• HOME
  • »
  • NEWS
  • »
  • kerala
  • »
  • KSRTC സൂപ്പർഫാസ്റ്റിൽ കയറിയ യുവതിയെ കാണാനില്ല; യുവതി പോയത് കടംവാങ്ങിയ 100 രൂപയുമായി

KSRTC സൂപ്പർഫാസ്റ്റിൽ കയറിയ യുവതിയെ കാണാനില്ല; യുവതി പോയത് കടംവാങ്ങിയ 100 രൂപയുമായി

ഒരാഴ്ച മുമ്പാണ് യുവതി കന്യാകുളങ്ങരയിൽനിന്ന് തിരുവനന്തപുരം ഭാഗത്തേക്കുള്ള കെഎസ്ആർടിസി ബസിൽ കയറിയത്

  • Last Updated :
  • Share this:
    തിരുവനന്തപുരം: വസ്ത്രങ്ങൾ ബാഗിലാക്കി വീട്ടിൽനിന്ന് ഇറങ്ങിയ യുവതിയെ ഒരാഴ്ചയായിട്ടും കണ്ടെത്താനായില്ല. പോത്തൻകോട് സ്വദേശിനിയായ സുആദയെയാണ്(19) കാണാതായത്. ഒരാഴ്ച മുമ്പാണ് യുവതി കന്യാകുളങ്ങരയിൽനിന്ന് തിരുവനന്തപുരം ഭാഗത്തേക്കുള്ള കെഎസ്ആർടിസി ബസിൽ കയറിയത്. അതിനുശേഷം യുവതിയെക്കുറിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ല. യുവതി ബസിൽ കയറുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. കന്യാകുളങ്ങരയിലെ കടയിൽനിന്ന് 100 രൂപ കടംവാങ്ങിയാണ് യുവതി ബസിൽ കയറി പോയത്.

    ഒരാഴ്ച മുന്‍പാണ് പെണ്‍കുട്ടിയെ കാണാതായതെന്ന് ബന്ധുക്കള്‍ പോത്തന്‍കോട് പോലീസിന് നൽകിയ പരാതിയിൽ പറയുന്നു. റൂറല്‍ എസ്പിയ്‌ക്കും ബന്ധുക്കൾ പരാതി നല്‍കി. പൊലീസ് വിപുലമായ അന്വേഷണം നടത്തിയെങ്കിലും ഇതുവരെ ഒരു വിവരവും ലഭിച്ചിട്ടില്ല. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇതുവരെ യുവതിയെക്കുറിച്ച് ഒരു വിവരവും കണ്ടെത്താൻ പൊലീസിന് സാധിച്ചിട്ടില്ല.

    തിരുവനന്തപുരം എംജി കോളേജിലെ ഒന്നാം വര്‍ഷ ഫിസിക്‌സ് ബിരുദ വിദ്യാര്‍ത്ഥിനിയായ സുആദയെ കഴിഞ്ഞമാസം 30 നാണ് കാണാതായത്. വീട്ടില്‍ നിന്ന് ട്യൂഷനെടുക്കുന്ന സ്ഥാപനത്തിലേക്ക് പോയതാണ് സുആദ. പിന്നീട് വീട്ടിലേക്ക് തിരിച്ചുവന്നില്ലെന്ന് സുആദയുടെ ബന്ധുക്കൾ പറയുന്നു.

    സുആദ കന്യാകുളങ്ങളരയിലെ ഒരു കടയില്‍നിന്ന് 100 രൂപ കടം വാങ്ങിയതായി പോലീസിന് വിവരം ലഭിച്ചിരുന്നു. കന്യാകുളങ്ങളരയില്‍ നിന്ന് തിരുവനന്തപുരം ഭാഗത്തേക്ക് കെഎസ്‌ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസില്‍ കയറി യുവതി പോയതായി അന്വേഷണത്തില്‍ കണ്ടെത്തി. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിരുന്നു. ഈ ബസിനെ കേന്ദ്രീകരിച്ച് അന്വേഷിച്ചെങ്കിലും ഒരു വിവരവും ലഭിച്ചിട്ടില്ല. തമ്പാനൂരിലേക്ക് ടിക്കറ്റ് എടുത്ത യുവതി അവിടെയാണോ ഇറങ്ങിയതെന്ന് പൊലീസിന് കൃത്യമായി കണ്ടെത്താനായില്ല.

    Also Read- 3 മാസത്തിനിടെ 19 തവണ ജോമോൻ വേഗ പരിധി ലംഘിച്ചു; ബസ് ഉടമയും അറസ്റ്റില്‍

    വസ്ത്രങ്ങൾ ബാഗിലാക്കിയാണ് പെൺകുട്ടി വീട്ടിൽനിന്ന് ഇറങ്ങിയത്. ഫോണ്‍ വീട്ടിൽ ഉപേക്ഷിച്ചു പോയതാണ് അന്വേഷണത്തിൽ പൊലീസിനെ വലയ്ക്കുന്നത്. പോലീസ് ഫോണ്‍ പരിശോധിച്ചെങ്കിലും കാര്യമായ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
    Published by:Anuraj GR
    First published: