• HOME
  • »
  • NEWS
  • »
  • kerala
  • »
  • വിവാഹത്തില്‍ നിന്ന് യുവാവ് പിൻമാറി; യുവതി പാലത്തിൽ നിന്നും പമ്പാനദിയിലേക്ക് ചാടാനൊരുങ്ങി

വിവാഹത്തില്‍ നിന്ന് യുവാവ് പിൻമാറി; യുവതി പാലത്തിൽ നിന്നും പമ്പാനദിയിലേക്ക് ചാടാനൊരുങ്ങി

പോലീസിനെ കണ്ട് ആറ്റിലേക്ക് ചാടാൻ തുടങ്ങിയ യുവതിയെ എസ്‌.എച്ച്.ഒ   എൽ.ടി.ലിജു ചാടിയിറങ്ങി പിടികൂടുകയായിരുന്നു

  • Last Updated :
  • Share this:
    കാമുകന്‍ വിവാഹത്തില്‍ നിന്ന് പിന്മാറിയതിന് പാലത്തില്‍ നിന്ന് പമ്പാനദിയിലേക്ക് ചാടാനൊരുങ്ങിയ യുവതിയെ പോലീസ് രക്ഷപ്പെടുത്തി. റാന്നി വലിയ പാലത്തിൽ നിന്ന് പമ്പാനദിയിലേക്ക് ചാടാനൊരുങ്ങിയ ബെംഗളൂരുവിൽ നഴ്സിങ് വിദ്യാർഥിയായ ചങ്ങനാശേരി സ്വദേശിനിയെ ആണ് റാന്നി പോലീസിന്‍റെ സന്ദര്‍ഭോചിതമായ ഇടപെടലിലൂടെ രക്ഷിക്കാനായത്.

    ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. റാന്നി സ്വദേശിയായ യുവാവുമായി യുവതി പ്രണയത്തിലായിരുന്നു. വിവാഹം കഴിക്കുന്നതിൽ നിന്ന് യുവാവ് പിന്മാറിയതോടെയാണ് യുവതി റാന്നിയിലെത്തിയത്. ആറ്റിലേക്ക് ചാടുമെന്ന് കാട്ടി ഒരു പമ്പ് ഹൗസിന് സമീപം നിൽക്കുന്ന ചിത്രമെടുത്ത് യുവതി മൊബൈലിൽ യുവാവിന് അയച്ചുകൊടുക്കുകയായിരുന്നു. യുവാവ് ഇത് പോലീസിന് കൈമാറി.

    തുടര്‍ന്ന് ഉടൻ യുവതിയെ തിരഞ്ഞ് പോലീസ് സംഘം രംഗത്തിറങ്ങി. റാന്നി ടൗണിന് അടുത്തുള്ള പമ്പ് ഹൗസിന്റെ പരിസരങ്ങളിൽ പരിശോധന നടത്തിയിട്ടും യുവതിയെ കണ്ടെത്താനായില്ല. യുവതിയുടെ ഫോണിലേക്ക് പോലീസ് പല തവണ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കോൾ എടുത്തില്ല.

    മൂന്നേകാലോടെ യുവതി ഫോൺ എടുത്തു. തുടർന്ന് പോലീസ് അനുനയശ്രമം ആരംഭിച്ചു. താൻ റാന്നി പാലത്തിലാണ് നിൽക്കുന്നതെന്ന് യുവതി പോലീസിനോട് പറഞ്ഞു. യുവതിയോട് സംസാരിക്കുന്നതിനിടെ തന്നെ പോലീസ് റാന്നി പാലത്തിലെത്തി. പോലീസിനെ കണ്ട് ആറ്റിലേക്ക് ചാടാൻ തുടങ്ങിയ യുവതിയെ എസ്‌.എച്ച്.ഒ   എൽ.ടി.ലിജു ചാടിയിറങ്ങി പിടികൂടുകയായിരുന്നു. പോലീസ് സ്റ്റേഷനിലെത്തിച്ച യുവതിയെ അനുനയിപ്പിച്ച് പിന്നീട് ബന്ധുക്കൾക്കൊപ്പം വിട്ടു.
    Published by:Arun krishna
    First published: