• HOME
  • »
  • NEWS
  • »
  • kerala
  • »
  • Train Accident | കോഴിക്കോട് യുവതിയും യുവാവും ട്രെയിന്‍ തട്ടി മരിച്ചനിലയില്‍

Train Accident | കോഴിക്കോട് യുവതിയും യുവാവും ട്രെയിന്‍ തട്ടി മരിച്ചനിലയില്‍

ഇരുവരേയും കാണാനില്ലെന്ന് പരാതി ലഭിച്ചുരുന്നതായി പൊലീസ് അറിയിച്ചു.

  • Share this:
    കോഴിക്കോട്: കൊയിലാണ്ടിയില്‍ യുവതിയേയും യുവാവിനേയും ട്രെയിന്‍ (Train )തട്ടി മരിച്ച നിലയില്‍ കണ്ടെത്തി.കൊയിലാണ്ടി കൊല്ലം സ്വദേശികളായ റിനീഷ്, ഷിജി എന്നിവരാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.

    ഇന്ന് ഉച്ചയോടെ മൂടാടി വെള്ളറക്കാട് റെയില്‍വേ സ്റ്റേഷന് സമീപത്തെ ട്രാക്കിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. യുവതിയുടെ മൃതദേഹം തല അറ്റ നിലയിലായിരുന്നു കിടന്നിരുന്നത്. ഇരുവരേയും കാണാനില്ലെന്ന് പരാതി ലഭിച്ചുരുന്നതായി പൊലീസ് അറിയിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

    Fire breakout | തിരുവനന്തപുരത്ത് തടിമില്ലിൽ തീപിടിത്തം; ലക്ഷങ്ങളുടെ നഷ്‌ടം

    വെഞ്ഞാറമൂട്ടിൽ തടിമില്ലിൽ തീപിടിത്തം (timber factory caught fire). വെഞ്ഞാറമൂട് ആറ്റിങ്ങൽ റോഡിൽ സ്ഥിതി ചെയ്യുന്ന സോണിവുഡ് ഇൻഡസ്ട്രീസിലാണ് തീപിടിത്തമുണ്ടായത്. പുലർച്ചെ നാല് മണിക്കായിരുന്നു സംഭവം. ആറു ലക്ഷത്തോളം വിലവരുന്ന തടി ഉരുപ്പടികൾ കത്തിനശിച്ചു. ആളപായമില്ല. വെഞ്ഞാറമൂട് ഫയർഫോഴ്സ് എത്തി തീ നിയന്ത്രണ വിധേയമാക്കി.
    Published by:Jayashankar AV
    First published: