മലപ്പുറം: ടെക്സ്റ്റൈൽസിലെ നറുക്കെടുപ്പിൽ സമ്മാനമായി ലഭിച്ച കാർ അയൽക്കാരനുമായി പങ്കിട്ട് യുവതി. മലപ്പുറം (Malappuram) ചെട്ടിപ്പടി കുപ്പിവളവ് സ്വദേശി കാടശേരി അഞ്ജുവിനാണ് കാർ സമ്മാനമായി ലഭിച്ചത്. ചെമ്മാടുള്ള മാനസ ടെക്സ്റ്റൈൽസിൽനിന്നാണ് അഞ്ജുവിന് മാരുതി (Maruti Suzuki Car) ബലേനോ കാർ ലഭിച്ചത്. അയൽവാസി സിനീഷ് എന്നയാളുടെ വിവാഹനിശ്ചയത്തിനുള്ള വസ്ത്രം വാങ്ങാൻ പോയപ്പോഴായിരുന്നു നറുക്കെടുപ്പ് കൂപ്പണിൽ അഞ്ജു പേര് എഴുതിയിട്ടത്. ഏതായാലും സമ്മാനമായി ലഭിച്ച കാർ അഞ്ജു, സിനീഷുമായി പങ്കിട്ടിരിക്കുകയാണ് അതിന് ഒരു കാരണവുമുണ്ട്.
ഇക്കഴിഞ്ഞ ജൂൺ 22നാണ് സിനീഷിന്റെ വിവാഹനിശ്ചയത്തിന് വസ്ത്രം വാങ്ങാൻ അയൽക്കാരിയായ അഞ്ജു ഒപ്പം പോയത്. വസ്ത്രം എടുത്തതിന് ശേഷം നറുക്കെടുപ്പിന്റെ ഭാഗമായ ലഭിച്ച കൂപ്പണുകളിൽ എല്ലാവരുടെയും പേര് എഴുതി ഇടുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് നറുക്കെടുപ്പ് നടന്നത്. നറുക്കെടുപ്പിൽ അഞ്ജുവിന് കാർ സമ്മാനമായി ലഭിച്ചത്. വസ്ത്രം വാങ്ങിയ സിനീഷിനുമായി കാർ പങ്കിടാമെന്ന കാര്യം അഞ്ജു തന്നെയാണ് മുന്നോട്ടുവെച്ചത്. ആദ്യം സിനീഷ് ഇത് നിരസിച്ചെങ്കിലും അഞ്ജുവിന് നിർബന്ധത്തിന് വഴങ്ങി സമ്മതിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസമാണ് നറുക്കെടുപ്പിൽ വിജയിച്ചവരുടെ സമ്മാനങ്ങൾ വിതരണം ചെയ്തത്. സമ്മാനമായി ലഭിച്ച മാരുതി ബെലേനോ കാർ വാങ്ങാനായി അഞ്ജുവിന്റെ സഹോദരൻ അഖിലും സിനീഷുമാണ് എത്തിയത്. പരപ്പനങ്ങാടി നഗരസഭാ കൌൺസിലർ സി ജയദേവൻ, മാനസ ടെക്സ്റ്റൈൽസ് എം.ഡി സാഹിർ കുന്നുമ്മൽ, സിഇഒ യൂനുസ് പള്ളിയാളി എന്നിവർ പങ്കെടുത്ത ചടങ്ങിലാണ് സമ്മാനം വിതരണം ചെയ്തത്.
ടിക്കറ്റ് എടുത്തതിന്റെ ബാക്കി 300 രൂപ വാങ്ങാൻ മറന്നു; വിവരമറിയിച്ച് 43-ാം മിനിട്ടിൽ പണം യാത്രക്കാരിയ്ക്ക് KSRTC കൈമാറി
ബസിൽനിന്ന് ടിക്കറ്റ് എടുത്തതിന്റെ ബാക്കി പണം വാങ്ങാതെ ഇറങ്ങിയ യാത്രക്കാരിയെ ഞെട്ടിച്ച് കെഎസ്ആർടിസി (KSRTC). 43-ാം മിനിട്ടിൽ യാത്രക്കാരിയുടെ സുഹൃത്തിന്റെ ബാങ്ക് അക്കൌണ്ടിൽ (Bank Account) ബാക്കിയായി നൽകേണ്ട 300 രൂപയാണ് കെഎസ്ആർടിസി അധികൃതർ കൈമാറിയത്. കഴിഞ്ഞ ദിവസം വൈറ്റിലയിൽനിന്ന് കൊല്ലത്തേക്ക് സൂപ്പർ ഫാസ്റ്റ് ബസിൽ യാത്ര ചെയ്ത തൃശൂർ സ്വദേശിനിയായ ടി ജി ലസിത എന്ന ഗവേഷക വിദ്യാർഥിനിയ്ക്കാണ് കെഎസ്ആർടിയിയിൽ നിന്ന് വേറിട്ട അനുഭവമുണ്ടായത്. സോഷ്യൽമീഡിയയിലെ കെഎസ്ആർടിസി ഫാൻ ഗ്രൂപ്പ് അംഗങ്ങൾ കൂടി കൈകോർത്തതോടെയാണ് ബാക്കി വാങ്ങാൻ മറന്ന യാത്രക്കാരിക്ക് ഉടനടി പണം കൈമാറാൻ സാധിച്ചത്.
കൊല്ലം എസ്. എൻ കോളേജിലെ ഗവേഷക വിദ്യാർഥിനിയാണ് ടി. ജി ലസിത. കഴിഞ്ഞ ദിവസം രാവിലെയാണ് എറണാകുളം വൈറ്റിലയിൽനിന്ന് കൊല്ലത്ത് കോളേജിലേക്ക് വരാൻ ലസിത കെ എസ് ആർ ടി സി ബസിൽ കയറിയത്. ടിക്കറ്റ് എടുക്കാനായി 500 രൂപയാണ് ലസിത കണ്ടക്ടർക്ക് നൽകിയത്. 183 രൂപയുടെ ടിക്കറ്റിനൊപ്പം 17 രൂപ ചില്ലറയായി കണ്ടക്ടർ ലസിതയ്ക്ക് നൽകി. ബാക്കിയുള്ള 300 രൂപ പിന്നീട് നൽകാമെന്ന് പറഞ്ഞ് ടിക്കറ്റിൽ എഴുതി നൽകി. യാത്രയ്ക്കിടെ ഉറങ്ങിപ്പോയ ലസിത, പിന്നീട് ഉണർന്നത് കൊല്ലം കോളേജ് ജങ്ഷനിലെ സ്റ്റോപ്പ് എത്താറായപ്പോഴാണ്. ഇറങ്ങാനുള്ള തിടുക്കത്തിൽ ബാക്കി പണം വാങ്ങാൻ മറന്നുപോയി. കോളേജിൽ എത്തിയപ്പോഴാണ് ടിക്കറ്റിന്റെ ബാക്കി പണം വാങ്ങിയില്ലെന്ന കാര്യം ഓർത്തത്.
Also Read-
പെണ്ണുകാണാന്‍ വന്നത് ഇരുപത്തഞ്ചോളം പേര്; മണിക്കൂറുകള്‍ നീണ്ട 'ഇന്റര്‍വ്യൂ'വിനൊടുവില്‍ യുവതി ആശുപത്രിയില്‍
ആനവണ്ടിപ്രേമിയായ സുഹൃത്തിനെ വിളിച്ച് ലസിത വിവരം പറഞ്ഞു. ടിക്കറ്റിന്റെ ഫോട്ടോയും അയച്ചുനൽകി. ലസിതയുടെ സുഹൃത്ത് ടിക്കറ്റിന്റെ ഫോട്ടോ സഹിതം, കെ എസ് ആർ ടി സി പ്രേമികളുടെ വാട്സാപ്പ് കൂട്ടായ്മയിലേക്ക് അയച്ചുനൽകി. അവിടെയുണ്ടായിരുന്ന കെ എസ് ആർ ടി സി ജീവനക്കാരൻ വൈകാതെ തന്നെ ലസിത യാത്ര ചെയ്ത ബസിൽ അന്നേ ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന കണ്ടക്ടറെ വിളിച്ച് വിവരം പറഞ്ഞു. ഒപ്പം ലസിതയുടെ സുഹൃത്തിന്റെ ബാങ്ക് അക്കൌണ്ട് വിവരങ്ങളും നൽകി. തൊട്ടടുത്ത് മിനിട്ടിൽ തന്നെ ലസിതയ്ക്ക് ബാക്കിയായി ലഭിക്കേണ്ട 300 രൂപ സുഹൃത്തിന്റെ അക്കൌണ്ടിലെത്തി. ഈ പണം ഉടൻ തന്നെ ഗൂഗിൾ പേ വഴി ലസിതയ്ക്ക് കൈമാറുകയും ചെയ്തു.
ഇതാദ്യമായല്ല, ലസിതയ്ക്ക് കെ എസ് ആർ ടി സി ജീവനക്കാരിൽനിന്ന് നല്ല അനുഭവമുണ്ടാകുന്നത്. നേരത്തെ വൈറ്റിലയിൽനിന്ന് കൊല്ലത്തേക്ക് യാത്ര ചെയ്യുന്നതിനിടെ ബസിൽവെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ലസിതയ്ക്ക് കെ എസ് ആർ ടി സി ജീവനക്കാർ വെള്ളവും ഭക്ഷണവും പ്രഥമശുശ്രൂഷയും ലഭ്യമാക്കിയിട്ടുണ്ട്. ഏതായാലും ബാക്കി പണം കൃത്യമായി നൽകിയ കെ എസ് ആർ ടി സി ജീവനക്കാരനെ നേരിൽ കണ്ട് നന്ദി പറയാൻ ഒരുങ്ങുകയാണ് ലസിത ഇപ്പോൾ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.