നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Accident | ചേർത്തലയിൽ കാറും ലോറിയും കൂട്ടിയിടിച്ച് നവവധു മരിച്ചു

  Accident | ചേർത്തലയിൽ കാറും ലോറിയും കൂട്ടിയിടിച്ച് നവവധു മരിച്ചു

  അടുത്തിടെയായിരുന്നു അനന്തുവിന്‍റെയും വിഷ്ണുപ്രിയയുടെയും വിവാഹം നടന്നത്.

  car accident cherthala

  car accident cherthala

  • Share this:
   ആലപ്പുഴ: ദേശീയപാതയിൽ ചേര്‍ത്തല തിരുവിഴ ജംക്‌ഷനു സമീപം ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നവവധു മരിച്ചു. ആലുവ മുപ്പത്തടം മണപ്പുറത്ത് ഹൗസ് (തോപ്പില്‍ പറമ്ബ്) അനന്തുവിന്റെ ഭാര്യ വിഷ്ണുപ്രിയ (19) ആണ് മരിച്ചത്. കാറില്‍ ഒപ്പമുണ്ടായിരുന്ന ഭര്‍ത്താവ് അനന്തു (22) സുഹൃത്തുക്കളായ അഭിജിത്ത്(20), ജിയോ (21) എന്നിവക്കു സാരമായി പരിക്കേറ്റു. അനന്തുവിനെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലും ജിയോയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും അഭിജിത്തിനെ കോട്ടയം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. അടുത്തിടെയായിരുന്നു അനന്തുവിന്‍റെയും വിഷ്ണുപ്രിയയുടെയും വിവാഹം നടന്നത്.

   കഴിഞ്ഞ ദിവസം രാവിലെയാണ് അപകടമുണ്ടായത്. ആലപ്പുഴ ഭാഗത്തുനിന്നു വന്ന കാറും ചേര്‍ത്തല ഭാഗത്തുനിന്നെത്തിയ ലോറിയും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായി തകര്‍ന്നു. മാരാരിക്കുളം സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥരും ഹൈവേ പൊലീസും നാട്ടുകാരും ചേര്‍ന്ന് കാര്‍ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരായ നാലുപേരെയും പുറത്തെടുത്തത്. ഗുരുതരമായി പരുക്കേറ്റ വിഷ്ണുപ്രിയ, ജിയോ, അഭിജിത്ത് എന്നിവരെ ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.

   Also Read- വിവാഹം കഴിഞ്ഞ് പത്ത് ദിവസം മാത്രം; ബുള്ളറ്റ് മറിഞ്ഞ് ടാങ്കർ ലോറിയുടെ അടിയിലേക്ക് വീണ് നവദമ്പതിമാര്‍ക്ക് ദാരുണാന്ത്യം

   പരുക്ക് ഗുരുതരമായതിനാല്‍ വിഷ്ണുപ്രിയയെയും ജിയോയെയും എറണാകുളം സ്വകാര്യ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. എന്നാൽ തലയ്ക്കു ഗുരുതരമായി പരിക്കേറ്റ വിഷ്ണുപ്രിയ പിന്നീട് മരണത്തിന് കീഴടങ്ങി. ജിയോയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.

   വെള്ളിയാഴ്ച രാത്രി ആലുവയിലെ വീട്ടില്‍ നിന്നാണ് ഇവര്‍ പുറപ്പെട്ടതെന്നാണു ബന്ധുക്കള്‍ പറയുന്നത്. ആലുവ മുപ്പത്തടം കാരോത്തുകുന്നില്‍ പരേതരായ സുധീഷിന്റെയും അനുപമയുടെയും മകളാണ് വിഷ്ണുപ്രിയ.
   Published by:Anuraj GR
   First published: