HOME » NEWS » Kerala » WOMAN WENT MISSING AFTER HER HUSBAND WAS CAUGHT HAVING AN AFFAIR AA TV

ഭർത്താവിന്റെ അവിഹിത ബന്ധം പിടികൂടിയ ഭാര്യയെ കാണ്മാനില്ല; പൊലീസ് അപമാനിച്ചതിനെ തുടർന്നെന്ന് ആരോപണം

മഞ്ജുവിന്റെ ഭർത്താവ് സെബാസ്റ്റ്യനും കടുത്തുരുത്തി സ്വദേശിയായ ശാലിനി എന്ന സ്ത്രീയുമായി നേരത്തെ തന്നെ അടുപ്പമുണ്ടായിരുന്നു. ഇതിനെതിരെ മഞ്ജു പൊലീസിനെ സമീപിച്ചിരുന്നു.

News18 Malayalam | news18-malayalam
Updated: January 12, 2021, 12:11 PM IST
ഭർത്താവിന്റെ അവിഹിത ബന്ധം പിടികൂടിയ ഭാര്യയെ കാണ്മാനില്ല; പൊലീസ് അപമാനിച്ചതിനെ തുടർന്നെന്ന് ആരോപണം
മഞ്ജു
  • Share this:
കോട്ടയം: ഭർത്താവിന്റെ അവിഹിത ബന്ധം കണ്ടെത്തിയ യുവതിയെ ഒരു ദിവസമായി കണ്മാനില്ലെന്നു പരാതി. ഓണംതുരുത്ത് സ്വദേശിനി മഞ്ജു സെബാസ്റ്റ്യനെയാണ് ഇന്നലെ മുതൽ കാണാതായത്. മഞ്ജുവിന്റെ ഭർത്താവ് സെബാസ്റ്റ്യനും കടുത്തുരുത്തി സ്വദേശിയായ ശാലിനി എന്ന സ്ത്രീയുമായി നേരത്തെ തന്നെ അടുപ്പമുണ്ടായിരുന്നു. ഇതിനെതിരെ മഞ്ജു പൊലീസിനെ സമീപിച്ചിരുന്നു.

അന്ന് ഏറ്റുമാനൂർ പൊലീസ് പരാതി ഒത്തുതീർപ്പാക്കിയിരുന്നു. എന്നാൽ അതിനുശേഷവും സെബാസ്റ്റ്യനും ശാലിനിയും തമ്മിൽ അടുപ്പം തുടർന്നതോടെ വീണ്ടും പ്രശ്നമായി. കടുത്തുരുത്തി വാട്ടർ അതോറിറ്റിയിൽ മീറ്റർ റീഡറുടെ താൽക്കാലിക തസ്തികയിൽ ജോലി ചെയ്യുകയാണ് മഞ്ജു. ജോലിയുടെ ഭാഗമായി ശാലിനിയുടെ വീട്ടിൽ എത്തിയപ്പോൾ ഇരുവരും തമ്മിൽ വാക്കേറ്റവും കൈയാങ്കളിയും ഉണ്ടായി. തുടർന്ന് മഞ്ജു കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സ തേടിയിരുന്നു. കമ്പി വടി കൊണ്ട് ശാലിനി മഞ്ജുവിനെ ആക്രമിച്ചെന്ന് സഹോദരൻ മഹേഷ് ന്യൂസ് 18 നോട് വ്യക്തമാക്കി.

പൊലീസിനെതിരെ ഗുരുതര ആരോപണം.

തന്നെ ശാലിനി ആക്രമിച്ചതായി മഞ്ജു കടുത്തുരുത്തി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതോടെയാണ് ഇന്നലെ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ഇരുവിഭാഗത്തെയും വിളിച്ചുവരുത്തി സി ഐ ഗോപകുമാർ ചർച്ച നടത്തി. ചർച്ചക്കിടെ സി.ഐ ഗോപകുമാർ മഞ്ജുവിനെ അപമാനിച്ചതായി ബന്ധുക്കൾ ആരോപിക്കുന്നു. മഞ്ജുവിന്റെ കഴിവുകേട് കൊണ്ടാണ് ഭർത്താവ് മറ്റൊരു ബന്ധത്തിന് പോയതെന്ന് സി ഐ എല്ലാവരുടെയും മുന്നിൽ വെച്ച് പറഞ്ഞത് മഞ്ജുവിനെ വിഷമത്തിലാക്കിയെന്ന് സഹോദരൻ മഹേഷ് പറയുന്നു.

Also Read അമ്മയെയും പങ്കാളിയെയും യുവാവ് കഴുത്തറുത്ത് കൊന്നു; ക്രൂരകൃത്യം പുറത്തെത്തിച്ചത് നാലുമാസം പ്രായമായ കു‍ഞ്ഞിന്‍റെ കരച്ചിൽ

ഇതിനെ തുടർന്ന് മഞ്ജു പോലീസ് സ്റ്റേഷനിൽ നിന്ന് ഇറങ്ങി ഓടുകയായിരുന്നു.മൊബൈൽ ഫോൺ ഉൾപ്പെടെ പൊലീസ് സ്റ്റേഷനിൽ വെച്ച് ശേഷമാണ് ഇറങ്ങി ഓടിയതെന്നും ബന്ധുക്കൾ പറയുന്നു. തുടർന്ന് ബസിൽ കയറി എവിടേക്കോ പോയെന്നും ബന്ധുക്കൾ പറയുന്നു.  ഇന്നലെ രാവിലെ 11 മണിയോടെയാണ് മഞ്ജുവിനെ കാണാതായത്. സംഭവത്തിൽ ജില്ലാ പോലീസ് മേധാവി ജി ജയദേവന് മഞ്ജുവിന്റെ പരാതി നൽകിയിട്ടുണ്ട്. മഞ്ജുവിനെ കാണാതായ സംഭവം ഏറ്റുമാനൂർ പൊലീസ് ആണ് അന്വേഷിക്കുന്നത്.

പോലീസ് പറയുന്നത് ഇങ്ങനെ

ഇരു കുടുംബത്തെയും ഒരുമിച്ച് കൊണ്ടുപോകാനാണ് ശ്രമിച്ചതെന്ന് കടുത്തുരുത്തി സി ഐ ഗോപകുമാർ ന്യൂസ് 18 നോട് വ്യക്തമാക്കി. ചർച്ച അവസാനഘട്ടത്തിൽ എത്തിയിരുന്നു. ഇതിനിടെ ശാലിനിയുടെ ബന്ധുക്കൾ മഞ്ജു ഭർത്താവിന് വീട്ടിൽ സ്വസ്ഥത കൊടുക്കുന്നില്ല എന്ന് പറഞ്ഞു. ഇതിൽ മഞ്ജു പ്രകോപിതരായി. ശാലനിയ്ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ ഇരു വിഭാഗത്തിനെതിരെയും കേസെടുക്കേണ്ട സാഹചര്യമാണ് ഉള്ളതെന്ന് പൊലീസ് വ്യക്തമാക്കി. ശാലിനിയുടെ വീട്ടിൽ വച്ചാണ് സംഘർഷമുണ്ടായത്. മഞ്ജു അവിടെ എത്തിയ സാഹചര്യത്തിലും പൊലീസ് സംശയം പ്രകടിപ്പിക്കുന്നു. തങ്ങൾ ഈ സംഭവത്തിൽ തെറ്റായി ഒന്നും ചെയ്തിട്ടില്ല. മഞ്ജു പോയത് ഭർത്താവിന്റെ ബന്ധം കണ്ടെത്തിയതിലുള്ള മനോവിഷമം കൊണ്ടാകാമെന്നും പൊലീസ് ചൂണ്ടിക്കാട്ടുന്നു.

മഞ്ജു- സെബാസ്റ്റ്യൻ ദമ്പതികൾക്ക് മൂന്നു കുട്ടികളുണ്ട്.  ഇരുവരുടെയും പ്രണയവിവാഹമായിരുന്നു. ലോറി ഡ്രൈവറാണ് സെബാസ്റ്റ്യൻ.
Published by: Aneesh Anirudhan
First published: January 12, 2021, 11:40 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories