നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • Anupama Baby Missing| 'അനുപമയുടെ പരാതിയിൽ പൊലീസിന് വീഴ്ച്ചപറ്റിയിട്ടുണ്ടോയെന്ന് വിശദമായി പരിശോധിച്ചശേഷമെ പറയാൻ കഴിയൂ': വനിതാ കമ്മീഷൻ അധ്യക്ഷ

    Anupama Baby Missing| 'അനുപമയുടെ പരാതിയിൽ പൊലീസിന് വീഴ്ച്ചപറ്റിയിട്ടുണ്ടോയെന്ന് വിശദമായി പരിശോധിച്ചശേഷമെ പറയാൻ കഴിയൂ': വനിതാ കമ്മീഷൻ അധ്യക്ഷ

    പരാതി ലഭിച്ചതിന് പിന്നാലെ വിഷയത്തില്‍ സംസ്ഥാന പോലീസ് മേധാവിയോട് വനിതാ കമ്മിഷന്‍ അധ്യക്ഷ പി സതീദേവി അടിയന്തര റിപ്പോര്‍ട്ട് തേടിയിരുന്നു.

    അഡ്വ. പി സതീദേവി

    അഡ്വ. പി സതീദേവി

    • Share this:
    കൊച്ചി: മാതാപിതാക്കള്‍ തന്റെ കുഞ്ഞിനെ തട്ടിയെടുത്ത് കടത്തിക്കൊണ്ടുപോയെന്ന എസ്എഫ്‌ഐ (SFI) മുന്‍ നേതാവ് അനുപമയുടെ (Anupama) പരാതി വനിതാ കമ്മീഷന് (Women's Commission) മുൻപിൽ എത്തിയിട്ടുണ്ടെന്ന് അധ്യക്ഷ പി. സതീദേവി (P Satheedevi) പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തിൽ അനുപമയെ അടുത്തമാസം അഞ്ചാം തീയതി വിളിച്ച് വരുത്തിയിട്ടുണ്ട്‌. അനുപമയുടെ പരാതിയിൽ ചില വ്യക്തത കുറവുണ്ട്. അതിനാൽ അനുപമയുടെ ഭാഗം വിശദമായി കേൾക്കണം. എങ്കിൽ മാത്രമെ പൊലീസിന് (Kerala Police) വിഷയത്തിൽ വീഴ്ച്ച പറ്റിയട്ടുണ്ടോയെന്ന് പറയാൻ കഴിയു. കുട്ടിയെ ദത്ത് നൽകിയത് നിയമപരമായ മാർഗത്തിലൂടെയാണോയെന്ന് വിശദമായി പരിശോധിക്കണം. എവിടെയാണ് വീഴ്ച്ച സംഭവിച്ചതെന്നും അന്വേഷിക്കേണ്ടതുണ്ടെന്ന് പി സതീദേവി കൊച്ചിയിൽ പറഞ്ഞു.

    പരാതി ലഭിച്ചതിന് പിന്നാലെ വിഷയത്തില്‍ സംസ്ഥാന പോലീസ് മേധാവിയോട് വനിതാ കമ്മിഷന്‍ അധ്യക്ഷ പി സതീദേവി അടിയന്തര റിപ്പോര്‍ട്ട് തേടിയിരുന്നു. കുഞ്ഞിനെ അമ്മയുടെ അച്ഛനും അമ്മയും സുഹൃത്തുക്കളും ചേര്‍ന്ന് എടുത്തുകൊണ്ടുപോയെന്നായിരുന്നു തിരുവനന്തപുരം പേരൂർക്കട സ്വദേശിനിയായ അനുപമ പരാതി ഉന്നയിച്ചിരുന്നത്. വനിതാ കമ്മീഷന്‍റെ അടുത്ത മാസം നടക്കുന്ന സിറ്റിങ്ങില്‍ പരാതിക്കാരിയായ അനുപമയേയും ഭര്‍ത്താവ് അജിത്തിനേയും വിളിച്ചുവരുത്തുമെന്നും വനിതാ കമ്മീഷന്‍ അറിയിച്ചു.

    Related News- Anupama Missing Baby Case | പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി നവംബര്‍ 2 ന്; ജാമ്യം നല്‍കരുതെന്ന് പൊലീസ്

    ഏപ്രിൽ 19 നാണ് കുഞ്ഞിനെ കാണാനില്ലെന്ന പരാതി അനുപമ പേരൂർക്കട പോലീസിൽ നൽകുന്നത്. പലതവണ നേരിട്ട് പോയി. കുട്ടിയെ അന്വേഷിച്ച് കണ്ടെത്തുകയോ കേസെടുക്കുകയോ ഒന്നും ചെയ്തില്ലെന്ന് അനുപമ ആരോപിച്ചിരുന്നു. കഴിഞ്ഞ വർഷം ഒക്ടോബർ 22ന് പ്രസവിച്ച ശേഷം ആശുപത്രിയിൽ നിന്നും മടങ്ങും വഴി തിരുവനന്തപുരം ജഗതിയിൽവെച്ച് തന്റെ അച്ഛനും അമ്മയും ചേർന്ന് കുഞ്ഞിനെ ബലമായി എടുത്തുകൊണ്ടുപോയെന്നാണ് പരാതി. അനുപമയുടെ കുഞ്ഞിനെ ദത്തു നൽകിയതായുള്ള റിപ്പോർട്ടുകളും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. കുഞ്ഞിനെ കടത്തിയത് ആന്ധ്രയിലേയ്ക്കാണെന്നാണ് സ്ഥിരീകരിച്ചിട്ടുണ്ട്. അനുപമയുടെ കുഞ്ഞിനെ ശിശുക്ഷേമസമിതി ആന്ധ്രാപ്രദേശിലെ ദമ്പതിമാർക്ക് ദത്ത് നൽകിയത്. സി പി എം നേതാവായ പിതാവിന്റെ രാഷ്ട്രീയ സ്വാധീനത്താല്‍ കേസ് അന്വേഷണം തടസപ്പെടുത്തുന്നതായി അനുപമ നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു.

    ഡി. വൈ. എഫ്. ഐ നേതാവായിരുന്ന അജിത്തുമായുള്ള പ്രണയത്തെത്തുടർന്നാണ് അനുപമ ഗർഭിണിയായത്. അജിത്ത് വിവാഹിതനായതിനാൽ വീട്ടുകാർ ബന്ധം എതിർത്തു. പ്രസവിച്ച് മൂന്നാം ദിവസം സംരക്ഷിക്കാനാണെന്നു പറഞ്ഞ് കൊണ്ടുപോയ കുഞ്ഞിനെ തിരികെ കിട്ടിയില്ലെന്നാണ് അനുപമയുടെ പരാതി. അജിത്തുമായുള്ള ബന്ധം ഇഷ്ടമല്ലാത്തതിനാലാണ് മാതാപിതാക്കൾ തന്റെ കുഞ്ഞിനെ തന്നിൽ നിന്ന് മാറ്റിയതെന്നും അനുപമ പറയുന്നുണ്ട്.

    Also Read- Anupama Baby Missing| ‘ചെയ്തതെല്ലാം പിതാവ് എന്ന നിലയിൽ, കുഞ്ഞിനെ മാറ്റിയത് അനുപമയുടെ അറിവോടെ’: ജയചന്ദ്രൻ ലോക്കൽ കമ്മിറ്റിയിൽ

    അമ്മയിൽ നിന്നും കുഞ്ഞിനെ മാറ്റിയ സംഭവത്തിൽ  ഒടുവില്‍ അന്വേഷണവുമായി സര്‍ക്കാരും പൊലീസും രംഗത്തെത്തുകയായിരുന്നു. വകുപ്പ് തല അന്വേഷണത്തിന് ഉത്തരവിട്ടതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. എഴുതിക്കിട്ടിയ പരാതിയിലേ നടപടി എടുക്കാനാകൂ എന്ന സി. ഡബ്ള്യു. സി ചെയർപേഴ്സൻറെ വാദം മന്ത്രി തള്ളി. പൊലീസ് ശിശുക്ഷേമ സമിതിയിൽ വിവരങ്ങൾ തേടിയെങ്കിലും ദത്തിന്റെ വിവരങ്ങൾ വെളിപ്പെടുത്താനാകില്ലെന്ന് സമിതി മറുപടി നൽകി. സംഭവത്തിൽ ബാലാവകാശ കമ്മീഷനും കേസെടുത്തിട്ടുണ്ട്.
    Published by:Rajesh V
    First published:
    )}