നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Kannur | കണ്ണൂരില്‍ യുവതിയെ വീട്ടുമുറ്റത്ത് പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി

  Kannur | കണ്ണൂരില്‍ യുവതിയെ വീട്ടുമുറ്റത്ത് പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി

  വീട്ടുമുറ്റത്താണ് പൊള്ളലേറ്റ നിലയില്‍  യുവതി കിടന്നത്

  നിഷ

  നിഷ

  • Share this:
   കണ്ണൂര്‍: പേരാവൂരില്‍ യുവതിയെ പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. കുഞ്ഞീം വീട്ടില്‍ ദീപേഷിന്റെ ഭാര്യ നിഷയാണ്(24) തീ പൊള്ളലേറ്റ് മരിച്ചത്. വീട്ടുമുറ്റത്താണ് പൊള്ളലേറ്റ നിലയില്‍  യുവതി കിടന്നത്. പേരാവൂര്‍ തൊണ്ടിയില്‍ ക്ഷേത്രത്തിന് സമീപം ഇന്ന് രാവിലെ ആറു മണിയോടെയാണ് സംഭവം.

   പേരാവൂര്‍ പൊലീസ് സ്ഥലത്തെത്തി മൃതദേഹം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക്് മാറ്റി. തൊണ്ടിയിലെ ബാര്‍ബര്‍ ഷോപ്പ് ജീവനക്കാരനാണ് ദീപേഷ്. മൂന്നു വര്‍ഷം മുന്‍പായിരുന്നു ഇവരുടെ വിവാഹം നടന്നത്. മകന്‍: ദേവാംഗ്(ഒന്നര വയസ്). ആറളം പുനരധിവാസ മേഖലയിലെ നാരയാണന്റെയും സുജാതയുടെയും മകളാണ് നിഷ. സഹോദരങ്ങള്‍: ധന്യ, ധനുഷ. സംസ്‌കാരം പിന്നീട്.

   Suicide| മക്കൾക്ക്‌ വിഷം നൽകി ജീവനൊടുക്കാൻ ശ്രമിച്ച മാതാവ് മരിച്ചു; മൂന്നു മക്കൾ ഗുരുതരാവസ്ഥയിൽ

   വെഞ്ഞാറമൂട് മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമിച്ച മാതാവ് മരിച്ചു. വെഞ്ഞാറമൂട് (venjaramood)
   വെള്ളുമണ്ണടി കുന്നുമുകൾ തടത്തരികത്തു വീട്ടിൽ ശ്രീജ (26) ആണ് മരിച്ചത്.

   വെഞ്ഞാറമൂട്ടിലെ ഒരു വസ്ത്രശാലയിലെ ജീവനക്കാരിയാണ്. ഇന്നലെ ഉച്ചയോടെ മക്കൾക്ക് ശ്രീജ വിഷം നൽകുകയായിരുന്നു. വൈകിട്ടോടെ ശ്രീജ മരിച്ചു. ഒൻപതും ഏഴും മൂന്നും വയസ് പ്രായമുള്ള കുട്ടികൾ തിരുവനന്തപുരം എസ് എ ടിയിൽ ചികിത്സയിലാണ്. മൂത്ത കുട്ടിയുടെ നില ഗുരുതരമാണ്.

   കുടുംബ പ്രശ്നമാണ് ആത്മഹത്യക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഭർത്താവ് ബിജു പൂനയിൽ ടയറ് കടയിലെ ജീവനക്കാരനാണ്. ഇയാളുമായി പിണങ്ങി കഴിയുകയാണ് ശ്രീജ. മക്കളായ ജ്യോതിക (9), ജ്യോതി (7 ), അഭിനവ് (മൂന്നര)
   എന്നിവർക്കും വിഷം നൽകിയിരുന്നു. എലി വിഷം ആണ് നൽകിയത് എന്നാണ് പ്രാഥമിക നിഗമനം. മധുരപലഹാരങ്ങളിലും, ശീതളപാനീയങ്ങളും വിഷം കലർത്തിയാണ് കുട്ടികൾക്ക് ശ്രീജ നൽകിയത്.

   ശ്രീജയുടെ ഒപ്പം ശ്രീജയുടെ മാതാവും താമസിക്കുന്നുണ്ട്. വൈകിട്ട് അവശതയിലായ ആയ ശ്രീജയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് ഇന്ന് മരിക്കുകയായിരുന്നു. ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കുട്ടികൾക്കും വിഷം നൽകിയതായി ശ്രീജ നൽകിയ വിവരത്തിന്റ അടിസ്ഥാനത്തിൽ കുട്ടികളെയും എസ് ഐ ടി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

   (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
   Published by:Jayesh Krishnan
   First published: