24 മണിക്കൂറിനിടെ സംസ്ഥാനത്ത് മൂന്നിടത്ത് കത്തിക്കരിഞ്ഞ മൂന്നു മൃതദേഹങ്ങൾ; കോഴിക്കോട്ട് കാറിൽ യുവതിയെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി

ഡ്രൈവിങ് സീറ്റില്‍ സീറ്റ് ബെല്‍റ്റ് ഇട്ട നിലയിലാണ് മൃതദേഹം കിടന്നിരുന്നത്. കാറില്‍ നിന്ന് പുക ഉയരുന്നത് കണ്ട് നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് കാറില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്

News18 Malayalam | news18-malayalam
Updated: October 21, 2020, 10:26 PM IST
24 മണിക്കൂറിനിടെ സംസ്ഥാനത്ത് മൂന്നിടത്ത് കത്തിക്കരിഞ്ഞ മൂന്നു മൃതദേഹങ്ങൾ; കോഴിക്കോട്ട് കാറിൽ യുവതിയെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി
woman died in car
  • Share this:
കോഴിക്കോട്: സംസ്ഥാനത്ത് 24 മണിക്കൂറിനിടെ മൂന്നിടത്ത് കത്തിക്കരിഞ്ഞ മൂന്നു മൃതദേഹങ്ങൾ ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തി. കോട്ടയം, പാലക്കാട്, കോഴിക്കോട് എന്നിവിടങ്ങളിലാണ് മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ഇതിൽ കോഴിക്കോട് കാരശ്ശേരിയിൽ യുവതിയെ കാറിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തുകയായിരുന്നു. പ്ലാത്തോട്ടത്തിൽ ദീപ്തിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മരഞ്ചാട്ടിൽ സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ അധ്യാപികയാണ് മരിച്ച ദീപ്തി.

വൈകിട്ട് നാലു മണിയോടെയാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. വീടിനടുത്തുള്ള റബ്ബർ തോട്ടത്തിനു സമീപത്തുവച്ച് കാറിൽ കത്തിയ നിലയിലായിരുന്നു യുവതിയുടെ മൃതദേഹം. ആത്മഹത്യാ ശ്രമമാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ദീപ്തിയുടെ സ്വന്തം വാഹനത്തിലാണ് മൃതദേഹം കണ്ടെത്തിയത്. കാറിന്‍റെ ഉൾഭാഗം പൂർണമായും കത്തിനശിച്ച നിലയിലാണ്.

ഡ്രൈവിങ് സീറ്റില്‍ സീറ്റ് ബെല്‍റ്റ് ഇട്ട നിലയിലാണ് മൃതദേഹം കിടന്നിരുന്നത്. കാറില്‍ നിന്ന് പുക ഉയരുന്നത് കണ്ട് നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് കാറില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മുക്കം പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.

Also Read- 24 മണിക്കൂറിനിടെ സംസ്ഥാനത്ത് മൂന്നിടത്ത് കത്തിക്കരിഞ്ഞ മൂന്നു മൃതദേഹങ്ങൾ; കോട്ടയത്ത് മരിച്ചത് വീടുവിട്ടിറങ്ങിയ യുവാവ്

ഇന്നു തന്നെ മറ്റ് രണ്ടു വ്യത്യസ്ത സംഭവങ്ങളിൽ കോട്ടയത്ത് ഒരു യുവാവും പാലക്കാട് കൊടുവായൂരി ലോറി ക്ലീനറും പൊള്ളലേറ്റു മരിച്ചു. കോട്ടയത്ത് വീട്ടുകാരോട് വഴക്കിട്ടു വീടുവിട്ടിറങ്ങിയ യുവാവിനെയാണ് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. രാത്രി ഏറെ വൈകിയും ഫോണിൽ സംസാരിച്ചതിന് പിതാവ് വഴക്കു പറഞ്ഞ സങ്കടത്തിൽ യുവാവ് ജീവനൊടുക്കി. പെരുവ ആറക്കൽ ജോസഫ്-ലൈസ ദമ്പതികളുടെ മകൻ ലിഖിൽ ജോസഫ് (28) ആണ് മരിച്ചത്. പിതാവ് വഴക്കു പറഞ്ഞതിന് പിന്നാലെ വീടു വിട്ടിറങ്ങിയ ലിഖിലിനെ വീടിന് കുറച്ചകലെ പൊള്ളലേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പാലക്കാട് ലോറിയിൽ തീപിടുത്തത്തെ തുടർന്ന് മരിച്ചത് ലോറി ക്ലീനർ കൊടുവായൂർ സ്വദേശി കുമാരനാണ്. ലോറിയിൽ വച്ച് ഭക്ഷണം പാകം ചെയ്യുന്നതിനിടെ ഗ്യാസ് സ്റ്റൗ പൊട്ടിത്തെറിച്ച് അപകടമുണ്ടായതെന്നാണ് നിഗമനം. ലോറിയിൽ നിന്ന് ഗ്യാസ് സ്റ്റൗ കണ്ടെടുത്തിട്ടുണ്ട്. ഇന്നലെ രാത്രി നിർത്തിയിട്ടിരുന്ന ലോറിയിൽ നിന്ന് തീ ഉയരുന്നത് കണ്ട നാട്ടുകാർ ആദ്യം അഗ്നിരക്ഷ സേനയെ വിവരം അറിയിക്കുകയായിരുന്നു. തീ അണച്ചതിന് ശേഷമാണ് കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്.
Published by: Anuraj GR
First published: October 21, 2020, 10:26 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading