നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'ഇരുണ്ട യുഗത്തിലേക്ക് പോകാനാകില്ല'; ജനുവരി ഒന്നിന് വനിതാ മതില്‍

  'ഇരുണ്ട യുഗത്തിലേക്ക് പോകാനാകില്ല'; ജനുവരി ഒന്നിന് വനിതാ മതില്‍

  ഫയൽ ചിത്രം

  ഫയൽ ചിത്രം

  • Last Updated :
  • Share this:
   തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് ഇരുണ്ട യുഗത്തിലേക്കു പോകാനാകില്ലെന്ന മുദ്രാവാക്യമുയര്‍ത്തി വനിതാ മതില്‍ സംഘടിപ്പിക്കുന്നു. ജനുവരി ഒന്നിന് കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയാണ് മതില്‍. മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത നവോത്ഥാന സംഘടനകളുടെ യോഗത്തിന്റേതാണ് തീരുമാനം.

   യോഗത്തില്‍ പങ്കെടുത്ത സംഘടനാ ഭരവാഹികള്‍ ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാടിന് പിന്തുണ നല്‍കിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജനുവരി ഒന്നിന് കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയാണ് വനിതാ മതില്‍ സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി ജനറല്‍ കൗണ്‍സില്‍ രൂപീകരിക്കാന്‍ തീരുമാനിച്ചെന്നും മുഖ്യമന്ത്രി അറിയിച്ചു. എന്‍.എസ്.എസിനെ നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തുന്ന സംഘടനകളില്‍ നിന്ന് ഒഴിവാക്കാനാവില്ലെന്നും അവര്‍ അവര്‍ വരേണ്ടതായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

   എസ്.എന്‍.ഡി.പി.ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനാണ് വനിതാ മതില്‍ സംഘാടനത്തിനുള്ള ജനറല്‍ കൗണ്‍സില്‍ ചെയര്‍മാന്‍. പുന്നല ശ്രീകുമാറാണ് കണ്‍വീനര്‍. വൈസ് ചെയര്‍മാന്‍മാരായി വിദ്യാസാഗര്‍, വി.രാഘവന്‍, ജോ.കണ്‍വീനര്‍മാരായി സി.ആര്‍.ദേവദാസ്, സി.പി.സുഗതന്‍, ഇ.എന്‍.ശങ്കരന്‍, ട്രഷററായി കെ.സോമപ്രസാദ് എന്നിവരേയും തെരഞ്ഞെടുത്തു. പി.രാമഭദ്രന്‍.പി.കെ.സജീവ്, കെ.രാമന്‍കുട്ടി., രാജേന്ദ്ര പ്രസാദ്, എന്‍.കെ.നീലകണ്ഠന്‍, എം.വി.ജയപ്രകാശ്, അഡ്വ.കെ.ആര്‍.സുരേന്ദ്രന്‍, കരിമ്പുഴ രാമന്‍, ഭാസ്‌കരന്‍ നായര്‍, സീതാദേവി, ടി.പി.കുഞ്ഞുമോന്‍, കെ.കെ.സുരേഷ് എന്നിവര്‍ അടങ്ങുന്നതാണ് എക്‌സിക്യൂട്ടീവ് കമ്മിറ്റി.

   നവോത്ഥാന സംഘടനകളുടെ യോഗത്തിലേക്ക് സമുദായ സംഘടനകള്‍ ഉള്‍പ്പെടെ 190 പ്രതിനിധികളെയാണ് സര്‍ക്കാര്‍ ക്ഷണിച്ചത്. എന്നാല്‍ എന്‍.എസ്.എസും യോഗക്ഷേമസഭയും ക്ഷത്രിയ ക്ഷേമസഭയും യോഗത്തില്‍ പങ്കെടുത്തിരുന്നില്ല.

   First published:
   )}