• HOME
  • »
  • NEWS
  • »
  • kerala
  • »
  • കാര്‍ 70 മീറ്റര്‍ താഴ്ചയിലേക്ക് മറിഞ്ഞ് പുഴയില്‍ വീണ യുവതി അത്ഭുതകരമായി രക്ഷപെട്ടു

കാര്‍ 70 മീറ്റര്‍ താഴ്ചയിലേക്ക് മറിഞ്ഞ് പുഴയില്‍ വീണ യുവതി അത്ഭുതകരമായി രക്ഷപെട്ടു

ഏറെ ദൂരം ഒഴുകിയതിനു ശേഷം ചാഞ്ഞുനിന്ന മരക്കൊമ്പില്‍ പിടിച്ച് കരയ്ക്ക് കയറുകയായിരുന്നു

  • Last Updated :
  • Share this:
    ഇടുക്കി ചെറുതോണിയില്‍ യുവതി ഓടിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട 70 മീറ്റര്‍ താഴ്ചയിലേക്ക് മറിഞ്ഞു. അപകടത്തെ തുടര്‍ന്ന് പുഴയിലേക്ക് വീണ ഇവര്‍ ഒഴുക്കില്‍പ്പെട്ട ശേഷം അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. മരിയപുരത്തിന് സമീപം കഴിഞ്ഞ ദിവസം രാത്രി 7.30നാണ് അപകടം നടന്നത്.

    തങ്കമണിയില്‍നിന്ന് ചെറുതോണി ഭാഗത്തേക്ക് വന്ന ചെറുതോണി സ്വദേശിനി വാഴവിളയില്‍ അനു മഹേശ്വരന്‍ ഓടിച്ചിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. എതിരേ വന്ന വാഹനത്തില്‍ ഇടിക്കാതെ വെട്ടിച്ച വാഹനം നിയന്ത്രണംവിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നു.കാറിൽനിന്ന് ഒരുവിധത്തിൽ പുറത്തിറങ്ങി മുന്നോട്ടു നീങ്ങുന്നതിനിടെയാണ് യുവതി പുഴയിലേക്കു വീണത്.

    ശക്തമായ ഒഴുക്കില്‍ ഏറെ ദൂരം ഒഴുകിയതിനു ശേഷം തോട്ടിലെ പുല്ലില്‍ പിടിച്ച് കരയ്ക്ക് കയറിയത് മരിയപുരം പി.എച്ച്.എസിയുടെ പിന്നിലേക്കായിരുന്നു. തുടര്‍ന്ന് പ്രദേശവാസികളും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് ഇവരെ  പി.എച്ച്.എസി.യിലും തുടര്‍ന്ന് ഇടുക്കി മെഡിക്കല്‍ കോളേജിലും എത്തിച്ച് ചികിത്സ നല്‍കി.

    ഗൂഗിള്‍ നോക്കിയ വഴിയിൽ പോയി: പിഞ്ചുകുഞ്ഞടക്കം നാലംഗ കുടുംബത്തിന്റെ കാര്‍ വെള്ളത്തില്‍


    കോട്ടയം: ഗൂഗിള്‍ മാപ്പ് നോക്കി യാത്ര ചെയ്യുന്നതിനിടെ വഴിതെറ്റിയെത്തിയ ഡോക്ടറും കുടുംബവും സഞ്ചരിച്ച കാര്‍ തോട്ടിലേക്ക് വീണു. വ്യാഴാഴ്ച രാത്രി 11 മണിയോടെ നാട്ടകം പാറേച്ചാൽ ബൈപ്പാസിലായിരുന്നു സംഭവം. എറണാകുളത്തു നിന്നും തിരുവല്ലയിലേയ്ക്കു മടങ്ങുകയായിരുന്നു ഡോക്ടറും കുടുംബവും. ഇവർ ഗൂഗിൾ മാപ്പില്‍ കാണിച്ച വഴിയിലൂടെയാണ് കാർ ഓടിച്ചിരുന്നത്. ഇതിനിടെ ലൊക്കേഷൻ തെറ്റിയ ഇവർ പാറേച്ചാൽ ബൈപ്പാസില്‍ എത്തുകയായിരുന്നു. തുടർന്ന് കാർ വഴി തെറ്റി സമീപത്തെ തോട്ടിലേയ്ക്കു മറിഞ്ഞു.

    തിരുവല്ല സ്വദേശിയായ വനിതാ ഡോക്ടറും പിഞ്ചുകുഞ്ഞും അടങ്ങിയ കുടുംബം സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. മഴപെയ്ത് വെള്ളം നിറഞ്ഞുകിടന്ന തോട്ടിലൂടെ ഒഴുകി നീങ്ങിയ കാറിൽ നിന്നും  അത്ഭുതകരമായാണ് യാത്രക്കാര്‍ രക്ഷപെട്ടത്.  തിരുവല്ല സ്വദേശിയായ ഡോക്ടർ സോണിയ, ഇവരുടെ മൂന്നു മാസം പ്രായമായ കുട്ടി, കാർ ഓടിച്ചിരുന്ന  ബന്ധു, ഡോക്ടറുടെ മാതാവ് എന്നിവരാണ് അപകടസമയത്ത് കാറില്‍ ഉണ്ടായിരുന്നത്.

    കാർ അപകടത്തിൽപ്പെട്ട ശബ്ദം കേട്ട് നാട്ടുകാർ ഓടിയെത്തി.  പ്രദേശവാസികള്‍ ചേർന്ന് വടം ഉപയോഗിച്ച് വലിച്ചാണ് തോട്ടിൽ വീണ കാറിനുള്ളിൽ നിന്നും നാലു പേരെയും രക്ഷപെടുത്തി കരയിലെത്തിച്ചത് തുടർന്നു ഇവരെ സമീപത്തെ വീട്ടിലേയ്ക്ക് മാറ്റി. നാട്ടുകാർ വിവരം അറിയിച്ചതോടെ കോട്ടയം വെസ്റ്റ് പൊലീസ് സംഘവും, അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി. അപകടത്തില്‍ ആര്‍ക്കും പരുക്കില്ല.
    Published by:Arun krishna
    First published: