സ്ത്രീകളുടെ പള്ളി പ്രവേശനം; നേതാക്കള്‍ക്ക് വ്യത്യസ്ത അഭിപ്രായം; സമസ്ത നിലപാട് മാറ്റുമോ?
സ്ത്രീകളുടെ പള്ളി പ്രവേശനം; നേതാക്കള്‍ക്ക് വ്യത്യസ്ത അഭിപ്രായം; സമസ്ത നിലപാട് മാറ്റുമോ?
സ്ത്രീകളുടെ പള്ളിപ്രവേശനത്തിന് എതിരായ നിലപാടാണ് സമസ്ത കാലങ്ങളായി സ്വീകരിക്കുന്നത്. എന്നാല്‍ സമസ്ത വൈസ് പ്രസിഡന്റ് ആലിക്കുട്ടി മുസ്ല്യാര്‍ അംഗമായിരിക്കുന്ന വ്യക്തിനിയമ ബോര്‍ഡാണ് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്. ഇതാണ് സമസ്തയില്‍ പ്രതിസന്ധിയുണ്ടാക്കിയിരിക്കുന്നത്.
കോഴിക്കോട്: മുസ്ലിം പള്ളികളില്‍ സ്ത്രീകള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം അനുവദിക്കാമെന്ന മുസ്ലിം പേഴ്സണല്‍ ലോബോര്‍ഡ് സത്യവാങ്മൂലം നല്കിയ വിഷയത്തില്‍ വത്യസ്ത നിലപാടുമായി സമസ്ത നേതാക്കള്‍. സ്ത്രീകള്‍ക്ക് പള്ളിപ്രവേശനം ആകാമെന്നും എന്നാല്‍ ആരാധനക്കായി അനുമതി നല്‍കരുതെന്നാണ് സമസ്ത നിലപാടെന്നും എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി അഭിപ്രായപ്പെട്ടു.
'പേഴ്സണല്‍ ലോബോര്‍ഡിന്റെ സത്യവാങ്മൂലം ശ്രദ്ധയില്‍പ്പെട്ടു. ഇതില്‍ രണ്ടു കാര്യങ്ങളുണ്ട്. സ്ത്രീകള്‍ക്ക് പള്ളിയില്‍ പ്രവേശനം നല്‍കണമെന്ന കാര്യമാണെങ്കില്‍ അതിന് സമസ്തക്കും മറിച്ചൊരഭിപ്രായമില്ല. സ്ത്രീപള്ളിപ്രവേശം ആകാമെന്നാണ് സമസ്തയുടെയും നിലപാട്. എന്നാല്‍ ആരാധനക്കായി സ്ത്രീകള്‍ക്ക് പള്ളി അനുവദിക്കാനാവില്ല. ജമാഅത്ത്, ജുമുഅ നിസ്കാരങ്ങള്‍ക്കായി സ്ത്രീകള്‍ പള്ളിയില്‍ വരുന്നത് തെറ്റാണെന്നാണ് സമസ്ത നിലപാട്. പേഴ്സണല്‍ ലോബോര്‍ഡിന്റെ സത്യവാങ്മൂലം ഇത്തരത്തിലാണെങ്കില്‍ അംഗീകരിക്കാനാവില്ല. ബോര്‍ഡ് മുസ്ലിം സംഘടനകളുടെ പൊതുവേദിയാണ്. ഏകപക്ഷീയമായി അഭിപ്രായം പറയുന്നത് ശരിയല്ല'- നാസര്‍ ഫൈസി കൂടത്തായി പറഞ്ഞു.
അതേസമയം സ്ത്രീകള്‍ക്ക് പള്ളിയില്‍ അരാധന നടത്താനും വിലക്കൊന്നുമില്ലെന്നും അതിന് ചില നിബന്ധനകളുണ്ടെന്ന് മാത്രമേയുള്ളൂവെന്നും എസ്.വൈ.എസ് നേതാവ് ഹമീദ് ഫൈസി അമ്പലക്കടവ് പറഞ്ഞു. പ്രവേശനത്തിനും അരാധനക്കും സ്ത്രീക്കും പുരുഷനും അവകാശമുണ്ട്. എന്നാല്‍ ചില നിബന്ധനകളുണ്ട്. ആ നിബന്ധന അംഗീകരിക്കാന്‍ കഴിയാത്തതാണ്. അതാണ് സ്ത്രീകള്‍ ആരാധനക്കായി വരുന്നത് ശരിയല്ലെന്ന് പറഞ്ഞത്.'- ഹമീദ് ഫൈസി വ്യക്തമാക്കി.
സ്ത്രീ പള്ളിപ്രവേശനത്തിന് എതിരായ നിലപാടാണ് സമസ്ത കാലങ്ങളായി സ്വീകരിക്കുന്നത്. എന്നാല്‍ സമസ്ത വൈസ് പ്രസിഡന്റ് ആലിക്കുട്ടി മുസ്ല്യാര്‍ അംഗമായിരിക്കുന്ന വ്യക്തിനിയമ ബോര്‍ഡാണ് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്. ഇതാണ് സമസ്തയില്‍ പ്രതിസന്ധിയുണ്ടാക്കിയിരിക്കുന്നത്. സമസ്ത നേതാക്കളായ നാസര്‍ ഫൈസിയുടെയും ഹമീദ് ഫൈസിയുടെയും നിലപാടില്‍ വൈരുദ്ധ്യമുണ്ടായതും ശ്രദ്ധേയമാണ്. ഒരു കാരണവശാലും സ്ത്രീ പ്രവേശം അനുവദിക്കില്ലെന്ന നിലപാടില്‍ നിന്ന് സമസ്ത അയയുമോയെന്നാണ് ഇനി അറിയേണ്ടത്.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.