• HOME
  • »
  • NEWS
  • »
  • kerala
  • »
  • തിരുവനന്തപുരത്ത് ഓണാഘോഷത്തിന് സ്ഥാപിച്ചിരുന്ന കമാനം വീണ് വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്

തിരുവനന്തപുരത്ത് ഓണാഘോഷത്തിന് സ്ഥാപിച്ചിരുന്ന കമാനം വീണ് വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്

കഴുത്തിന് ഗുരുതര പരിക്ക് പറ്റിയ ലേഖയുടെ ശബ്ദം വീണ്ടെടുക്കാൻ ആഴ്ചകൾ വരുമെന്ന് ആശുപത്രി അധികൃതർ പറയുന്നു.

  • Last Updated :
  • Share this:
    തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ഓണാഘോഷത്തിന് സ്ഥാപിച്ചിരുന്ന കമാനം റോഡിൽ പതിച്ച് വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്. നെയ്യാറ്റിൻകര സ്വദേശി ബിജുവിനെ ഭാര്യ ലേഖ(44)ക്കാണ് പരിക്കേറ്റത്. കഴിഞ്ഞ പതിനൊന്നാം തീയതി ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം.

    മകൾ അനുഷയുമൊത്ത് സ്കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടയിലാണ് അപകടം ഉണ്ടായത്. ഒരു മുന്നറിയിപ്പും നൽകാതെ കമാനം അതിൻറെ ഉടമസ്ഥർ മാറ്റുകയായിരുന്നു. തിരthiruvക്കേറിയ റോഡിൽ ഇവരുടെ അശ്രദ്ധയാണ് അപകടത്തിനിടയാക്കിയത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ‌ പുറത്തുവന്നിരുന്നു.



    തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇരുവരെയും താലുക്കാശുപത്രിയിലും തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി. കഴുത്തിന് ഗുരുതര പരിക്ക് പറ്റിയ ലേഖയുടെ ശബ്ദം വീണ്ടെടുക്കാൻ ആഴ്ചകൾ വരുമെന്ന് ആശുപത്രി അധികൃതർ പറയുന്നു.

    Also Read-കൊല്ലത്ത് തെരുവു നായ കത്തിക്കരിഞ്ഞ നിലയിൽ; ചുട്ടുകൊന്നതെന്ന് സംശയം

    പൊഴിയൂർ ഫാമിലി ഹെൽത്ത് സെൻററിലെ ജീവനക്കാരിയാണ് ലേഖ. അനുഷ പത്താം ക്ലാസ് വിദ്യാർഥിനിയുമാണ്. ലേഖയുടെ ഭർത്താവ് ബിജു കമാനം സ്ഥാപിച്ച നെല്ലിമൂട് സ്വദേശി മണിയനെതിരെ നെയ്യാറ്റിൻകര പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
    Published by:Jayesh Krishnan
    First published: