ബൈക്ക് യാത്രിക ബസ്സിടിച്ച് മരിച്ചു; ബന്ധു പരിക്കുകളോടെ ആശുപത്രിയിൽ

തലസ്ഥാന നഗരത്തിൽ ഓവർ ബ്രിഡ്ജിന് സമീപമാണ് അപകടം

news18
Updated: September 16, 2019, 11:11 PM IST
ബൈക്ക് യാത്രിക ബസ്സിടിച്ച് മരിച്ചു; ബന്ധു പരിക്കുകളോടെ ആശുപത്രിയിൽ
തലസ്ഥാന നഗരത്തിൽ ഓവർ ബ്രിഡ്ജിന് സമീപമാണ് അപകടം
  • News18
  • Last Updated: September 16, 2019, 11:11 PM IST
  • Share this:
തിരുവനന്തപുരം: ബന്ധുവിനൊപ്പം ബൈക്കിൽ യാത്ര ചെയ്ത സ്ത്രീ ബസ്സിടിച്ചു മരിച്ചു. മണക്കാട് ശാസ്താനഗർ ടി സി 40 / 1444ൽ വത്സല (46) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് 4.30ന് ബന്ധുവിനൊപ്പം ബൈക്കിൽ യാത്ര ചെയ്യവേ ഓവർ ബ്രിഡ്ജിനു സമീപത്തുവച്ച് ബസിടിച്ച് വീഴ്ത്തുകയായിരുന്നു. ഉടനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

നിർമിതി കേന്ദ്രത്തിലെ ജീവനക്കാരിയായ വത്സല അവിവാഹിതയാണ്. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിൽ. ഇരുചക്രവാഹനം ഓടിച്ചിരുന്ന ചേച്ചിയുടെ ഭർത്താവിനെ പരിക്കുകളോടെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വഞ്ചിയൂർ പൊലീസ് കേസെടുത്തു.

Also Read- മണ്ണുത്തിയിൽ സ്കൂൾ ബസ് മറിഞ്ഞ് അഞ്ച് കുട്ടികൾക്ക് പരിക്ക്

First published: September 16, 2019, 7:55 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading