നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Suicide | വിദേശത്തേക്ക് പോകാനിരുന്ന നഴ്‌സ് ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

  Suicide | വിദേശത്തേക്ക് പോകാനിരുന്ന നഴ്‌സ് ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

  സ്വീഡനിലേക്ക് ജോലി ലഭിച്ച് അങ്ങോട്ട് പോകാനായി തയ്യാറെടുത്തിരിക്കുകയായിരുന്നു നിമ്മി

  • Share this:
   കോട്ടയം: കോട്ടയം(Kottayam) മണിമലയില്‍ ഭര്‍തൃവിട്ടീല്‍ യുവതിയെ തൂങ്ങിമരിച്ച(Hanged) നിലയില്‍ കണ്ടെത്തി. വാഴൂര്‍ ആനകുത്തിയില്‍ പ്രകാശിന്റെ മകള്‍ നിമ്മി(27)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കര്‍ണ്ണാടകയില്‍ നഴ്‌സായി ജോലി നോക്കുകയായിരുന്ന നിമ്മി വിദേശത്തേക്ക് പോകാനായാണ് നാട്ടിലെത്തിയത്. ഭര്‍ത്താവ് റോഷന് അടുത്തിടെ ജോലി നഷ്ടപ്പെട്ടിരുന്നു.

   സ്വീഡനിലേക്ക് ജോലി ലഭിച്ച് അങ്ങോട്ട് പോകാനായി തയ്യാറെടുത്തിരിക്കുകയായിരുന്നു നിമ്മി. ഇതിനിടെയിലാണ് ആത്മഹത്യ. ഭര്‍ത്താവിനും കുടുംബാംഗങ്ങള്‍ക്കുമൊപ്പം പള്ളിയില്‍ പോയി വന്ന ഭക്ഷണം കഴിച്ച ശേഷം മുറിയിലേക്ക് പോയ നിമ്മിയെ പിന്നീട് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്നാണ് ബന്ധുക്കളുടെ മൊഴി.

   ഭര്‍ത്താവ് റോഷന് അടുത്തിടെ ജോലി നഷ്ടപ്പെട്ടിരുന്നു. നിമ്മിയുടെ അമ്മ വിദേശത്താണ്. അമ്മ നാട്ടിലെത്തിയ ശേഷം വാഴൂര്‍ തിരുഹൃദയ പള്ളിയില്‍ സംസ്‌കാരം നടക്കും.

   (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000).

   Domestic violence| മരുമകളുടെ ഉച്ചമയക്കം ഇഷ്ടപ്പെട്ടില്ല; ഭർത്താവും മാതാപിതാക്കളും യുവതിയെ മർദിച്ചു

   ഭർതൃവീട്ടിൽ (in-laws house)ഉച്ചയ്ക്ക് ശേഷം മയങ്ങിയതിന്റെ (afternoon naps) പേരിൽ യുവതിക്ക് മർദനം. ഗുജറാത്തിലെ ഷാഹിബാഗ് സ്വദേശിയായ ഇരുപത്തിനാലുകാരിയെയാണ് ഭർത്താവും മാതാപിതാക്കളും( in-laws) ചേർന്ന് മർദിച്ചത്. സംഭവത്തിൽ യുവതി പൊലീസിൽ പരാതി നൽകി. മരുമകൾ പകൽ സമയത്ത് ഉറങ്ങുന്നതിനെ ഭർതൃവീട്ടുകാർ എതിർത്തിരുന്നു

   2016 ലാണ് യുവതി ഗുജറാത്തിലെ മെഹസാന സ്വദേശിയായ യുവാവിനെ വിവാഹം കഴിക്കുന്നത്. വിവാഹശേഷം ഭർത്താവിനും മാതാപിതാക്കൾക്കുമൊപ്പമായിരുന്നു യുവതിയുടെ താമസം. ഉച്ചഭക്ഷണത്തിന് ശേഷം മയങ്ങാൻ ഭർത്താവിന്റെ മാതാപിതാക്കൾ അനുവദിച്ചിരുന്നില്ലെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു. ദിവസവും അതിരാവിലെ എഴുന്നേൽക്കുന്നതിനാൽ ഉച്ചയ്ക്ക് ശേഷം ഉറക്കം വരുന്നത് പതിവായിരുന്നുവെന്നും യുവതി പറയുന്നു.

   ഉച്ചമയക്കത്തിന്റെ പേരിൽ ആദ്യം മർദിച്ചത് ഭർത്താവാണെന്ന് പരാതിയിൽ യുവതി പറഞ്ഞു. തുടർന്ന് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. എന്നാൽ ഭർത്താവുമായി വിഷയത്തിൽ രമ്യതയിൽ എത്തിയതിനെ തുടർന്ന് യുവതി വീണ്ടും ഭർതൃവീട്ടിൽ തിരിച്ചെത്തി. ഗർഭിണിയായിരുന്ന സമയത്ത് ഭർത്താവോ വീട്ടുകാരോ സഹായിച്ചിരുന്നില്ലെന്നും തന്റെ മാതാപിതാക്കളുടെ അടുത്തേക്ക് പറഞ്ഞുവിടുകയായിരുന്നുവെന്നും യുവതി പറഞ്ഞു.

   2017 സെപ്റ്റംബർ 18 നാണ് യുവതിക്ക് പെൺകുഞ്ഞ് ജനിക്കുന്നത്. ആൺകുഞ്ഞിന് ജന്മം നൽകാത്തതിന്റെ പേരിൽ ഭർത്താവും വീട്ടുകാരും ഉപദ്രവിക്കുകയും മർദിക്കുകയും ചെയ്തതായി യുവതി വ്യക്തമാക്കി. ഈ വർഷം ഫെബ്രുവരി 7 ന് ഭർത്താവ് യുവതിയെ ഉപേക്ഷിച്ചു.

   തുടർന്ന് പ്രാദേശിക നേതാക്കളടക്കം ഇടപെട്ടെങ്കിലും യുവതിയെ സ്വീകരിക്കാൻ ഭർത്താവ് തയ്യാറായില്ല. ഇതോടെയാണ് ഭർത്താവിനും വീട്ടുകാർക്കുമെതിരെ പരാതിയുമായി യുവതി പൊലീസിനെ സമീപിച്ചത്.
   Published by:Jayesh Krishnan
   First published: