 23കാരിയും കുടുംബവും. പൊലീസ് നടപടി സ്വീകരിക്കാത്തതിനെ തുടർന്ന് കൊല്ലം ചക്കുവള്ളി സ്വദേശിനി ഭർതൃഗൃഹത്തിനു മുന്നിൽ സത്യഗ്രഹം നടത്തുകയാണ്. 2018ൽ വിവാഹിതയായ ഭരണിക്കാവ് ചക്കുവള്ളി സ്വദേശിനിയാണ് ഭർത്താവിനെതിരെ പരാതിയുമായി എത്തിയത്. ഏഴു ദിവസമായി യുവതി ഭർതൃ വീടിനുമുന്നിൽ സത്യഗ്രഹത്തിലാണ്.

    Also Read- പാലക്കാട് മൈലാമ്പാടത്ത് പുലി വനംവകുപ്പിന്റെ കെണിയിൽ കുടുങ്ങി

    ചക്കുവള്ളി സ്വദേശി മുഹമ്മദ് ഇക്ബാലിനെതിരെയാണ് പരാതി. കോടതിയിൽ കേസ് നിലനിൽക്കെ വിവാഹബന്ധം ഒഴിവാക്കിക്കൊണ്ട് തലാഖ് നടത്തിയെന്ന് ഭാര്യയും വീട്ടുകാരും പറയുന്നു. 20l8ൽ വിവാഹിതായ ശേഷം 16 ദിവസം കഴിഞ്ഞ് ഇക്ബാൽ വിദേശത്തേക്ക് മടങ്ങി. ഭർതൃമാതാവുമായുള്ള തർക്കത്തെ തുടർന്ന് യുവതി സ്വന്തം വീട്ടിലായിരുന്നു. തുടർന്ന് വിവാഹബന്ധം അവസാനിപ്പിക്കണമെന്ന ആവശ്യം ഇക്ബാലിൻ്റ വീട്ടുകാർ ഉന്നയിച്ചുവെന്ന് യുവതിയുടെ ബന്ധുക്കൾ പറയുന്നു.

    Also Read- ഇത് ഉണ്ണിയുടെ പുത്തൻ സ്പോർട്സ് ബൈക്ക് ആണ്

    ഇതിനിടെ ഭർതൃഗൃഹത്തിൽ പ്രവേശിക്കാമെന്നുള്ള കോടതി ഉത്തരവ് യുവതിക്ക് ലഭിച്ചു. ഇക്ബാലിൻ്റെ കുടുംബം വീടുപൂട്ടി പോയതിന് പിന്നാലെയാണ് തുടർന്ന് ഒരാഴ്ചയായി വീടിനു മുന്നിൽ യുവതി സത്യഗ്രഹം തുടരുന്നു. പൂട്ടിക്കിടക്കുന്ന വീട് തുറക്കാനാവില്ലെന്ന നിലപാടിലാണ് പൊലീസ്.



    അതേസമയം, നിയമവിരുദ്ധമായ തലാഖ് ചൊല്ലിയതിൽ ഇതുവരെ പൊലീസ് നടപടി സ്വീകരിച്ചിട്ടില്ല. പെൺകുട്ടിയുടെ വീട്ടിലേക്കുള്ളതിന് പുറമേ മയ്യത്തുംകര ജമാ അത്ത് കമ്മിറ്റിക്കും തലാഖ് ചൊല്ലിയുള്ള കത്തിൻ്റെ പകർപ്പ് അയച്ചിരുന്നു. എന്നാൽ കത്ത് നിയമ വിരുദ്ധമാണെന്ന് കമ്മിറ്റിക്കാർ ഇക്ബാലിൻ്റെ വീട്ടുകാരെ അറിയിച്ചു. രണ്ടാമത്തെ തലാഖ് ചൊല്ലിയുള്ള കത്ത് വന്നെങ്കിലും യുവതിയുടെ വീട്ടുകാർ കൈപ്പറ്റിയില്ല.

    Also Read- ശ്മശാനത്തിലെ മേൽക്കൂര തകർന്ന സംഭവം; ജൂനിയർ എഞ്ചിനിയർ ഉൾപ്പെടെ 3 പേർ അറസ്റ്റിൽ

    മറ്റൊരു വിവാഹം കഴിക്കാനാണ് മുഹമ്മദിന്റെ നീക്കമെന്ന് സഹോദരൻ അജ്മൽ പറയുന്നു. പെൺകുട്ടിയുടെ  അച്ഛൻ ഒൻപത് മാസം മുൻപ് മരിച്ചു. മുത്തലാക്ക് ചൊല്ലിയതിൻ്റെ പേരിൽ നേരത്തെ കോഴിക്കോട്ടും കണ്ണൂരും അറസ്റ്റുകൾ നടന്നിരുന്നു. മുസ്ലിം വുമൺ പ്രൊട്ടക്ഷൻ ആക്ട് അടിസ്ഥാനമാക്കിയായിരുന്നു അറസ്റ്റുകൾ.
    Published by:Rajesh V
    First published:
    )}