ദുബായ്: ദുബായിൽ വെള്ളിയാഴ്ച ഉണ്ടായ വാഹനാപകടത്തില്‍ മലയാളി യുവതി മരിച്ചു. തിരുവല്ല സ്വദേശി റീജ വര്‍ഗീസാണ് മരിച്ചത്. അവധി ദിവസം ദുബായിലുള്ള സെന്റ് ഗ്രിഗോറിയസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പള്ളിയിലേക്ക് പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഇവർ സഞ്ചരിച്ച കാർ ഒരു ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ യുവതിയുടെ ഭര്‍ത്താവ് വര്‍ഗീസ് കോശിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റീജ സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു. വാഹനം ഓടിച്ച വര്‍ഗീസ് കോശിക്ക് നിയന്ത്രണം നഷ്ടമായാണ് അപകടം സംഭവിച്ചതെന്ന് പൊലീസ് പറഞ്ഞു.
Also read: പെരിയയില്‍ സംഘര്‍ഷം തുടരുന്നു; കോണ്‍ഗ്രസ് നേതാവിന്റെ വീട് ആക്രമിച്ചു
ഹൈഡ്രോളിക് കട്ടറുകള്‍ ഉപയോഗിച്ച് വാഹനം വെട്ടിപ്പൊളിച്ചാണ് ഇരുവരെയും പുറത്തെടുത്തത്. പരിശോധനകള്‍ക്ക് ശേഷം നടപടിക്രമങ്ങൾ പൂർത്തിയാക്കി റീജയുടെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറുമെന്ന് അധികൃതര്‍ അറിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Accident, Dubai news, അപകടം, ദുബായ് വാർത്തകൾ