• HOME
  • »
  • NEWS
  • »
  • kerala
  • »
  • യുവതീപ്രവേശനം: പിണറായി വലിയ വില കൊടുക്കേണ്ടിവരുമെന്ന് കെ. സുധാകരൻ

യുവതീപ്രവേശനം: പിണറായി വലിയ വില കൊടുക്കേണ്ടിവരുമെന്ന് കെ. സുധാകരൻ

കെ സുധാകരൻ

കെ സുധാകരൻ

  • Last Updated :
  • Share this:
    കണ്ണൂര്‍: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ച വിഷയത്തില്‍ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെപിസിസി വർക്കിംഗ് പ്രസിഡന്റ് കെ.സുധാകരന്‍. യുവതികള്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയത് കള്ളന്മാരെപ്പോലെയാണ്. പിണറായി വിജയന്‍ ഇതിന് വലിയ വില കൊടുക്കേണ്ടി വരും. കണ്ണൂരില്‍ നിന്നുള്ള പൊലീസുകാര്‍ക്ക് ഇതിന്റെ ഭാഗമായി പരിശീലനം നല്‍കി. ഇവര്‍ സിപിഎം അനുകൂലികളാണ്. ഭരണാധികാരികള്‍ ജനങ്ങള്‍ക്കൊപ്പമാണ് ഉണ്ടാകേണ്ടത്. പിണറായി പൂര്‍ണ ഫാസിസ്റ്റാണെന്നും സുധാകരന്‍ പറഞ്ഞു.

    യഥാര്‍ത്ഥ ഭക്തരാണെങ്കില്‍ അവര്‍ ശബരിമലയില്‍ പോകില്ലായിരുന്നു. ഇവര്‍ ആക്ടിവിസ്റ്റുകളാണ്. പിണറായിയുടെ കീഴിലെ പാവയാണ് ഇവര്‍. മുഖ്യമന്ത്രിയുടെ അറിവോടെയാണ് യുവതികള്‍ ദര്‍ശനം നടത്തിയത്. നീചമായ നീക്കമാണ് നടന്നതെന്നും സുധാകരന്‍ ആരോപിച്ചു.

    First published: