ടൂവീലർ മാറ്റിവെയ്ക്കാൻ ആവശ്യപ്പെട്ടതിന് സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച സംഭവം; യുവതി കസ്റ്റഡിയിൽ

യുവതി അസഭ്യം പറഞ്ഞ് മുഖത്തടിച്ചതായി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. യുവതി റിങ്കുവിന്റെ മുഖത്ത് അടിക്കുന്ന ദൃശ്യങ്ങൾ സി.സി.ടി.വി കാമറയിലും പതിഞ്ഞു.

news18-malayalam
Updated: October 6, 2019, 8:30 AM IST
ടൂവീലർ മാറ്റിവെയ്ക്കാൻ ആവശ്യപ്പെട്ടതിന് സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച സംഭവം; യുവതി കസ്റ്റഡിയിൽ
പ്രതീകാത്മക ചിത്രം
  • Share this:
ആലുവ: ടൂവീലർ മാറ്റി വക്കാനാവശ്യപ്പെട്ട സെക്യൂരിറ്റി ജീവനക്കാരനെ കൈയ്യേറ്റം ചെയ്ത സംഭവത്തിൽ ടൂവീലർ യാത്രികയായ യുവതി കസ്റ്റഡിയിൽ. കളമശ്ശേരി സ്വദേശിയായ ആര്യ എന്ന യുവതിയെയാണ് കസ്റ്റഡിയിലെടുത്തത്. ആലുവ സ്വകാര്യ ആശുപത്രിയിലെ താൽക്കാലിക സെക്യൂരിറ്റി ജീവനക്കാരനായ റിങ്കുവിനെയാണ് യുവതി കൈയ്യേറ്റം ചെയ്തത്.

റിങ്കുവിന്റെ പരാതിയിലാണ് യുവതിയെ കസ്റ്റഡിയിലെടുത്തത്. യുവതി അസഭ്യം പറഞ്ഞ് മുഖത്തടിച്ചതായി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. യുവതി റിങ്കുവിന്റെ മുഖത്ത് അടിക്കുന്ന ദൃശ്യങ്ങൾ സി.സി.ടി.വി കാമറയിലും പതിഞ്ഞു.

also read:അധികാരം കൈപ്പിടിയിലാക്കാൻ അന്നമ്മയെ കൊന്നു; വഴിവിട്ട ബന്ധങ്ങൾ അറിഞ്ഞതോടെ ടോംതോമസിനെയും കൊലപ്പെടുത്തി

ചൊവ്വാഴ്ച രാവിലെ 11.30 ക്കാണ് സംഭവം. യുവതി എത്തിയ സ്കൂട്ടർ കാർ പാർക്കിങ്ങിൽ നിന്ന് മാറ്റി വക്കാൻ സെക്യൂരിറ്റി ജീവനക്കാരൻ ആവശ്യപ്പെട്ടിരുന്നു. ഇതിൽ ക്ഷുഭിതയായി ആശുപത്രിയിലേക്ക് പോയ യുവതി തിരിച്ചെത്തിയപ്പോൾ സ്കൂട്ടർ മാറ്റി വച്ചതറിഞ്ഞ് അക്രമസക്തയാകുകയായിരുന്നു. റിങ്കു പാർക്കിങ്ങിൽ നിന്ന് തിരിച്ചെടുത്ത് കൊടുത്ത വാഹനത്തിന്റെ സ്റ്റാന്റ് ഉരഞ്ഞെന്ന് പറഞ്ഞ് 'നായിന്റെ മകനെ ' യെന്ന് വിളിച്ച് മുഖത്തടിക്കുകയായിരുന്നുവെന്നാണ് പരാതി.

മാവേലിക്കര കുമ്പപുഴ സ്വദേശി റിങ്കു (24) വിനാണ് യുവതിയിൽ നിന്ന് മർദനമേറ്റത്. ഇടപ്പള്ളി ബ്രൈറ്റ് സെക്യൂരിറ്റി സ്ഥാപനത്തിന്റെ കീഴിൽ രണ്ടര മാസത്തോളമായി ആശുപത്രിയിൽ സെക്യൂരിറ്റി ജോലി ചെയ്യുകയാണ് റിങ്കു. ആശുപത്രി അധികൃതരുടെ പരാതിയെ തുടർന്നാണ് പൊലീസ് കേസെടുത്തത്.

യുവാവിനെ അസഭ്യം പറഞ്ഞതിനും മർദിച്ചതിനുമാണ് യുവതിക്കെതിരെ കേസ് എടുത്തത്.അതേസമയം യുവതി പരാതി പറഞ്ഞെന്ന് പൊലീസ് പറയുന്നുണ്ടെങ്കിലും യുവാവിനെതിരെ കേസെടുത്തതായി പറഞ്ഞില്ല.കള്ളശ്ശേരിയിലെ വനിതാ ഹോസ്റ്റലിലെ മേട്രണാണ് യുവതി എന്ന് പറയപ്പെടുന്നു.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: October 6, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading