കൊച്ചി: പാവക്കുളം ക്ഷേത്രത്തിൽ പൗരത്വനിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ച യുവതി എന്ന പേരിൽ പ്രചരിച്ചത് മറ്റൊരാളുടെ ചിത്രം. വൈപ്പിൻ സ്വദേശിയായ സ്ത്രീയുടെ ചിത്രമാണ് ഈ വിധം പ്രചരിച്ചത്. സൈബർ ആക്രമണത്തെ തുടർന്ന് പൊലീസിൽ പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ലെന്നാരോപിച്ച് ഈ യുവതി രംഗത്തെത്തിയിട്ടുണ്ട്. ഒൻപത് മാസങ്ങൾക്ക് മുൻപ് ഓൺലൈൻ പെൺവാണിഭ സംഘത്തിലെ കണ്ണി എന്ന രീതിയിലും ഇവരെ അപകീർത്തിപ്പെടുത്തിയിരുന്നു.
പാവക്കുളം ക്ഷേത്രത്തിൽ പ്രതിഷേധിച്ച ആതിര എന്ന അഞ്ജിത ഉന്മേഷ് എന്ന പേരിലാണ് വൈപ്പിൻ സ്വദേശിനിയുടെ ചിത്രം പ്രചരിച്ചത്. തന്റെ ചിത്രം ഉപയോഗിച്ച് മന:പൂർവ്വമായി ആരോ തെറ്റായ പ്രചരണം നടത്തിയതാണെന്നാണ് പരാതിക്കാരി ആരോപിക്കുന്നത്.രണ്ട് കുട്ടികളുടെ അമ്മയായ ഇവരെ അപകീർത്തിപ്പെടുത്തുന്നതിന് പിന്നിൽ ആരാണ് എന്ന് യാതൊരു വിവരവുമില്ല. ചിത്രങ്ങൾ വ്യാപകമായി പ്രചരിച്ചപ്പോൾ പരാതിയുമായി പൊലീസിനെ സമീപിച്ചുവെങ്കിലും ദിവസങ്ങൾ കഴിഞ്ഞിട്ടും നടപടിയുണ്ടായില്ലെന്നും ഇവർ പറയുന്നു.
ഒൻപത് മാസങ്ങൾക്ക് മുൻപ് ഓൺലൈൻ വഴി പെൺവാണിഭം നടത്തുന്ന സ്ത്രീയെന്ന രീതിയിലും ഇവരെ അപകീർത്തിപ്പെടുത്തിയിരുന്നു. അന്നും പോലീസിൽ പരാതി നൽകിയിട്ടും ഫലമുണ്ടായില്ലെന്നും ഇവർ പറയുന്നു.
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.