• HOME
  • »
  • NEWS
  • »
  • kerala
  • »
  • യുവതിക്കും കുട്ടിക്കും ദുബായിലേക്ക് പോകാൻ വിസ; ബിനോയ് കോടിയേരിക്കെതിരെ കൂടുതൽ തെളിവുകളുമായി പരാതിക്കാരി

യുവതിക്കും കുട്ടിക്കും ദുബായിലേക്ക് പോകാൻ വിസ; ബിനോയ് കോടിയേരിക്കെതിരെ കൂടുതൽ തെളിവുകളുമായി പരാതിക്കാരി

ബിനോയിക്ക് മുന്‍കൂര്‍ ജാമ്യം നല്‍കുന്നതിനെ എതിര്‍ത്തുകൊണ്ടാണ് യുവതിയുടെ അഭിഭാഷകന്‍ ഇന്ന് കൂടുതല്‍ രേഖകള്‍ ദിൻഡോഷി കോടതിയിൽ ഹാജരാക്കിയത്

ബിനോയ് കോടിയേരി

ബിനോയ് കോടിയേരി

  • News18
  • Last Updated :
  • Share this:
    മുംബൈ: ലൈംഗിക പീഡന ആരോപണം നേരിടുന്ന ബിനോയ് കോടിയേരിക്കെതിരെ കൂടുതല്‍ തെളിവുകളുമായി പരാതിക്കാരിയായ യുവതി. തന്നെയും കുട്ടിയെയും ദുബായിലേക്ക് കൊണ്ടുപോകാനായി വിസ അയച്ചു കൊടുത്തതിന്റെ രേഖകളാണ് യുവതി വ്യാഴാഴ്ച ഹാജരാക്കിയത്. ബിനോയിക്ക് മുന്‍കൂര്‍ ജാമ്യം നല്‍കുന്നതിനെ എതിര്‍ത്തുകൊണ്ടാണ് യുവതിയുടെ അഭിഭാഷകന്‍ ഇന്ന് കൂടുതല്‍ രേഖകള്‍ ദിൻഡോഷി കോടതിയിൽ ഹാജരാക്കിയത്.

    ബിനോയിയുടെ മെയില്‍ ഐഡിയില്‍ നിന്നാണ് ഇരുവര്‍ക്കുമുള്ള വിസ അയച്ചുകൊടുത്തിരിക്കുന്നത്. നേരത്തെ ബാങ്ക് അക്കൗണ്ട് വഴി പണം അയച്ചതിന്റെയും പാസ്പോര്‍ട്ട് വിവരങ്ങളും യുവതി കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇതിന് പുറമെ കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റില്‍ ബിനോയ് കോടിയേരിയെ പിതാവിന്റെ സ്ഥാനത്തായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇതും തെളിവായി ഹാജരാക്കിയിരുന്നു. കേസില്‍ പ്രോസിക്യൂഷന് പുറമെ യുവതിയും അഭിഭാഷകനെ നിയോഗിച്ചിട്ടുണ്ട്. വിസയ്ക്കൊപ്പം വിമാനടിക്കറ്റുകളും അയച്ചുകൊടുത്തു.

    ബിനോയിയുടെ പിതാവ് കോടിയേരി ബാലകൃഷ്ണന്‍ കേരളത്തിലെ മുന്‍ മന്ത്രിയാണെന്ന കാര്യം മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ മറച്ചുവെച്ചുവെന്നും യുവതിയും പ്രോസിക്യൂഷനും കോടതിയെ അറിയിച്ചു. വിവാഹം കഴിച്ചയാളാണെന്ന് മറച്ചുവെച്ച് തന്നെ നിരന്തരമായി ചതിക്കുകയായിരുന്നുവെന്നും യുവതി ബോധിപ്പിച്ചു. ചതിയുടെ തുടര്‍ച്ച മാത്രമാണ് ഇപ്പോള്‍ കോടതിയില്‍ ഉയര്‍ത്തുന്നത്. ക്രിമിനല്‍ പശ്ചാത്തലവും തന്നില്‍ നിന്ന് ബിനോയ് മറച്ചുവെച്ചുവെന്നും യുവതി കോടതിയില്‍ അറിയിച്ചു. തന്റെ മകനെ തട്ടിക്കൊണ്ട് പോകുമെന്നും കൊലപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തിയ ബിനോയ് കോടിയേരിക്ക് മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്നും യുവതി കോടതിയില്‍ ആവശ്യപ്പെട്ടു. ജാമ്യം അനുവദിച്ചാല്‍ തങ്ങളുടെ ജീവന് ഭീഷണിയുണ്ടെന്നാണ് യുവതി കാര്യങ്ങള്‍ കോടതിയെ അറിയിച്ചത്.

    First published: