നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Dogs attack | വളര്‍ത്തുനായ്ക്കള്‍ കടിച്ചുകീറിയ യുവതി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍; നായ്ക്കളുടെ ഉടമ പൊലീസ് കസ്റ്റഡിയില്‍

  Dogs attack | വളര്‍ത്തുനായ്ക്കള്‍ കടിച്ചുകീറിയ യുവതി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍; നായ്ക്കളുടെ ഉടമ പൊലീസ് കസ്റ്റഡിയില്‍

  നായ്ക്കള്‍ സ്ത്രീയെ കടിച്ചുകീറുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

  • Share this:
   കോഴിക്കോട്: വളര്‍ത്തുനായ്ക്കളുടെ ആക്രമണത്തില്‍(Dog Attack) യുവതിയ്ക്ക് ഗുരുതര പരിക്ക്(Injured). കോഴിക്കോട്(Kozhikkod) താമരശേരിയില്‍ അമ്പായത്തോടിലാണ് വളര്‍ത്തുനായ്ക്കള്‍ ജോലിയക്ക് പോവുകയായിരുന്ന സ്ത്രീയെ അക്രമിക്കുകയായിരുന്നു. ഫൗസിയ എന്ന സ്ത്രീയ്ക്കാണ് നയ്ക്കളുടെ ആക്രമണത്തില്‍ പരിക്കേറ്റത്. നായ്ക്കള്‍ സ്ത്രീയെ കടിച്ചുകീറുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

   പരിക്കേറ്റ ഫൗസിയ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. സംഭവത്തില്‍ നായകളുടെ ഉടമയായ റോഷന്‍ പൊലീസിന്റെ കസ്റ്റഡിയിലാണ്. ഫൗസിയയെ നായകളുടെ ആക്രമണത്തില്‍ നിന്നും രക്ഷിക്കാന്‍ നാട്ടുകാര്‍ ശ്രമിച്ചെങ്കിലും കടി വിടാന്‍ ഇവ തയ്യാറായില്ല.

   നേരത്തെയും നായ്ക്കള്‍ പലരേയും കടിച്ചു പരിക്കേല്‍പ്പിച്ചിരുന്നു. നാട്ടുകാര്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ഉടമകള്‍ക്ക് പൊലീസ് താക്കീത് നല്‍കിയിരുന്നു. വിദേശയിനം നായകളെ അടച്ചിടാതെ തീര്‍ത്തും അശ്രദ്ധമായി അഴിച്ചു വിട്ടു വളര്‍ത്തുന്നതാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

   Also Read-Landslide | എറണാകുളത്ത് കളമശ്ശേരിയില്‍ മണ്ണിടിച്ചില്‍; ഒരു മരണം

   Compensation | വാഹനാപകടത്തില്‍ പരിക്കേറ്റ PSC ജീവനക്കാരിക്ക് 4.48 കോടി രൂപ നഷ്ടപരിഹാരം

   വാഹനാപടകത്തില്‍(Accident) പരിക്കേറ്റ്(Injured) അബോധാവസ്ഥിയിലായ പിഎസ്‌സി(PSC) സെക്ഷന്‍ ഓഫീസര്‍ക്ക് 4.48 കോടി രൂപ നഷ്ടപരിഹാരം(Compensation) നല്‍കാന്‍ വിധി. തിരുവനന്തപുരം മോട്ടര്‍ ആക്‌സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണലാണ് വിധിച്ചത്. ഉള്ളൂര്‍ മാവര്‍ത്തലക്കോണം ഐശ്വര്യ നഗറില്‍ പ്രസീദിന്റെ ഭാര്യ നിധി മോഹനാണ്(46) വാഹനാപകടത്തില്‍ പരിക്കേറ്റത്.

   2017 ഫെബ്രുവരിയില്‍ പരുത്തിപ്പാറ ട്രാഫിക് സിഗ്നലിന് മുന്നില്‍ വെച്ചായിരുന്നു അപകടം. ഇരുചക്രവാഹനത്തില്‍ സിഗ്നലില്‍ നില്‍ക്കുകയായിരുന്ന നിധിയെ സിഗ്നല്‍ തെറ്റിച്ചെത്തിയ കാര്‍ ഇടിച്ചിടുകയായിരുന്നു. തലയ്ക്ക് ഗുരുതര പരിക്കേറ്റ നിധിയെ ഒരു വര്‍ഷത്തോളം ചികിത്സിച്ചെങ്കിലും ഓര്‍മശക്തി തിരികെ കിട്ടിയില്ല.

   പൂര്‍ണ അബോധാവസ്ഥയിലായി ശരീരം തളര്‍ന്ന് കിടപ്പിലായ നിധിയ്ക്ക് പരസഹായം കൂടാതെ പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാനോ ചലിക്കാനോ കഴിയില്ല. സര്‍വിസും യോഗ്യതയും അനുസരിച്ച് ഇക്കാലയളവില്‍ നിധിയ്ക്ക് അണ്ടര്‍ സെക്രട്ടറിയായി സ്ഥാനക്കയറ്റം ലഭിച്ചെങ്കിലും അബോധാവസ്ഥയിലായതിനാല്‍ ജോലിയില്‍ പ്രവേശിക്കാനായില്ല.

   നഷ്ടപരിഹാരമായി 2.83 കോടി രൂപയും അപകടമുണ്ടായ 2017 മുതല്‍ക്കുള്ള പലിശയുമടക്കം 4.48 കോടിരൂപ നഷ്ടപരിഹാരം നല്‍കാനാണ് വിധി. ഐസിഐസിഐ ലോമ്പാര്‍ഡ് ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിയാണ് നഷ്ടപരിഹാരം. കോടതി ചെലവായി 50 ലക്ഷം രൂപയും ഇന്‍ഷുറന്‍സ് കമ്പനി വെട്ടിക്കണം. നിധി മോഹന് വേണ്ടി അഭിഭാഷകരായ പി. സലിംഖാന്‍, എസ്. രാധാകൃഷ്ണന്‍, അനു അഷ്റഫ് എന്നിവര്‍ ഹാജരായി.
   Published by:Jayesh Krishnan
   First published:
   )}