• HOME
  • »
  • NEWS
  • »
  • kerala
  • »
  • യുകെയില്‍ നിന്നും അവധിക്കു നാട്ടിലെത്തിയ യുവതി വീട്ടില്‍ മരിച്ച നിലയില്‍

യുകെയില്‍ നിന്നും അവധിക്കു നാട്ടിലെത്തിയ യുവതി വീട്ടില്‍ മരിച്ച നിലയില്‍

യുകെയിലെ സന്ദർലാന്റിൽ നിന്നും 15 ദിവസം മുൻപാണ് നാട്ടിലെത്തിയത്

  • Share this:

    കോട്ടയം: യുകെയില്‍ നിന്ന് അവധിക്ക് നാട്ടിലെത്തിയ കോട്ടയം കുടമാളൂര്‍ സ്വദേശിനി വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍. സന്ദര്‍ലാന്റില്‍ താമസിക്കുന്ന മഹിമ മോഹനെ(25)യാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. മഞ്ജുഷയില്‍ റിട്ട. തഹസീല്‍ദാര്‍ ഇ.കെ മോഹനന്റെയും ഉഷയുടെയും മകളാണ്.

    മഹിമയും ഭര്‍ത്താവ് അനന്തു ശങ്കറും 15 ദിവസം മുന്‍പാണ് നാട്ടിലെത്തിയത്. 2022 ജനുവരി 25 നായിരുന്നു ഇരുവരുടെയും വിവാഹം. കുടമാളൂര്‍ പുത്തന്‍ പറമ്പില്‍ കുടുംബാംഗമാണ് അനന്തു. സഹോദരന്‍ മഹേഷ് മോഹന്‍.

    Also Read-കാസർഗോഡ് ഗ്രേഡ് എസ്ഐ ക്വാർട്ടേഴ്സിനുള്ളിൽ മരിച്ചനിലയിൽ

    (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ:  പ്രതീക്ഷ (കൊച്ചി ) -048-42448830,  മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )-  011-23389090,  കൂജ് (ഗോവ )- 0832- 2252525,  റോഷ്നി (ഹൈദരാബാദ്) -040-66202000)

    Published by:Jayesh Krishnan
    First published: