• HOME
  • »
  • NEWS
  • »
  • kerala
  • »
  • അഗതി മന്ദിരത്തിൽ വൃദ്ധയ്ക്ക് മർദ്ദനമേറ്റ സംഭവം; വനിതാകമ്മീഷൻ തെളിവെടുത്തു

അഗതി മന്ദിരത്തിൽ വൃദ്ധയ്ക്ക് മർദ്ദനമേറ്റ സംഭവം; വനിതാകമ്മീഷൻ തെളിവെടുത്തു

വനിതാകമ്മീഷൻ അംഗങ്ങൾ അഗതി മന്ദിരത്തിലെത്തിയാണ് തെളിവെടുത്തത്.

  • News18
  • Last Updated :
  • Share this:
    കൊച്ചി: പള്ളുരുത്തിയിലെ അഗതി മന്ദിരത്തിൽ വൃദ്ധയ്ക്കും മകൾക്കും മർദനമേറ്റ സംഭവത്തിൽ സംസ്ഥാന വനിതാ കമ്മീഷൻ സ്വമേധയാ കേസ് എടുത്തു. സംഭവത്തിൽ മൂന്ന് ദിവസത്തിനകം റിപ്പോർട്ട്‌ നൽകാൻ പൊലീസിനോട് വനിതാകമ്മീഷൻ ആവശ്യപ്പെട്ടു.

    സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ മറ്റ് അഗതി മന്ദിരങ്ങളിലും സാമൂഹികക്ഷേമവകുപ്പ് ഓഡിറ്റിംഗ് നടത്തണമെന്നും കമ്മീഷൻ പറഞ്ഞു.

    അടുത്ത അദാലത്തിൽ അഗതി മന്ദിരത്തിലെ സൂപ്രണ്ടിന്‍റെ മൊഴി എടുക്കും. വനിതാകമ്മീഷൻ അംഗങ്ങൾ അഗതി മന്ദിരത്തിലെത്തിയാണ് തെളിവെടുത്തത്.

    കേസിൽ അറസ്റ്റിലായ സൂപ്രണ്ട് അൻവർ ഹുസൈനെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തിരുന്നു.

    First published: