നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • വില്ലേജ് ഓഫീസർ കൈഞരമ്പ് മുറിച്ച സംഭവം; റിപ്പോർട്ട് തേടി വനിത കമ്മിഷൻ

  വില്ലേജ് ഓഫീസർ കൈഞരമ്പ് മുറിച്ച സംഭവം; റിപ്പോർട്ട് തേടി വനിത കമ്മിഷൻ

  സിറ്റി പൊലീസ് കമ്മീഷണറോട് കമ്മിഷൻ അംഗം അഡ്വ. ഷിജി ശിവജിയാണ് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിച്ചത്

  puthur village officer

  puthur village officer

  • Share this:
   തൃശ്ശൂർ: പുത്തൂർ വില്ലേജ് ഓഫീസർ കൈഞരമ്പ് മുറിച്ച സംഭവത്തിൽ വനിത കമ്മിഷൻ റിപ്പോർട്ട് തേടി. സിറ്റി പൊലീസ് കമ്മീഷണറോട് കമ്മിഷൻ അംഗം അഡ്വ. ഷിജി ശിവജിയാണ് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിച്ചത്.

   ലൈഫ് മിഷൻ അപേക്ഷകൾ കെട്ടിക്കിടക്കുന്നുവെന്ന പരാതിയിൽ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ ഘെരാവോ ചെയ്തതിനെ തുടർന്ന് സി.എൻ.സിമി കൈ ഞരമ്പ് മുറിക്കുകയായിരുന്നു. വിഷയം സംബന്ധിച്ച് ഒല്ലൂർ സിഐയോട് കമ്മിഷൻ അംഗം അഡ്വ. ഷിജി ശിവജി നേരിൽ വിളിച്ചു വിവരങ്ങൾ തിരക്കിയിരുന്നു.
   TRENDING രാജസ്ഥാനിലെ കൂട്ടമരണം; പൊലീസ് അതിക്രമങ്ങൾക്ക് നേരെ വിരൽ ചൂണ്ടി ആത്മഹത്യാ കുറിപ്പ് [NEWS]Shooting outside White House| ട്രംപിന്റെ വാർത്താസമ്മേളനത്തിനിടെ വൈറ്റ് ഹൗസിന് പുറത്ത് വെടിവയ്പ്പ് [NEWS] Sushant Singh Rajput Case| 'മാധ്യമ വിചാരണ അന്യായം' സുപ്രീം കോടതിയിൽ സത്യവാങ്ങ്മൂലം സമർപ്പിച്ച് റിയ ചക്രബർത്തി[NEWS]
   വില്ലേജ് ഓഫീസർ കൈഞരമ്പ് മുറിച്ച സംഭവത്തിൽ കൃത്യ നിർവഹണം തടസപ്പെടുത്തിയത്തിനും പഞ്ചായത്ത് പ്രസിഡന്‍റ് ഉൾപ്പെടെ എട്ട് പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇന്നലെ വൈകീട്ടാണ് പുത്തൂർ വില്ലേജ് ഓഫീസർ സിനി ഓഫീസിൽ വച്ച് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്.

   ലൈഫ് മിഷൻ പദ്ധതിക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിനാവശ്യമായ വരുമാന സര്‍ട്ടിഫിക്കേറ്റ് പുത്തൂര്‍ വില്ലേജ് ഓഫീസില്‍ നിന്ന് കിട്ടുന്നില്ലെന്ന് ആരോപിച്ച് പഞ്ചായത്ത് പ്രസിഡന്‍റ് മിനി ഉണ്ണികൃഷ്ണന്റെ നേതൃത്ത്വത്തിൽ പ്രതിഷേധം നടക്കുന്നതിനിടെയായിരുന്നു സംഭവം.

   നാട്ടുകാരും പൊലീസും ചേർന്നാണ് സിനിയെ ആശുപത്രിയിലെത്തിച്ചത്. തങ്ങളുടെ ഇഷ്ടങ്ങള്‍ക്ക് വഴങ്ങാത്തവരെ കൈയ്യേറ്റം ചെയ്യുകയും അപമാനിക്കുകയുമാണ് സിപിഎം ചെയ്യുന്നതെന്ന് കോൺഗ്രസ് ആരോപിച്ചു. എന്നാൽ യാതൊരുപ്രകോപനവും ഇല്ലാതെയാണ് സിനി ഞരമ്പ് മുറിച്ചതു എന്നാണ് പാർട്ടി നിലപാട്. സംഭവത്തിൽ വില്ലേജ് ഓഫീസറുടേയും പഞ്ചായത്ത് പ്രസിഡന്‍റിന്‍റെയും പരാതികളിൽ അന്വേഷണം തുടരുകയാണെന്ന് ഒല്ലൂർ പൊലീസ് അറിയിച്ചു.
   Published by:user_49
   First published:
   )}